Sections

ആരോഗ്യകരവും സന്തുലിതവുമായ ജീവിതശൈലിക്ക് 9 ദൈനംദിന ശീലങ്ങൾ

Friday, Nov 14, 2025
Reported By Soumya
9 Daily Habits for a Healthy and Balanced Lifestyle

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരണമെങ്കിൽ നാം ദിവസവും ശീലിക്കേണ്ട 9 കാര്യങ്ങളുണ്ട്. നമ്മുടെ ആരോഗ്യം, പരിസ്ഥിതി, ആരോഗ്യകരമായ ജീവിതരീതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എത്രത്തോളം പ്രധാനമാണ് എന്ന കാര്യം അംഗീകരിക്കുന്നതിൽ പണ്ടത്തേക്കാൾ കൂടുതൽ ബോധവാന്മാരാണ് നമ്മൾ ഇപ്പോൾ.

  • രാവിലെ നേരത്തെ തന്നെ ഉണരുക.
  • ഉറക്കമുണർന്ന ഉടൻ തന്നെ ഫോണും മറ്റ് ഗാഡ്ജറ്റുകളും നോക്കുന്നത് ഒഴിവാക്കുക, പ്രകൃതിയുമായി ബന്ധപ്പെടുന്നതിന് ഈ സമയം ഉപയോഗിക്കുക, ഈ സമയത്തുള്ള സൂര്യപ്രകാശം ഏൽക്കുക, സാധ്യമായ വിധത്തിൽ പ്രകൃതിയുമായി സംവാദിക്കുക.
  • ഭക്ഷണം നേരത്തെ കഴിക്കുക
  • ഉറക്കമുണർന്ന് മൂന്ന് മണിക്കൂർ കഴിഞ്ഞാൽ മാത്രമേ കാപ്പിയോ ചായയോ കുടിക്കാവൂ.
  • എല്ലാത്തിനും ഒരു കൃത്യമായ താളം ഉണ്ടാവുന്നതിന് എല്ലാ ദിവസവും ഒരേ സമയം ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, ഉറങ്ങുക, ഉണരുക.
  • പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും പരമാവധി കലോറിയും അത്താഴത്തിന് ഏറ്റവും കുറഞ്ഞ അളവിൽ കലോറിയും ഉപയോഗിക്കുക. അത്താഴം എന്നത് ആ ദിവസം കഴിക്കുന്ന ഏറ്റവും കുറവ് ഭക്ഷണമായിരിക്കണം.
  • സൂര്യാസ്തമയത്തിന് തൊട്ട് മുമ്പോ ശേഷമോ ആ ദിവസത്തിലെ അവസാന ഭക്ഷണം കഴിക്കുക, രാത്രി മുഴുവൻ ഉപവസിക്കുക, സൂര്യാസ്തമയത്തിനുശേഷം അടുത്ത ദിവസം രാവിലെ മാത്രം ഭക്ഷണം കഴിക്കുക. ഇത് വളരെ സ്വാഭാവികവും എളുപ്പത്തിലും 12 മണിക്കൂർ ഉപവാസം അനുഷ്ഠിക്കുവാൻ നിങ്ങളെ സഹായിക്കുന്നു.
  • അത്താഴവും ഉറങ്ങുന്ന സമയവും തമ്മിൽ രണ്ട് അല്ലെങ്കിൽ മൂന്ന് മണിക്കൂർ ഇടവേള ഉണ്ടായിരിക്കണം.
  • ഉറക്കസമയത്ത് മുറിയിൽ നീല അല്ലെങ്കിൽ മറ്റ് കൃത്രിമ വെളിച്ചങ്ങൾ ഉണ്ടെങ്കിൽ, അത് അണയ്ക്കുക. അത്തരം ലൈറ്റുകൾ മെലറ്റോണിൻ സ്രവത്തെ തടയുന്നു. ഉറങ്ങുവാൻ കിടക്കുന്നതിന് കുറഞ്ഞത് ഒന്നോ രണ്ടോ മണിക്കൂർ മുമ്പെങ്കിലും ഇത് ചെയ്യണം, എത്ര നേരത്തെ ആവുന്നോ, അത്രയും നല്ലത്. ടിവി പോലുള്ള മറ്റ് വിനോദ രീതികളിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ നിങ്ങളുടെ ദിവസം അതിനനുസരിച്ച് കൂടി ആസൂത്രണം ചെയ്യുക.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.