Sections

2023 ഓടെ രാജ്യത്തെമ്പാടും ജിയോ 5ജി സേവനം ഉറപ്പാക്കും; അംബാനി

Sunday, Oct 02, 2022
Reported By admin
business

രാജ്യത്തെ നയിക്കാന്‍ ടെലികോം മേഖല തയ്യാറാണ്. ഉന്നതവിദ്യാഭ്യാസം,ആരോഗ്യരംഗം, ഗ്രാമ-നഗര വ്യത്യാസങ്ങളെ മറികടക്കല്‍,നിര്‍മാണ രംഗം, ഇന്റലിജന്‍സ് ക്യാപിറ്റല്‍ എന്നീ അഞ്ച് മേഖലകളെ  ലക്ഷ്യം വയ്ക്കുന്നതായി മുകേഷ് അംബാനി പറഞ്ഞു


ടെലികോം രംഗത്തെ 5 ജിയുടെ കടന്നുവരവിലൂടെ ലോകത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കേന്ദ്രമായി രാജ്യം മാറുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി.അടുത്തവര്‍ഷം ഡിസംബറോടു കൂടി രാജ്യത്തിന്റെ മുക്കിലും മൂലയിലും ജിയോയുടെ 5 ജി സേവനങ്ങള്‍ ലഭ്യമാക്കും. രാജ്യത്തെ നയിക്കാന്‍ ടെലികോം മേഖല തയ്യാറാണ്. ഉന്നതവിദ്യാഭ്യാസം,ആരോഗ്യരംഗം, ഗ്രാമ-നഗര വ്യത്യാസങ്ങളെ മറികടക്കല്‍,നിര്‍മാണ രംഗം, ഇന്റലിജന്‍സ് ക്യാപിറ്റല്‍ എന്നീ അഞ്ച് മേഖലകളെ  ലക്ഷ്യം വയ്ക്കുന്നതായി മുകേഷ് അംബാനി പറഞ്ഞു.

21-ാം നൂറ്റാണ്ടിന്റെ സാങ്കേതിക വിദ്യകളില്‍ പ്രധാനപ്പെട്ട ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, മെറ്റാവേഴ്‌സ് , ബ്ലോക്ക് ചെയിന്‍ എന്നിവയുടെ വളര്‍ച്ചയ്ക്ക് 5ജി സേവനം പ്രയോജനപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്ത് 5ജി സേവനങ്ങള്‍ ലഭ്യമായതോടെ ചുരുങ്ങിയ മികച്ച വിദ്യാഭ്യാസവും നൈപുണ്യ വികസനവും ഇന്ത്യയിലെ സാധാരണക്കാരിലേക്ക് എത്തും.ഇന്ത്യയിലെ യുവജനങ്ങളുടെ കഴിവ് ലോകോത്തര നിലവാരത്തിലെത്തിക്കാനും ലോകരാജ്യങ്ങളുമായി മത്സരിക്കാന്‍ അവരെ 5ജി പ്രാപ്തരാക്കും. 

ഉന്നത നിലവാരത്തിലുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന് 5ജി സേവനങ്ങള്‍ സഹായിക്കും.ഗ്രാമങ്ങള്‍തോറുമുള്ള സാധാരണ ആശുപത്രികളെ അധിക ചെലവില്ലാതെ സ്മാര്‍ട് ആശുപത്രികളആക്കും. അതുവഴി ആരോഗ്യമേഖലയില്‍ സമഗ്രമായ മുന്നേറ്റം സാധ്യതമാകും. ഇന്ത്യയിലെ നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള അന്തരം ഒഴിവാക്കാനുള്ള ഇടനിലക്കാരനായ ജി പ്രവര്‍ത്തിക്കും.കൃഷി, വ്യവസായം, ഗതാഗതം, ഊര്‍ജ്ജ സംവിധാനം എന്നിവയില്‍ ഡിജിറ്റലൈസേഷനും ഇന്റലിജെന്റ് ഡേറ്റാ മാനേജ്‌മെന്റും ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും മുകേഷ് അംബാനി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.