Sections

ഇനി ദിവസങ്ങള്‍ മാത്രം, സമ്മാനം 50 ലക്ഷം രൂപ; കേരള സ്റ്റാര്‍ട്ടപ് ചാലഞ്ചില്‍ പങ്കെടുക്കാം

Friday, Dec 02, 2022
Reported By admin
challenge

ഓണ്‍ലൈനായി ഡിസംബര്‍ 5നുള്ളില്‍ അപേക്ഷിക്കണം

 

കേരള സര്‍ക്കാറിന്റെ ഗ്രാന്‍ഡ് കേരള സ്റ്റാര്‍ട്ടപ് ചാലഞ്ചില്‍ പങ്കെടുക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. വിജയിക്കുന്ന സ്റ്റാര്‍ട്ടപ്പിന് 50 ലക്ഷം രൂപയാണ് സമ്മാനം. ഗ്രാന്‍ഡ് കേരള സ്റ്റാര്‍ട്ടപ് ചാലഞ്ചിനായി കേരള സ്റ്റാര്‍ട്ടപ് മിഷനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

വളര്‍ച്ചാ സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായുള്ള സംസ്ഥാന സര്‍ക്കാറിന്റെ ധനസഹായ പദ്ധതിയാണിത്. വിജയിക്ക് ക്യാഷ് അവാര്‍ഡിനു പുറമെ മറ്റൊരു അംഗീകാരം കൂടി ലഭിക്കും. വിജയിക്കുന്ന സ്റ്റാര്‍ട്ടപ്പിനെ കേരളത്തിന്റെ അഭിമാന സ്റ്റാര്‍ട്ടപ്പായി സര്‍ക്കാര്‍ പ്രഖ്യാപിക്കും.

ഫിന്‍ ടെക്, സൈബര്‍ സ്‌പേസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ്, സ്‌പേസ് ടെക്, മെഡ്‌ടെക് റോബോട്ടിക്‌സ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളെ കേരളത്തിലേക്ക്  ആകര്‍ഷിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. പുത്തന്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ബിസിനസ് മോഡലുകള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടും.

ഓണ്‍ലൈനായി ഡിസംബര്‍ 5നുള്ളില്‍ അപേക്ഷിക്കണം. റജിസ്‌ട്രേഷന്: https://huddleglobal.co.in/grandkerala. ഡിസംബര്‍ 15,16 തീയതികളില്‍ കോവളത്തു നടക്കുന്ന കെ.എസ്.യു.എമ്മിന്റെ ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ് സംഗമത്തോടനുബന്ധിച്ച് വിജയിയെ പ്രഖ്യാപിക്കും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.