Sections

മസ്‌ക്കുലര്‍ അട്രോഫിക്കും തളര്‍ത്താനയില്ല രഞ്ജിനിയുടെ നിശ്ചയദാര്‍ഢ്യത്തെ 

Saturday, Jul 30, 2022
Reported By MANU KILIMANOOR

മുന്നോട്ടുള്ള ജീവിതത്തില്‍ ആ കഥകള്‍ നിങ്ങള്‍ക്ക് വഴികാട്ടട്ടെ

 

ചെറിയ എന്തെങ്കിലും പ്രശ്‌നങ്ങള്‍ വന്നാല്‍ തന്നെ ആകെ തളര്‍ന്നു പോയി,  ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തിയില്‍ നിന്നും പിന്‍വാങ്ങുന്നവരാണ് നമ്മളില്‍ പലരും. അത്തരക്കാര്‍ക്ക് വലിയ അളവില്‍ തന്നെ  പ്രചോദനം നല്‍കുന്ന ഒരു സംരംഭക  കഥയുമയാണ് വണ്ടര്‍ വുമണിന്റ പുതിയ എപ്പിസോഡുമായി നിങ്ങള്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. മസ്‌കുലര്‍ അട്രോഫി എന്ന അസുഖത്തെ പോലും തോല്‍പ്പിച്ചുകൊണ്ട് വ്യത്യസ്തങ്ങളായ കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കുകയും വിജയകരമായി അവ വിപണിയില്‍ എത്തിക്കുകയും ചെയ്യുന്ന ഒരു യുവതിയുടെ ജീവിത കഥയാണ് നമ്മള്‍ ഇന്ന് കാണാന്‍ പോകുന്നത്. ഓരോ ജീവിതവും ഓരോ കഥകളാണ്.  മുന്നോട്ടുള്ള ജീവിതത്തില്‍ ആ കഥകള്‍ നിങ്ങള്‍ക്ക് വഴികാട്ടട്ടെ..

നമ്മുടെ നിത്യജീവിതത്തില്‍ നമുക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു വസ്തുവാണ് പേന. പൊതുവേ നമ്മള്‍ ഉപയോഗിച്ച് കഴിഞ്ഞ ശേഷം  ഉപേക്ഷിക്കാറുള്ള ഒന്നാണത്. എന്നാല്‍ നമ്മള്‍ ഉപയോഗശേഷം വലിച്ചെറിയുന്ന പേന പ്രകൃതിക്ക് ദോഷമില്ലാത്ത ഒന്നായി മാറിയാലോ? അതെ നമ്മള്‍ ഉപയോഗശേഷം വലിച്ചെറിയുന്ന പേന  പ്രകൃതിക്ക് ദോഷമില്ലാത്ത രീതിയില്‍ ഒന്നായി മാറുകയും അതില്‍ നിന്നും ഒരു  ചെടി കൂടി മുളച്ചാലോ ? വളരെ കൗതുകമായി തോന്നുന്നുണ്ടല്ലേ? അത്തരം ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുകയും വിപണിയില്‍ എത്തിക്കുകയും ചെയ്യുകയാണ് കിളിമാനൂര്‍ സ്വദേശിനിയായ രഞ്ജിനി. തന്റെ പോരായ്മകളെ എല്ലാം അതിജീവിച്ചുകൊണ്ടും തന്റെ സ്വന്തം പ്രയത്‌നം കൊണ്ടും സ്വന്തമായി ഒരു വിപണി തുറന്നിരിക്കുകയാണ് രഞ്ജിനി എന്ന വണ്ടര്‍ വുമണ്‍.

സാമൂഹ്യ മാധ്യമങ്ങള്‍ തനിക്കു മുന്നില്‍ തുറന്നിട്ട വലിയ വിപണി സാധ്യതകള്‍ മനസ്സിലാക്കിക്കൊണ്ട്  അത്തരത്തിലുള്ള വിപണനം മാര്‍ഗങ്ങളിലൂടെ തന്റെ ഉല്‍പ്പന്നങ്ങളെ വിപണിയില്‍ വിജയിപ്പിച്ചിരിക്കുകയാണ് രഞ്ജിനി. കുടുംബത്തിന്റെ  പിന്തുണയും നല്ലവരായ കുറച്ചു മനുഷ്യരുടെ ചേര്‍ത്തു പിടിക്കലും കൊണ്ട് രഞ്ജിനിയുടെ ഉല്‍പ്പന്നങ്ങള്‍  കരകൗശല വിപണിയില്‍ വലിയ സാധ്യതകള്‍ തുറന്നിരിക്കുന്നു. തനത് കേരളീയ തനിമയോടെ ഉണ്ടാക്കുന്ന നെറ്റിപ്പട്ടങ്ങളുടെ മാതൃകകളും ആയിട്ടുള്ള കീ ചെയിനുകളും ഒക്കെ രഞ്ജിനി ഉണ്ടാക്കുന്നുണ്ട് രഞ്ജിനിയുടെ കൂടുതല്‍ വിശേഷങ്ങള്‍ നമുക്ക് രഞ്ജിനിയോട് തന്നെ ചോദിച്ചറിയാം.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.