- Trending Now:
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി കൊച്ചിയിലെ മാറുന്ന ഐടി ആവാസവ്യവസ്ഥയിൽ വനിതാ സംരംഭകത്വത്തിന്റെ പങ്ക് എന്ന പ്രമേയത്തിൽ ഉച്ചകോടി നടന്നു. ഇൻഫോപാർക്കിലെ കമ്പനിയായ എൻഒവി, കിൻഡർ ഹോസ്പിറ്റൽസ്, സ്റ്റാർട്ടപ്പ് കൂട്ടായ്മയായ അവ ഭാരത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വിമൻസ് ഡേ സമ്മിറ്റ് നടന്നത്.
കൊച്ചിയിലെ ലുലു ട്വിൻ ടവറിൽ നടന്ന പരിപാടിയിൽ ഐടി മേഖലയിൽ നിന്നുള്ള നിരവധി പ്രൊഫഷണലുകൾ പങ്കെടുത്തു. കരിയർ വളർച്ച, നേതൃപാടവം, സ്റ്റാർട്ടപ്പ് മേഖലയിൽ വനിതാകേന്ദ്രീകൃതമായ പുതിയ അവസരങ്ങൾ തുടങ്ങിയവയെക്കുറിച്ച് വിദഗ്ധർ വിവിധ സെഷനുകളിൽ സംസാരിച്ചു.
ഐബിഎം, ടിസിഎസ്, ഇ വൈ, ലിങ്ക്ഡ് ഇൻ തുടങ്ങി ആഗോള പ്രശസ്തമായ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകളാണ് സെഷനുകൾക്ക് നേതൃത്വം നൽകിയത്. ഐബിഎം കൊച്ചി എച്ച്ആർ ലീഡർ സരിത നായർ, ടിസിഎസ് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് മേധാവി സുജാത മാധവ്, ലിങ്ക്ഡ് ഇൻ സീനിയർ ഡയറക്ടർ ഗ്രിസ്ബിൻ ജോബിൻസൺ എന്നിവർക്കൊപ്പം കേരള സ്റ്റാർട്ടപ്പ് മിഷൻ മുൻ പ്രോജക്ട് ഡയറക്ടർ കാർത്തിക് പരശുറാം, ലക്ഷ്മി നായർ, സരിന അസീസ്, ജിലു ജോസഫ് തുടങ്ങിയ പ്രമുഖർ അനുഭവങ്ങൾ പങ്കുവെച്ചു. നിർമ്മിത ബുദ്ധിയിലെ (എഐ) വിപ്ലവകരമായ മാറ്റങ്ങൾ തൊഴിലിടങ്ങളിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്നതിനെക്കുറിച്ചും എച്ച്ആർ മേഖലയിലെ പുതിയ പ്രവണതകളെക്കുറിച്ചും നടന്ന സംവാദങ്ങൾ വിജ്ഞാനപ്രദമായി.
വനിതാ സംരംഭകർക്കും പ്രൊഫഷണലുകൾക്കും പുത്തൻ ആശയങ്ങൾ പരീക്ഷിക്കാനും വിദഗ്ധരുമായി ആശയവിനിമയം നടത്താനും ഉച്ചകോടി വഴിയൊരുക്കി. ഐടി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പുറമെ സംരംഭകത്വം ലക്ഷ്യമിടുന്നവർക്കും കരിയർ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ ഉച്ചകോടിയിലൂടെ സാധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.