Sections

കീഡിൽ 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു

Thursday, Jul 27, 2023
Reported By Admin
KIED

വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി


സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ-വാണിജ്യ വകുപ്പിൻറെ സംരംഭകത്വ ഇൻസ്റ്റിറ്റ്യൂട്ട്ഫോർ എന്റർപ്രണര്ഷിപ് ഡെവലപ്മെന്റ് (KIED), 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി (Women Entrepreneurship Development Programme) സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 01 മുതൽ 11 വരെ എറണാകുളം കളമശ്ശേരിയിൽ ഉള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം നടക്കുന്നത്. ബിസിനസ്സ് ആശയങ്ങൾ, ബ്രാൻഡിംഗ് ആൻറ് പ്രമോഷൻ, സർക്കാർ സ്കീമുകൾ, ബാങ്കുകളിൽ നിന്നുള്ള ബിസിനസ്സ് ലോണുകൾ, എച്ച് ആർ മാനേജ്മന്റ്, കമ്പനി രജിസ്ട്രേഷൻ, ഇൻഡസ്ട്രിയൽ വിസിറ്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി എസ് റ്റി ഉൾപ്പെടെ 5900 രൂപയും താമസം ഇല്ലാതെ 2,421 രൂപയുമാണ് പരിശീലനത്തിന്റെ ഫീസ്. താല്പര്യമുള്ളവർ കീഡിൻറെ വെബ്ലൈറ്റ് ആയ www.kied.info-ൽ ജൂലൈ 29 നു മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2532890/ 2550322/7012376994.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.