Sections

വാതിലിന് പിങ്ക് നിറം ; 19 ലക്ഷം പിഴ നല്‍കിയേ പറ്റൂ

Sunday, Oct 30, 2022
Reported By admin
pink house

കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗ് സ്വദേശിയായ മിറാന്‍ഡ ഡിക്‌സണ്‍ തന്റെ വീടിന്റെ വാതിലിന് പിങ്ക് നിറം നല്‍കി. പിങ്ക് നിറത്തില്‍ പെയിന്റ് ചെയ്തതോടെ വലിയ പിഴയാണ് മിറാന്‍ഡയ്ക്ക് അടയ്‌ക്കേണ്ടി വന്നത്

 

 

വീട് നിര്‍മ്മിക്കുമ്പോള്‍ അതിന്റെ സ്ഥലവിസ്തൃതിയും വലുപ്പവും ഒക്കെ അിസ്ഥാനമാക്കി പല നിയമങ്ങളും നാം ശ്രദ്ധിക്കാറുണ്ട്.വിദേശരാജ്യങ്ങളില്‍ ഇന്ത്യയുടേതിന് വ്യത്യസ്തമാണ് പല നിയമങ്ങളും.കേള്‍ക്കുമ്പോള്‍ നിസാരമെന്ന് തോന്നുന്ന പലകാര്യത്തിനും പിഴ ഒടുക്കേണ്ടിവന്നിരിക്കാം.അത്തരമൊരു രസകരമായ വാര്‍ത്തയാണ് ഇനി പറയുന്നത്.

സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗ് സ്വദേശിയായ മിറാന്‍ഡ ഡിക്‌സണ്‍ തന്റെ വീടിന്റെ വാതിലിന് പിങ്ക് നിറം നല്‍കി. പിങ്ക് നിറത്തില്‍ പെയിന്റ് ചെയ്തതോടെ വലിയ പിഴയാണ് മിറാന്‍ഡയ്ക്ക് അടയ്‌ക്കേണ്ടി വന്നത്.

പൈതൃകപ്പട്ടികയില്‍ ഇടം നേടിയ പ്രദേശത്താണ് പഴക്കമേറയെുള്ള മിറാന്‍ഡയുടെ വീട് സ്ഥിതിചെയ്യുന്നത്. 2019ലാണ് മിറാന്‍ഡ ഈ വീട് സ്വന്തമാക്കിയത്. രണ്ട് വര്‍ഷം ചെലവിട്ട് വീട് ഇഷ്ടപ്പെട്ട രീതിയില്‍ നവീകരിക്കുകയും ചെയ്തു. ജോര്‍ജ്ജിയന്‍ വാസ്തുവിദ്യാശൈലിയില്‍ നിര്‍മ്മിച്ച ഈ വീട് നവീകരണങ്ങളെല്ലാം കഴിഞ്ഞതിന് ശേഷം ഫിനിഷിംഗ് ടച്ച് എന്ന നിലയിലാണ് പിങ്ക് നിറം മുന്‍ വാതിലിന് നല്‍കിയത്.

ഈ വാതില്‍ കണ്ട് നിരവധി ആളുകള്‍ ഈ കാഴ്ച കാണാനായി മാത്രം ഇതുവഴി പോകുമ്പോള്‍ വാഹനം നിര്‍ത്തുന്നതും ചിത്രങ്ങളെടുക്കുന്നതും നമുക്ക് കാണാവുന്നതാണ്. ഇതിനിടെയാണ് മിറാന്‍ഡയ്‌ക്കെതിരെ പരാതി ലഭിച്ചതായും വീടിന്റെ വാതിലിന് പിങ്കിന് പകരം വെളുത്ത പെയിന്റ് ചെയ്യണം എന്ന നിര്‍ദ്ദേശവും ഭരണകൂടം നല്‍കിയത്.

മിറാന്‍ഡ വാതിലിലെ നിറം മാറ്റി പെയിന്റ് ചെയ്യുന്നില്ലെങ്കില്‍ 2000 പൗണ്ടാണ് അതായത് ഏകദേശം ഒരു ലക്ഷത്തി തൊണ്ണൂറ്റിയൊന്നായിരം രൂപ പിഴയായി അടയേ്‌ക്കേണ്ടതുണ്ട്. ഇതിന് പുറമെ വീട് ചരിത്രപ്രാധാന്യമുള്ള മേഖലയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ നിയമങ്ങള്‍ തെറ്റിക്കുന്നു എന്ന കുറ്റം കൂടി ചുമത്തിയാല്‍ 20000 പൗണ്ട് അതായത് 19 ലക്ഷം രൂപ പിഴയടയ്‌ക്കേണ്ടി വരും. എന്നാല്‍ ഇതേ പ്രദേശത്ത് തന്നെ ചുവപ്പ് അടക്കമുള്ള നിറങ്ങളില്‍ വാതിലുകള്‍ പെയിന്റ് ചെയ്തിരിക്കുന്ന ധാരാളം വീടുകളുണ്ട് എന്നതാണ് മിറാന്‍ഡയുടെ പക്ഷം. ജോര്‍ജ്ജിയന്‍ ശൈലിക്ക് ചേരുന്ന നിറം ഉപയോഗിച്ചാണ് താന്‍ വാതില്‍ അലങ്കരിച്ചിരിക്കുന്നതെന്നും തന്നോട് വൈരാഗ്യമുള്ളവരാണ് പരാതികള്‍ ഉന്നയിക്കുന്നതെന്നും മിറാന്‍ഡ പറഞ്ഞു.

കൗണ്‍സിലിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിങ്ക് നിറം നീക്കാനും പകരം കടുംചുവപ്പ് നിറം നല്‍കാനും മിറാന്‍ഡ തീരുമാനിച്ചിട്ടുണ്ട്. അതേസമയം വാതിലിന്റെ പിങ്ക് നിറം സ്ഥലത്തിന്റെ ചരിത്ര പശ്ചാത്തലത്തിനും വീടിന്റെ ആകൃതിക്കും യോജിക്കുന്നതല്ല എന്നാണ് കൗണ്‍സിലന്റെ വിശദീകരണം,മിറാന്‍ഡ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കാത്ത പക്ഷം ശക്തമായി നിയമം നടപ്പിലാക്കേണ്ടി വരുമെന്ന് നഗര കൗണ്‍സില്‍ പറയുന്നു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.