- Trending Now:
മോട്ടോര്‍ വാഹനവകുപ്പിന്റെ ഓപ്പറേഷന്‍ ഫോക്കസ് മൂന്നിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്ത് ഒറ്റ ദിവസം 1050 ബസുകളില്‍ നിയമലംഘനം കണ്ടെത്തി. ഏറ്റവും കൂടുതല്‍ നടപടി അനധികൃത ലൈറ്റുകള്‍ പിടിപ്പിച്ചതിനാണ്. വേഗപ്പൂട്ടില്‍ തിരിമറി നടത്തിയത് 92 ബസുകളാണ് രൂപമാറ്റം നടത്തിയത്. 48 ബസുകള്‍, 14 ലക്ഷം രൂപ പിഴയും ചുമത്തി. മൂന്ന് ദിവസത്തില്‍ 2400 ബസുകള്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്.
ദീപാവലിക്ക് മുന്നോടിയായി സാധാരണക്കാര്‍ക്കായുള്ള വാഹനം അവതരിപ്പിക്കാന്‍ ഒല ... Read More
ആലപ്പുഴയില്‍ 61 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. 62000 രൂപ പിഴയീടാക്കി. വേഗപ്പൂട്ടില്ലാത്ത ഒരു വാഹനത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കി. സംസ്ഥാനത്തെ ഭൂരിഭാഗം ടൂറിസ്റ്റ് ബസുകളിലും നിയമലംഘനങ്ങളാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്താകെ 1279 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എട്ട് ബസുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. രണ്ട് ബസുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. രണ്ട് ബസുകളുടെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. 85 വാഹനങ്ങളില്‍ വേഗപ്പൂട്ട് ക്രമക്കേട് കണ്ടെത്തി. ഓപ്പറേഷന്‍ ഫോക്കസ് ത്രീയില്‍ പിഴയായി 26,15,000 രൂപയാണ് ലഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.