- Trending Now:
കൊച്ചി: രാജ്യത്തെ ഏറ്റവും വിശ്വസനീയമായ സ്വർണ പണയ എൻബിഎഫ്സികളിൽ ഒന്നായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് ആയി പുനർനാമകരണം ചെയ്തു. 2025 ഡിസംബർ 31-ന് അവസാനിച്ച ഒൻപതു മാസങ്ങളിൽ ആകെ 113.93 കോടി രൂപയുടെ അറ്റാദായവും ശക്തമായ വരുമാന വർധനവും സുസ്ഥിര ത്രൈമാസ വളർച്ചയും കൈവരിച്ചു. കമ്പനി ആകെ കൈകാര്യം ചെയ്യുന്ന ആസ്തികൾ 5494.58 കോടി രൂപയാണ്. സ്ഥിരമായ ബിസിനസ് വളർച്ചയെയും പ്രവർത്തന മികവിനെയുമാണിത് സൂചിപ്പിക്കുന്നത്. ഈ നേട്ടത്തിനൊപ്പമാണ് കമ്പനി വളരെ നിർണായകമായ പ്രഖ്യാപനം നടത്തുന്നത്.
നടപ്പ് സാമ്പത്തിക വർഷത്തിൻറെ മൂന്നാം ത്രൈമാസത്തിലെ പ്രവർത്തനങ്ങളിൽ നിന്ന് ആകെ 294.83 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൻറെ മൂന്നാം ത്രൈമാസത്തിലെ ആകെ വരുമാനം 203.52 കോടി രൂപയായിരുന്നു. നടപ്പു സാമ്പത്തിക വർഷത്തിൻറെ മൂന്നാം ത്രൈമാസത്തിലെ അറ്റാദായം മുൻ വർഷത്തിലെ ഇതേ കാലയളവിലെ 27.18 കോടി രൂപയിൽ നിന്ന് ഉയർന്ന് 52.16 കോടി രൂപയായി.
മുൻ വർഷം ഇതേ ത്രൈമാസത്തെ അപേക്ഷിച്ച് നടപ്പ് വർഷത്തിലെ പ്രവർത്തന വരുമാനം 44.86 ശതമാനവും അറ്റാദായം 91.88 ശതമാനവും വർധിച്ചിട്ടുണ്ട്. സാമ്പത്തിക ഫലത്തിൻറെ എല്ലാ മേഖലകളിലും ശക്തമായ വളർച്ച കൈവരിക്കാനായത് മെച്ചപ്പെടുത്തിയ പ്രവർത്തനങ്ങൾ, നിക്ഷേപ നിലവാരത്തിൽ സുസ്ഥിര ശ്രദ്ധ ചെലുത്തൽ എന്നിവയെയാണ് കാണിക്കുന്നത്. മുത്തൂറ്റ് എംക്രെഡിൻറെ സുരക്ഷിത സ്വർണ പണയ മേഖലയുടെ സ്ഥിരമായ വളർച്ചയാണിത് കാണിക്കുന്നത്.
ഭാവിയിലേക്കുള്ള സാമ്പത്തിക സേവനങ്ങൾക്കായി തയ്യാറെടുത്ത് പ്രൊഫഷണലായി മാനേജ് ചെയ്യുന്ന സ്ഥാപനത്തിലേക്കുള്ള തങ്ങളുടെ മുന്നേറ്റമാണ് മുത്തൂറ്റ് എംക്രെഡിലേക്കുള്ള മാറ്റമെന്ന് മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു. തങ്ങളുടെ ബിസിനസ് മാതൃകയുടെ കരുത്തും സുസ്ഥിര വളർച്ചയ്ക്കായുള്ള പ്രതിബദ്ധതയുമാണ് മൂന്നാം ത്രൈമാസത്തിലെ പ്രകടനത്തിലൂടെ കാണിക്കുന്നത്. വരുമാനത്തിലും ലാഭക്ഷമതയിലും ഉണ്ടായ ശക്തമായ വളർച്ച തങ്ങളുടെ വായ്പ പ്രവർത്തനങ്ങളുടെ ശക്തിയും ഉപഭോക്താക്കൾ തങ്ങളിൽ അർപ്പിച്ചിട്ടുള്ള വിശ്വാസവുമാണ് പ്രകടിപ്പിക്കുന്നത്. വികസനത്തിനൊപ്പം നിക്ഷേപ നിലവാരം നിലനിർത്തുന്നതിൽ തങ്ങളുടെ ശ്രദ്ധ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ തന്ത്രപരമായതും അച്ചടക്കത്തോടു കൂടിയതുമായ പ്രവർത്തനങ്ങളുടെ ശക്തിയാണ് ത്രൈമാസ പ്രവർത്തന ഫലങ്ങൾ വീണ്ടും ഉറപ്പിക്കുന്നതെന്ന് മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പി. ഇ. മത്തായി പറഞ്ഞു. ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച അനുഭവങ്ങൾ നൽകാനായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയും റിസ്ക് മാനേജുമെൻറ് നിലവാരങ്ങൾ തുടരുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയന്ത്രണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ലിസ്റ്റ് ചെയ്ത എൻസിഡികൾക്ക് ആവശ്യമായ രീതിയിലെ ആസ്തികൾ മുത്തൂറ്റ് എംക്രെഡ് നിലനിർത്തും. കഴിഞ്ഞ ഏതാനും വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഘടനാപരമായ മാറ്റങ്ങളും മുത്തൂറ്റ് എംക്രെഡ് ഐഡൻറിയിലേക്കുള്ള മാറ്റവും മികച്ച രീതിയിലാണെന്ന് വ്യക്തമാക്കുന്നതാണ് ശക്തമായ ത്രൈമാസ പ്രകടനം.
പേരിലെ മാറ്റത്തിലുപരി നിരവധി കാര്യങ്ങളാണ് റീ ബ്രാൻഡിങ് പ്രതിഫലിപ്പിക്കുന്നത്. പ്രവർത്തനങ്ങൾ കൂടുതൽ പ്രൊഫഷണലാക്കുക, ഭരണ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുക, ഡിജിറ്റൽ സംവിധാനങ്ങൾ ആധുനികവൽക്കരിക്കുക, റിസ്ക് മാനേജ്മെൻറ് സംവിധാനങ്ങൾ കൂടുതൽ വളർച്ചയിലേക്കു കൊണ്ടു പോയി ദീർഘകാല വളർച്ചയെ പിന്തുണക്കുക തുടങ്ങിയവയെ കൂടി ഇതു പ്രതിഫലിപ്പിക്കുന്നു.
ശക്തമായ സ്ഥാപന അടിത്തറയുടെ പിന്തുണയോടെ പുതിയ കോർപറേറ്റ് വ്യക്തിത്വവുമായി അച്ചടക്കത്തോടു കൂടിയ ആസ്തികൾ കൈകാര്യം ചെയ്യാനും നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാനും മികച്ച ഭരണ ക്രമങ്ങളുമായി മുന്നോട്ടു പോകാനും മുത്തൂറ്റ് എംക്രെഡ് പര്യാപ്തമാണ്. പാരമ്പര്യത്തിൽ അധിഷ്ഠിതമായ പുരോഗതിയിലേക്കു കുതിക്കുന്ന സമീപനവുമായി സ്ഥാപനം ഉത്തരവാദിത്തമുള്ള സാമ്പത്തിക പ്രവർത്തനങ്ങളും സ്ഥാപന മികവും ബന്ധപ്പെട്ട എല്ലാവർക്കും ദീർഘകാല മൂല്യം നൽകുന്നതും തുടരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.