- Trending Now:
നിശ്ശബ്ദതയെ നമ്മൾ പലപ്പോഴും ''ഒന്നുമില്ലാത്ത അവസ്ഥ'' എന്നായിരിക്കും കാണുന്നത്. വാക്കുകളില്ല, ശബ്ദങ്ങളില്ല, പ്രതികരണങ്ങളില്ല - അതുകൊണ്ട് തന്നെ അത് ശൂന്യമെന്നൊരു തെറ്റിദ്ധാരണ നമ്മൾക്ക് ഉണ്ടാകുന്നു. എന്നാൽ യാഥാർത്ഥ്യം അതിന് തികച്ചും വിപരീതമാണ്. നിശ്ശബ്ദത വെറും ശൂന്യമല്ല അത് പല ഉത്തരങ്ങളാൽ നിറഞ്ഞതാണ്.
ഒരാൾ മൗനത്തിലാകുമ്പോൾ, അവിടെ ഒന്നും നടക്കുന്നില്ലെന്നല്ല. അവിടെ ചിന്തകൾ ഉണ്ട്... വേദനകൾ ഉണ്ട്... അനുഭവങ്ങളുടെ ഭാരമുണ്ട്... തീരുമാനങ്ങളിലേക്കുള്ള ആന്തരിക പോരാട്ടങ്ങളുണ്ട്. ചിലപ്പോഴൊക്കെ, വാക്കുകളേക്കാൾ ശക്തമായ മറുപടിയാണ് മൗനം. വേദനിച്ച മനസ്സിന് ചിലപ്പോൾ സംസാരിക്കാൻ ശക്തിയുണ്ടാകില്ല. വാക്കുകളാക്കി പറഞ്ഞാൽ തെറ്റായി മനസ്സിലാക്കപ്പെടുമോ എന്ന ഭയം മൗനത്തിലേക്ക് നയിക്കും. അല്ലെങ്കിൽ, ഒരുപാട് പറഞ്ഞും പ്രയോജനമില്ലെന്ന് മനസ്സിലായപ്പോഴാണ് ഒരാൾ നിശ്ശബ്ദനാകുന്നത്.
മൗനം ചിലപ്പോൾ ഒരു സംരക്ഷണമാകാം. സ്വന്തം മനസ്സിനെ സംരക്ഷിക്കാൻ... വീണ്ടും വീണ്ടും മുറിവേൽക്കാതിരിക്കാൻ... സ്വയം ശക്തരാകാൻ സമയം നൽകാൻ...
നിശ്ശബ്ദത ആത്മപരിശോധനയുടെ ഇടവേളയുമാണ്. ജീവിതത്തിലെ ചില ഘട്ടങ്ങളിൽ ശബ്ദങ്ങളേക്കാൾ, വാക്കുകളേക്കാൾ, നമ്മെ ശരിയായ വഴിയിലേക്ക് നയിക്കുന്നത് നമ്മുടെ ഉള്ളിലെ മൗനമാണ്.
മാപ്പ് നൽകൽ ദൗർബല്യമല്ല: മനസ്സിനെ സ്വതന്ത്രമാക്കുന്ന ശക്തമായ തീരുമാനം... Read More
എല്ലാ നിശ്ശബ്ദതയും ദു:ഖമല്ല. ചില നിശ്ശബ്ദതകൾ സമാധാനമാണ്. ചിലത് ക്ഷമയുടെ ഭാഷയാണ്. ചിലത് ''ഇനി എനിക്ക് പറയാനില്ല'' എന്ന ആത്മഗൗരവത്തിന്റെ അടയാളമാണ്. അതുകൊണ്ട്, ഒരാൾ മൗനത്തിലാണെങ്കിൽ, അവനെ അവഗണിക്കരുത്... അവന്റെ നിശ്ശബ്ദതയെ ചെറുതാക്കി കാണരുത്. നിശ്ശബ്ദത വെറും ശൂന്യമല്ല... അത് പല ഉത്തരങ്ങളാൽ നിറഞ്ഞതാണ്. ആ ഉത്തരങ്ങൾ കേൾക്കാൻ നമ്മൾക്ക് ശബ്ദം കുറച്ച് ഹൃദയത്തോടെ കേൾക്കാൻ പഠിക്കണം.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.