Sections

ഇന്ത്യ -പാകിസ്ഥാൻ മത്സരത്തെ ആവേശഭരിതമാക്കി തംസ് അപ്പ് ഗാനം

Wednesday, Feb 18, 2026
Reported By Admin
Thums Up Electrifies India vs Pakistan T20 World Cup Match

  • തംസ് അപ്പിന്റെ ടേസ്റ്റ് ദി തണ്ടർ ഗാനം ഹനുമാൻകൈൻഡ് സ്റ്റേഡിയത്തിൽ അവതരിപ്പിച്ചു

കൊച്ചി: ഇന്ത്യ-പാകിസ്ഥാൻ ഐസിസി പുരുഷ ടി20 ലോകകപ്പ് മത്സരം കൂടുതൽ ആവേശകരമാക്കി മാറ്റി തംസ് അപ്പ്. ഇതിഹാസ ഹിപ്ഹോപ്പ് കലാകാരൻ ഹനുമാൻകൈൻഡ് മത്സര ദിവസത്തെ സമ്പൂർണ ടേസ്റ്റ് ദി തണ്ടർ നിമിഷമാക്കി മാറ്റി.

നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തിന്റെ പശ്ചാത്തലത്തിൽ ഹനുമാൻകൈൻഡ് തംസ് അപ്പിന്റെ ഗാനമായ ടേസ്റ്റ് ദി തണ്ടർ പുതിയ പതിപ്പ് അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത ചില ട്രാക്കുകൾക്കൊപ്പം അവതരിപ്പിച്ചു. ഹനുമാൻകൈൻഡ് തകർത്താടിയപ്പോൾ മത്സരത്തിന്റെ തീവ്രതയെ അത് പ്രതിഫലിപ്പിക്കുകയും സ്റ്റാൻഡുകളിലും സ്ക്രീനിലും തംസ് അപ്പിന്റെ ഇടിമുഴക്കം പോലുള്ള ആവേശം സജീവമാക്കുകയും ചെയ്തു.

തുടർന്ന് കിംഗ്സ് യുണൈറ്റഡ് ഇന്ത്യ നയിച്ച ഹൈ എനർജി ഫിനാലെയിൽ കലാശിച്ചു. ഐസിസി പുരുഷ ടി20 ലോകകപ്പ് മത്സരത്തെ ഒരു മികച്ച സാംസ്കാരിക സമന്വയമാക്കി മാറ്റി ആ നിമിഷം. ജനക്കൂട്ടത്തിന്റെ നേതൃത്വത്തിലുള്ള ടൂഫാനി സംഘഗാനത്തോടെ തിരശ്ശീല താഴ്ന്നു.
മൈതാനത്ത് ക്രിക്കറ്റ് ആധിപത്യം സ്ഥാപിക്കുകയും സ്റ്റാൻഡുകളിലെ അന്തരീക്ഷത്തെ സംഗീതം നയിക്കുകയും ചെയ്തതോടെ, ഹനുമാൻകൈൻഡിന്റെ പ്രകടനം മത്സരദിന വിനോദത്തിന് ശക്തമായ ഒരു പുതിയ തലം നൽകി.

ഹനുമാൻകൈൻഡ് പറഞ്ഞു, 'ഇതുപോലുള്ള ഒരു മത്സരത്തിൽ പ്രകടനം കഴച്ചവയ്ക്കുന്നത് അവിസ്മരണീയമാണ്. വായുവിലെ ഊർജ്ജം നിങ്ങൾക്ക് അനുഭവിക്കാൻ കഴിയും. തംസ് അപ്പിലൂടെ ഇത് ചെയ്യാൻ കഴിയുന്നത് സവിശേഷമാണ്, കായിക പ്രേമിയാകാൻ ഇതിൽ പരം നല്ല സമയമില്ല.'

ഹനുമാൻകൈന്റിന്റെ തെരുവുകളിൽ കേൾക്കുന്ന വരികളും വിശാൽ ദദ്ലാനിയുടെ കമാൻഡിംഗ് ഹുക്കുകളും ഒരുമിച്ച് കൊണ്ടുവരുന്നു ടേസ്റ്റ് ദി തണ്ടർ. മുംബൈയിലെ ഒരു മാധ്യമ ഷോയിലൂടെ അടുത്തിടെ പുറത്തിറക്കിയ ഈ ഗാനം, അതിന്റെ അസംസ്കൃതമായ ശബ്ദത്തിന്റെയും നിർഭയമായ മനോഭാവത്തിന്റെയും പേരിൽ ഇതിനകം തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

കൊക്കകോള ഇന്ത്യ, സൗത്ത് വെസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലെ സ്പാർക്ലിംഗ് ഫ്ളേവേഴ്സ് കാറ്റഗറി ഹെഡ് സുമേലി ചാറ്റർജി പറഞ്ഞു, 'ഇതുപോലുള്ള ഒരു മത്സരം ക്രിക്കറ്റ് ചരിത്രത്തിലെ ഒരു അടയാളമായി മാറുന്നു. ഇരു ടീമുകളുടെയും ആരാധകർക്ക് മാത്രമല്ല, കായികരംഗത്തിന് മൊത്തത്തിൽ. സ്റ്റേഡിയത്തിലെ അന്തരീക്ഷം തികച്ചും ഊർജ്ജസ്വലമായിരുന്നു! ക്രിക്കറ്റിന്റെ അതിതീവ്രവും ആവേശഭരിതവുമായ അത്തരം നിമിഷങ്ങളുടെ അവിഭാജ്യ ഘടകമാണ് തംസ് അപ്പ്. തന്റെ അസംസ്കൃതവും ഫിൽട്ടർ ചെയ്യപ്പെടാത്തതുമായ ഊർജ്ജം ഉപയോഗിച്ച്, ഹനുമാൻകിന്ദ് 'ആജ് കുച്ച് തൂഫാനി കർത്തേ ഹേ'യെ ഈ നിമിഷത്തിനും മത്സരത്തിനും അനുയോജ്യമായ ഒരു ആഹ്വാനമാക്കി മാറ്റി.'

സ്റ്റുഡിയോയിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് ടേസ്റ്റ് ദി തണ്ടർ എത്തുമ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ നിമിഷങ്ങളിൽ തംസ് അപ്പ് പ്രത്യക്ഷപ്പെടുന്നത് തുടരുന്നു. യുവജന സംസ്കാരത്തിലും തത്സമയ അനുഭവങ്ങളിലും യോജിക്കുന്ന ഒരേയൊരു കാര്യം എന്ന നിലയിൽ തൂഫാൻ അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.