Sections

ഏഷ്യൻ-ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സുകളിൽ ഇടംപിടിച്ച് ദിനേഷ് കാർത്തിക്കിന്റെ ജഴ്‌സി

Wednesday, Mar 25, 2026
Reported By Admin
Students Create Record with Dinesh Karthik Jersey Formation at CAG7 2026

കൊച്ചി: ദേശീയ ക്രിക്കറ്റ് താരം ദിനേഷ് കാർത്തിന്റെ ജഴ്സി നമ്പർ അണിഞ്ഞ് ചെന്നെയിലെ അമിർത ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസിലെ വിദ്യാർത്ഥികൾ ഏഷ്യൻ- ഇന്ത്യൻ ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടംപിടിച്ചു.

വാർഷിക കായികമേളയായ 'CAG7 2026' ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ദിനേഷ് കാർത്തിക് മുഖ്യാഥികളായിരുന്നു.

കായികമേളയുടെ ഭാഗമായി 2026 വിദ്യാർത്ഥികൾ അണിനിരന്ന് മൈതാനത്ത് തീർത്ത 'CA?? DK 19' എന്ന ഹ്യൂമൻ ഫോർമേഷൻ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടംപിടിച്ചു. ഒരു കായികതാരത്തിന്റെ ജേഴ്സി നമ്പർ ഇത്രയധികം പേർ ചേർന്ന് പ്രദർശിപ്പിക്കുന്നത് ആദ്യമായാണ്. ദിനേഷ് കാർത്തിക്കിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ജേഴ്സി നമ്പറായ 19 ഉൾപ്പെടുത്തിയാണ് ഈ റെക്കോർഡ് പ്രകടനം ഒരുക്കിയത്.

മത്സരവിജയികൾക്ക് ദിനേഷ് കാർത്തിക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.

തമിഴ്നാട് ഡോ. എം.ജി.ആർ മെഡിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. കെ. നാരായണസാമി, ചെന്നൈ അമിർത ഗ്രൂപ്പ് ചെയർമാൻ ആർ. ബൂമിനാഥൻ, പ്രിൻസിപ്പൽമാർ എന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.