Sections

ഗുജറാത്ത് ടൈറ്റൻസിന്റെ ഔദ്യോഗിക സർട്ടിഫിക്കേഷൻ പാർട്ണറായി ഐജിഐ

Thursday, Apr 02, 2026
Reported By Admin
IGI Partners with Gujarat Titans for IPL 2026

മുംബൈ: ഡയമണ്ട് സർട്ടിഫിക്കേഷൻ സ്ഥാപനമായ ഇന്റർനാഷണൽ ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐജിഐ), ഐപിഎല്ലിലെ പ്രമുഖ ടീമായ ഗുജറാത്ത് ടൈറ്റൻസുമായി കൈകോർക്കുന്നു. നിലവിലെ സീസണിലെ ഔദ്യോഗിക സർട്ടിഫിക്കേഷൻ പാർട്ണറായാണ് ഐ.ജി.ഐ കരാറൊപ്പിട്ടത്. ഡയമണ്ട് വിപണിയിൽ ഉപഭോക്തൃ ബോധവൽക്കരണം, സുതാര്യത എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ സഹകരണം.

ക്രിക്കറ്റിലെ ഡിആർഎസ് സംവിധാനം പോലെ, ഓരോ വജ്രത്തിന്റെയും ഗുണനിലവാരം കൃത്യമായി വിലയിരുത്താനാണ് ഐജിഐ ലക്ഷ്യമിടുന്നതെന്ന് ഐജിഐ ഗ്ലോബൽ സിഇഒ തെഹ്മാസ്പ് പ്രിന്റർ പറഞ്ഞു. ഗുജറാത്ത് ടൈറ്റൻസിന്റെ യൂണിഫോമിൽ ഐജിഐ ലോഗോ ഈ സീസണിലുടനീളം ഉണ്ടായിരിക്കും.

വിശ്വാസവും ഗുണമേന്മയും ഉയർത്തിപ്പിടിക്കുന്ന ഐജിഐയുമായുള്ള സഹകരണം ടീമിന് പുതിയ ഊർജ്ജം നൽകുമെന്ന് ഗുജറാത്ത് ടൈറ്റൻസ് സിഒഒ കേണൽ അർവീന്ദർ സിംഗ് വ്യക്തമാക്കി.

വജ്രങ്ങൾ വാങ്ങുമ്പോൾ ശരിയായ സർട്ടിഫിക്കേഷന്റെ പ്രാധാന്യം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഈ പങ്കാളിത്തം സഹായിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.