Sections

പങ്കാളിത്തത്തിന്റെ മൂന്നാം വർഷം; രാജസ്ഥാൻ റോയൽസിന്റെ അസോസിയേറ്റ് സ്പോൺസറായി എച്ച്എംഡി

Wednesday, Mar 25, 2026
Reported By Admin
HMD Extends Rajasthan Royals IPL Sponsorship

കൊച്ചി: ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ രാജസ്ഥാൻ റോയൽസുമായുള്ള പങ്കാളിത്തം തുടരുമെന്ന് പ്രഖ്യാപിച്ച് എച്ച്എംഡി. തുടർച്ചയായ മൂന്നാം വർഷത്തിലെ സഹകരണം, ഔദ്യോഗിക സ്മാർട്ട്ഫോൺ പാർട്ണർ എന്ന നിലയിൽ നിന്ന് 'അസോസിയേറ്റ് സ്പോൺസർ' പദവിയിലേക്ക് ഉയർത്തിയതായും എച്ച്എംഡി അറിയിച്ചു. സ്പോൺസർഷിന്റെ ഭാഗമായി രാജസ്ഥാൻ റോയൽസ് താരങ്ങളുടെ ഹെൽമറ്റുകളുടെ പിൻഭാഗത്ത് എച്ച്എംഡി ബ്രാൻഡിങ് പ്രദർശിപ്പിക്കും. ക്രിക്കറ്റ് ആവേശത്തോടെ കാണുന്ന അന്താരാഷ്ട്ര പ്രേക്ഷകർക്കിടയിൽ ബ്രാൻഡിന് ഇത് സമാനതകളില്ലാത്ത ദൃശ്യപരത ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും പ്രചാരമേറിയ കായിക മാമാങ്കങ്ങളിലൊന്നാണ് ഐപിഎൽ. എച്ച്എംഡി തങ്ങളുടെ ഫോണുകളിൽ മികച്ച സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളിക്കുന്നത് പോലെ തന്നെ, ഏറ്റവും മികച്ച ക്രിക്കറ്റ് പ്രതിഭകളെയാണ് രാജസ്ഥാൻ റോയൽസും തങ്ങളുടെ ടീമിൽ അണിനിരത്തിയിരിക്കുന്നത്.

രാജസ്ഥാൻ റോയൽസുമായുള്ള ഞങ്ങളുടെ ഈ മൂന്നാം ഇന്നിങ്സ് സഹകരണം തുടരുന്നത് കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത് പോലെയാണ് തോന്നിക്കുന്നതെന്ന് ഇതേകുറിച്ച് സംസാരിച്ച എച്ച്എംഡി ഇന്ത്യ, എപിഎസി വൈസ് പ്രസിഡന്റും സിഇഒയുമായ രവി കൻവാർ പറഞ്ഞു. ലോകമെമ്പാടുമുള്ള ആരാധകർക്ക് കാണത്തക്ക രീതിയിൽ എച്ച്എംഡിയുടെ സാന്നിധ്യം ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സാധാരണക്കാർക്കിടയിൽ ഇതിനോടകം വൻ ആവേശം സൃഷ്ടിച്ചിട്ടുള്ള ഞങ്ങളുടെ വരാനിരിക്കുന്ന സ്മാർട്ട്ഫോൺ ലോഞ്ചിനോട് അനുബന്ധിച്ചാണ് ഈ പങ്കാളിത്തമെന്നത് ഏറെ സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് വെറുമൊരു പങ്കാളിത്ത കരാർ അല്ലെന്നും, സ്റ്റേഡിയത്തിനകത്തും പുറത്തും ആവേശം നിറയ്ക്കുന്ന ഒരേ ലക്ഷ്യബോധമാണ് ഇതിന് പിന്നിലുള്ളതെന്നും രാജസ്ഥാൻ റോയൽസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അലോക് ചിത്രെ പറഞ്ഞു. ഈ മൂന്നാം വർഷത്തെ പങ്കാളിത്തം ഞങ്ങളുടെ ലോകമെമ്പാടുമുള്ള ആരാധകരിലേക്ക് എത്തിച്ചേരാൻ അവരെ സഹായിക്കുകയും, സ്റ്റേഡിയങ്ങൾക്ക് അപ്പുറത്തേക്ക് പടരുന്ന ആവേശത്തിന് കരുത്തേകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.