- Trending Now:
കണ്ണൂർ: കൊച്ചി-മുസിരിസ് ബിനാലെയുടെ ഔട്ട്റീച്ച് പരിപാടിയായ 'കല, കാലം, കലാപം - സിനിമയുടെ ജീവിത രേഖകൾ' എന്ന ദ്വിദിന ചലച്ചിത്രോത്സവം ഫെബ്രുവരി 19, 20 തീയതികളിൽ കണ്ണൂർ വി.കെ. കൃഷ്ണമേനോൻ സ്മാരക ഗവ. വനിത കോളേജിൽ നടക്കും. കോളേജിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ ചലച്ചിത്രോത്സവം കേളി രാമചന്ദ്രനാണ് ക്യൂറേറ്റ് ചെയ്യുന്നത്.
ഫെബ്രുവരി 19-ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് പത്മശ്രീ സദനം ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ ഡോ. ചന്ദ്രമോഹൻ കെ.ടി. അധ്യക്ഷനാകുന്ന ചടങ്ങിൽ പ്രോഗ്രാം കൺവീനർ ബാലകൃഷ്ണൻ കൊയ്യാൽ സ്വാഗതം പറയും. ഉദ്ഘാടനത്തിന് ശേഷം ഇന്ദു ജി.യും സംഘവും അവതരിപ്പിക്കുന്ന കൂടിയാട്ടം സോദാഹരണ പ്രഭാഷണവും തുടർന്ന് അഞ്ച് ചിത്രങ്ങളുടെ പ്രദർശനവും നടക്കും.
രണ്ടാം ദിനത്തിൽ ഡോ. സി.എസ്. വെങ്കിടേശ്വരൻ, ശ്രുതിൽ മാത്യു എന്നിവർ പങ്കെടുക്കുന്ന സിനിമയെക്കുറിച്ചുള്ള സംവാദവും തുടർന്ന് ആറ് ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടാകും. മനുഷ്യജീവിതത്തിന്റെ വിവിധ പരിണാമങ്ങൾ പ്രമേയമാകുന്ന ആകെ 11 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.
മലയാള വിഭാഗം, കേരള ചലച്ചിത്ര അക്കാദമി കണ്ണൂർ റീജിനൽ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന കലാവിരുന്നിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.