- Trending Now:
കൊച്ചി: വേനൽക്കാലം ആരംഭിക്കുന്നതോടെ പ്രീമിയം ഫാൻ ശ്രേണിയെ കൂടുതൽ വിപുലീകരിച്ച് പോളികാബ് സൈലെൻസിയോ മിനി എൽഇഡി എന്ന ആധുനിക ബിഎൽഡിസി സീലിംഗ് ഫാൻ അവതരിപ്പിച്ചു. ആധുനിക വീടുകളുടെ അകത്തളങ്ങളോട് ചേർന്നുനിൽക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന. ശബ്ദമില്ലാത്ത പ്രകടനം, വേഗത വ്യക്തമായി കാണിക്കുന്ന എട്ട് എൽഇഡി ലൈറ്റുകൾ, അലങ്കാര ബെല്ലോ ഡെക്കോ കവർ എന്നിവയും ഇതിലുണ്ട്. ബെഡ്റൂം, ലോഞ്ച് തുടങ്ങി പുതു ഇടങ്ങൾക്ക് അനുയോജ്യമായ രീതിയിൽ പ്രവർത്തനക്ഷമതയും ആകർഷകമായ ഡിസൈനും ഒത്തൊരുമിച്ചതാണ് ഈ ഫാൻ.
അത്യാധുനിക ബിഎൽഡിസി സാങ്കേതികവിദ്യയും 100 ശതമാനം കോപ്പർ വയറിംഗ് മോട്ടോറും ഉപയോഗിച്ച് പ്രവർത്തിക്കുന്ന സൈലെൻസിയോ മിനി എൽഇഡി ദീർഘകാല ദൈർഘ്യവും സ്ഥിരതയാർന്ന പ്രകടനവും ഉറപ്പാക്കുന്നു. കൂടാതെ 50ശതമാനം വരെ വൈദ്യുതിയും ലാഭിക്കാം. സ്ലീക് റിമോട്ടോടു കൂടി എത്തുന്ന ഈ ഫാനിൽ കൃത്യമായ എയർഫ്ലോ നിയന്ത്രണത്തിനായി 25 സ്പീഡ് സെറ്റിംഗുകൾ, ഇളം കാറ്റിനായി ബ്രീസ് മോഡ്, വേഗത്തിൽ കാറ്റ് നൽകുന്ന ബൂസ്റ്റ് പ്ലസ് പ്ലസ് മോഡ്, സ്ലീപ് മോഡ് എന്നിവയുമുണ്ട്. ഫോർവേഡ്, റിവേഴ്സ് എന്നീ രണ്ട് മോഡുകൾ ഉള്ളതിനാൽ വേനലും ശീതകാലവും ഉൾപ്പടെ എല്ലാ കാലാവസ്ഥയിലും സൗകര്യപ്രദമായ വായുസഞ്ചാരം ഉറപ്പാക്കുന്നു.
മിനിമലിസ്റ്റിക് ഡിസൈനിൽ ഒരുക്കിയിരിക്കുന്ന ഈ ഫാൻ കൊക്കോ ബ്രോൺസ്, പാസ്റ്റൽ ഐവറി, മാറ്റ് സ്നോ വൈറ്റ്, ഹണി ഗോൾഡ്, ടൈറ്റാനിയം ഗ്രേ, എവറസ്റ്റ് വൈറ്റ്, എർത്ത് ബ്രൗൺ, മാറ്റ് ഓണിക്സ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാണ്. 7199 രൂപയാണ് വില. റീട്ടെയിൽ, ഇലക്ട്രിക്കൽ കടകളിൽ ഫാൻ ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.