- Trending Now:
ബെംഗളൂരു: ആദിത്യ ബിർള ലൈഫ്സ്റ്റൈൽ ബ്രാൻഡ്സ് ലിമിറ്റഡിന്റെ കീഴിലുള്ള പ്രീമിയം മെൻസ്വെയർ ബ്രാൻഡായ ലൂയി ഫിലിപ്പ് തങ്ങളുടെ ഏറ്റവും പുതിയ കളക്ഷനായ 'ടിക്കറ്റ് ടു ബഹാമാസ്' സ്പ്രിംഗ് സമ്മർ 2026 കളക്ഷൻ അവതരിപ്പിച്ചു.
തീരദേശ ആഡംബരങ്ങളിൽ നിന്നും ആധുനിക റിസോർട്ട് ജീവിതശൈലിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ കടൽതീരങ്ങളിലെ ഉന്മേഷദായകമായ അന്തരീക്ഷത്തെ അനുസ്മരിപ്പിക്കുന്ന വിധം സിട്രസ് ടോണുകളും സോർബെറ്റ് പേസ്റ്റൽ നിറങ്ങളും സമന്വയിപ്പിച്ചാണ് ഈ വസ്ത്രശേഖരം ഒരുക്കിയിരിക്കുന്നത്. ലെമൺ, ഓറഞ്ച് നിറങ്ങൾ മുതൽ ശാന്തമായ ന്യൂട്രൽ ഷേഡുകൾ വരെ ഈ വേനൽക്കാല വസ്ത്രങ്ങളിൽ ഉൾപ്പെടുന്നു.
സുഖകരമായ രീതിയിൽ ധരിക്കാവുന്ന ലഘുവായ തുണിത്തരങ്ങളും ലിനൻ ഫാബ്രിക്കുകളുമാണ് ഈ കളക്ഷന്റെ പ്രത്യേകത. ക്രിസ്പ് ലിനൻ ഷർട്ടുകൾ, പേസ്റ്റൽ പോളോകൾ, സോർബെറ്റ് ടോണിലുള്ള ഷോർട്സുകൾ എന്നിവയ്ക്കൊപ്പം വിന്റേജ് യാച്ച് ക്ലബ്ബ് ശൈലിയിലുള്ള ട്രോപ്പിക്കൽ പ്രിന്റഡ് ഷർട്ടുകളും റിലാക്സ്ഡ് ഷാക്കറ്റുകളും ഈ പുതിയ നിരയിലുണ്ട്. ആഡംബര ബീച്ച് ക്ലബ്ബ് അനുഭവങ്ങളുടെ ലാളിത്യവും ആത്മവിശ്വാസവുമാണ് ഈ കളക്ഷനിലൂടെ ലൂയി ഫിലിപ്പ് പ്രതിഫലിപ്പിക്കുന്നതെന്ന് ചീഫ് ബിസിനസ് ഓഫീസർ അനിൽ എസ് കുമാർ പറഞ്ഞു.
ഡെസ്റ്റിനേഷൻ ഹോളിഡേകൾക്കും പൂൾ സൈഡ് ബ്രഞ്ചുകൾക്കും വൈകുന്നേരങ്ങളിലെ യാത്രകൾക്കും ഒരുപോലെ അനുയോജ്യമായ ഈ പുതിയ വേനൽക്കാല വസ്ത്രങ്ങൾ ലൂയി ഫിലിപ്പ് സ്റ്റോറുകളിലും ഔദ്യോഗിക വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ഇപ്പോൾ ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.