- Trending Now:
തിരുവനന്തപുരം: ടെക്നോപാർക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 19 ന് ടെക്നോപാർക്കിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
പിആർഎസ് ആശുപത്രിയുമായി സഹകരിച്ച് ടെക്നോപാർക്ക് ഫേസ് വൺ ക്യാമ്പസിലെ തേജസ്വിനി ബിൽഡിംഗിൽ നടക്കുന്ന ക്യാമ്പ് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ നടക്കും. ടെക്നോപാർക്കിൽ വിവിധ കമ്പനികളിലായി ജോലി ചെയ്യുന്ന ഐടി ജീവനക്കാരുടെ ഹൃദയാരോഗ്യത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നതിനായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.
ഡോക്ടർമാരുടെ സൗജന്യ സേവനം, ഇളവുകളോടെ പ്രത്യേക ആരോഗ്യ പാക്കേജുകൾ, ആരോഗ്യകരമായ ജീവിതശൈലി നിർദ്ദേശങ്ങൾ എന്നിവ ക്യാമ്പിൽ ലഭ്യമാണ്.
രജിസ്ട്രേഷനായി സന്ദർശിക്കുക: https://forms.gle/s4URzm9Hv6EoXqi59.
കൂടുതൽ വിവരങ്ങൾക്ക്: നിധീഷ് (9495514030).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.