Sections

ലോകത്തിലെ ആദ്യ ആഗോള ഹ്രസ്വ നാടക ചാമ്പ്യൻഷിപ്പിന് തുടക്കമിട്ട് വിൻസോ- വിജയികൾക്ക് പ്രൊഡക്ഷൻ ഡീലുകളും പ്രോജക്റ്റ് കമ്മീഷൻ ചെയ്യുന്നതിനുള്ള 100% സ്പോൺസർഷിപ്പും ലഭിക്കും

Wednesday, Aug 27, 2025
Reported By Admin
Winzo launches global Short Drama Championship

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ തദ്ദേശീയ സംവേദനാത്മക വിനോദ പ്ലാറ്റ്ഫോമായ വിൻസോ, 15 ഭാഷകളിലായി ഇ-സ്പോർട്സിലും സോഷ്യൽ ഫോർമാറ്റുകളിലുമായി 100ലധികം മത്സര ഗെയിമുകൾ ഉൾപ്പെടുന്ന ലോകത്തെ ആദ്യ ആഗോള മത്സരമായ വിൻസോ ഹ്രസ്വ നാടക ചാമ്പ്യൻഷിപ്പിന് തുടക്കം കുറിച്ചു. 250 ദശലക്ഷം ഉപയോക്താക്കളുള്ള ശക്തമായ ആവാസവ്യവസ്ഥയും മൈക്രോഡ്രാമ സ്രഷ്ടാക്കൾക്ക് അന്താരാഷ്ട്ര വേദിയും ആഗോള പ്രേക്ഷകരും നൽകുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന പ്ലാറ്റ്ഫോമാണ് വിൻസോ.

വിജയികൾക്ക് പ്രൊഡക്ഷൻ ഡീലുകളും പ്രോജക്റ്റ് കമ്മീഷൻ ചെയ്യുന്നതിനുള്ള 100% സ്പോൺസർഷിപ്പും ലഭിക്കും. കൂടാതെ കമ്പനിയുടെ പുതുതായി ആരംഭിച്ച മൈക്രോ ഡ്രാമ പ്ലാറ്റ്ഫോമായ വിൻസോ ടിവിയ്ക്കായി തനത് ഉള്ളടക്കം നിർമ്മിക്കുന്നതിനുള്ള ദീർഘകാല പങ്കാളിത്തവും ലഭിക്കും. സാമ്പത്തിക പ്രോത്സാഹനങ്ങൾക്കപ്പുറം വിൻസോയുടെ 250 ദശലക്ഷം ആഗോള പ്രേക്ഷകരിലേക്ക് എത്തിച്ചേരാനും മാർക്യൂ ഇവൻറുകളിൽ ദൃശ്യപരത നേടാനും പങ്കെടുക്കുന്നവർക്ക് അവസരം ലഭിക്കും. ഓഡിയൻറ്സ് എൻഗേജുമെൻറിലൂടെയാവും അന്തിമ വിജയികളെ തിരഞ്ഞെടുക്കുക.

2018ൽ സ്ഥാപിതമായതു മുതൽ സംവേദനാത്മക വിനോദത്തിൽ വിൻസോ മുൻപന്തിയിലാണ്. ഇന്ത്യ, ബ്രസീൽ, യുഎസ് എന്നിവിടങ്ങളിലായി 250 ദശലക്ഷത്തിലധികം ഉപയോക്താക്കളും 100ലധികം ഗെയിമുകളുടെ ഒരു പോർട്ട്ഫോളിയോയുമുള്ള വിൻസോ ആഗോള സ്രഷ്ടാക്കൾക്കുള്ള വിശ്വസനീയമായ ലോഞ്ച്പാഡായും ഇന്ത്യയുടെ ഡിജിറ്റൽ വിനോദ കയറ്റുമതിയുടെ മുഖമായും ഉയർന്നുവന്നിട്ടുണ്ട്.

2025 ഓഗസ്റ്റ് 24ന് വിൻസോ ടിവി ആരംഭിച്ചതോടെയാണ് ഗെയിമുകൾക്കപ്പുറം കഥകളിലേക്ക് വിൻസോ വ്യാപിച്ചത്. ഇന്ത്യയിലുടനീളമുള്ള വൈവിധ്യമാർന്ന സ്രഷ്ടാക്കളിൽ നിന്ന് ഉത്ഭവിച്ച, ലോകത്തിലെ ഏറ്റവും വലിയ ഹ്രസ്വ നാടക ലൈബ്രറി നിർമ്മിക്കുന്നതിനുള്ള ആദ്യത്തെ ധീരമായ ചുവടുവയ്പ്പാണ് വിൻസോ ഷോർട്ട് ഡ്രാമ ചാമ്പ്യൻഷിപ്പ്. താൽപര്യമുള്ളവർക്ക് www.winzotv.com അപേക്ഷകൾ നൽകാം. പാർട്ണർഷിപ്പിന് താൽപ്പര്യമുള്ളവർക്ക് partnerships@winzogames.com എന്ന വിലാസത്തിൽ ബന്ധപ്പെടാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.