- Trending Now:
കൊച്ചി: ഇലക്ട്രിക് വയറുകളുടെയും കേബിളുകളുടെയും നിർമ്മാതാക്കളിൽ രാജ്യത്തെ മുൻനിരക്കാരായ പോളിക്യാബ് ഇന്ത്യ ലിമിറ്റഡ് ഓണാഘോഷത്തോടനുബന്ധിച്ച് പുതിയ കാമ്പയിന് തുടക്കമിട്ടു. 'സുരക്ഷിതവും സന്തോഷകരവുമായ ബന്ധങ്ങൾ' എന്ന പോളികാബിന്റെ വാഗ്ദാനത്തോട് ചേർന്ന് നിൽക്കുന്നതാണീ കാമ്പയിൻ.
പൂക്കളത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്ത ഇൻസ്റ്റാളേഷനാണ് കാമ്പയ്നിന്റെ പ്രധാന സവിശേഷത. ഇടപ്പള്ളി ഫളൈഓവർ, തമ്പാനൂർ ഫളൈഓവർ തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ സ്റ്റാറ്റിക്, ഡിജിറ്റൽ ഡിസ്പ്ലേകൾക്കൊപ്പം ഈ ഇൻസ്റ്റാളേഷനുകളും 33 ദിവസം ഓണത്തിന്റെ സാംസ്കാരിക പ്രതീകമായി നിൽക്കും. കൊച്ചി ലുലു മാളിൽ പോളിക്യാബിന്റെ ഉൽപ്പന്ന ശ്രേണി പ്രമേയമാക്കിയുള്ള ഡിസ്പ്ലേയുമുണ്ടാകും. ഔട്ട്-ഓഫ്-ഹോം ബ്രാൻഡിംഗിലൂടെയും സന്ദേശങ്ങളിലൂടെയുമാണ് പോളിക്യാബ് കൊച്ചിയിലും തിരുവനന്തപുരത്തും ഓണാഘോത്തിന്റെ മാറ്റുകൂട്ടുന്നത്. സന്തോഷവും സംതൃപ്തിയും നിറഞ്ഞ സമൂഹത്തെക്കുറിച്ചുള്ള മാവേലിയുടെ കാഴ്ചപ്പാടിനെ പോളികാബിന്റെ സുരക്ഷ, സന്തോഷം, പുരോഗതി എന്നിവയോടുള്ള പ്രതിബദ്ധതയുമായി ചേർന്നു നിർത്തുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.