Sections

കോക്ക് സ്റ്റുഡിയോ ഭാരതിൽ 'മീത്താ ഖാര'; ആദിത്യ ഗാധ്വിയുടെ ശബ്ദത്തിൽ

Friday, Sep 12, 2025
Reported By Admin
Coke Studio Bharat Season 3 Releases ‘Meetha Khara’

കൊച്ചി: 'ഖലാസി'ക്ക് ശേഷം കോക്ക് സ്റ്റുഡിയോ ഭാരത് സീസൺ 3-ന്റെ ഭാഗമായി മീത്താ ഖാര പുറത്തിറങ്ങി. ഗുജറാത്തിലെ അഗാരിയ സമൂഹത്തിന്റെ 600 വർഷം പഴക്കമുള്ള പൈതൃകത്തിൽ നിന്നുയർന്ന ഈ ഗാനം ആദിത്യ ഗാധ്വി, മധുബന്തി ബാഗ്ചി, തനു ഖാൻ എന്നിവർ ചേർന്നന്നാണ് ആലപിക്കുന്നത്.

സംഗീതസംവിധാനവും അവതരണവും സിദ്ധാർഥ് അമിത് ഭാവ്സർ നിർവഹിച്ച ഗാനത്തിന്റെ വരികൾ ഭാർഗവ് പുരോഹിത് ആണ് എഴുതിയത്. പരമ്പരാഗത നാടോടി താളങ്ങൾക്കും സമകാലിക ശബ്ദങ്ങൾക്കും പ്രധാനം നൽകി ഗാനത്തെ കൂടുതൽ പ്രേക്ഷക സൗഹൃദമാക്കുകയാണ് ലക്ഷ്യമിടുന്നത്.

'മീത്താ ഖാര' അഗാരിയരുടെ ജീവിതത്തിലെ വിരോധാഭാസമാണ് പ്രതിഫലിപ്പിക്കുന്നത്. ഗുജറാത്തിൽ 'മീത്തു' ഉപ്പ് എന്നർത്ഥം; ജീവിതാവശ്യമായെങ്കിലും കഠിനാധ്വാനത്തിലൂടെയാണ് അത് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ 'ഖാര' (കയ്പ്പ്) പോലെ തോന്നിച്ചാലും തലമുറകളിലൂടെ അഭിമാനത്തോടെ കൈമാറപ്പെടുന്ന അവരുടെ പാരമ്പര്യം യഥാർത്ഥത്തിൽ 'മീത്താ' (മധുരം) തന്നെയാണ്. ഈ ആശയം തന്നെയാണ് പാട്ടിന്റെ ആത്മാവ്.

ഉത്സവങ്ങൾ സംഗീതം വഴി സാംസ്കാരിക ബന്ധങ്ങൾ സൃഷ്ടിക്കുന്ന അവസരങ്ങളാണ്. 'മീത്താ ഖാര'യിലൂടെ പാരമ്പര്യത്തെയും യുവജനങ്ങളുടെ സംഗീത അഭിനിവേശത്തെയും തമ്മിൽ ബന്ധിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് കോക്കകോള ഇന്ത്യ ഐഎംഎക്സ് ലീഡ് ശന്തനു ഗംഗാനെ പറഞ്ഞു

ഖലാസിക്കുശേഷം 'മീത്താ ഖാര'യിലൂടെ ആ യാത്ര തുടരുന്നു. നമ്മുടെ സംസ്കാരത്തിന്റെയും ജനങ്ങളുടെ അഭിമാനത്തിന്റെയും സത്തയെ വഹിക്കുന്നതാണ് ഈ ഗാനം. മധുബന്തി ബാഗ്ചി ഗാനത്തെ വികാരാഭരിതമാക്കിയപ്പോൾ തനു ഖാൻ തന്റെ പുതുമ നിറഞ്ഞ സംഭാവന നൽകിയെന്ന് ആദിത്യ ഗാധ്വി പറഞ്ഞു.

സീസൺ 3-ൽ പ്രശസ്തരും പുതുമുഖങ്ങളുമായ കലാകാരന്മാരെ ഒരുമിപ്പിച്ച് ഇന്ത്യൻ സംഗീതപൈതൃകത്തെ ആഘോഷിക്കുന്നതിലൂടെ കോക്ക് സ്റ്റുഡിയോ ഭാരത് സംഗീതപ്രേമികളുമായി ബന്ധം കൂടുതൽ ശക്തമാക്കുകയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.