Sections

ഡിജിറ്റലായി സ്വർണത്തിൽ നിക്ഷേപിക്കാൻ സോ ഗോൾഡ് അവതരിപ്പിച്ച് വിൻസോ

Thursday, Oct 23, 2025
Reported By Admin
WinZO Launches So Gold for Digital Gold Investment

ന്യൂഡൽഹി: സ്വർണ്ണ വില 10 ഗ്രാമിന് 1,30,000 രൂപ എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയ പശ്ചാത്തലത്തിൽ, 250 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഇന്ററാക്ടീവ് എന്റർടൈൻമെന്റ് പ്ലാറ്റ്ഫോമായ വിൻസോ, ഇന്ത്യയിലെ ഡിജിറ്റൽ ഉപയോക്താക്കൾക്ക് സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ അനുവദിക്കുന്ന ഒരു വിപ്ലവകരമായ ചുവടുവയ്പ്പായ സോ ഗോൾഡ് ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. രണ്ടു രൂപ മുതൽ സ്വർണത്തിൽ നിക്ഷേപിച്ചുകൊണ്ട് തുടക്കം കുറിക്കാമെന്നതാണ് ഈ സംരംഭത്തിന്റെ പ്രത്യേകത.

സേഫ്ഗോൾഡുമായുള്ള പങ്കാളിത്തത്തോടെയാണ് ഈ സംരംഭം അവതരിപ്പിക്കുന്നത്. നഗരങ്ങളിലുടനീളമുള്ള യുവ പ്രൊഫഷണലുകൾക്കും ആദ്യമായി നിക്ഷേപം നടത്തുന്നവർക്കും സമ്പത്ത് സൃഷ്ടിക്കൽ ലളിതവും പ്രാപ്യവുമാക്കുക എന്നതാണ് ലക്ഷ്യം.

സോ ഗോൾഡിലൂടെ, ഉപയോക്താക്കൾക്ക് തൽക്ഷണം സ്വർണ്ണം ഡിജിറ്റലായി വാങ്ങാനും സംരക്ഷിക്കാനും ട്രാക്ക് ചെയ്യാനും കഴിയും. സൂക്ഷ്മ അളവിൽ ആരംഭിച്ച് ആവർത്തിച്ചുള്ള സംഭാവനകൾ (എസ്ഐപി-കൾ) പോലും സജ്ജമാക്കാനും കഴിയും.

ഡിജിറ്റൽ വിപ്ലവത്തിൽ രാജ്യത്തെ എല്ലാവരെയും ഉൾപ്പെടുത്താനാണ് വിൻസോ എപ്പോഴും നിലകൊണ്ടിട്ടുള്ളതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ വിൻസോ സഹ സ്ഥാപകരായ പാവൻ നന്ദയും സൗക്യ സിങ് റാത്തോറും പറഞ്ഞു. ''സ്വർണം എന്നത് നൂറ്റാണ്ടുകളായി സുരക്ഷ, സമൃദ്ധി, പ്രതീക്ഷ എന്നിവയുടെ പ്രതീകമാണ്. പക്ഷെ അത് സ്വന്തമാക്കുക എന്നത് ദശലക്ഷക്കണക്കിനു പേർക്ക് കയ്യെത്താനാവാത്ത അകലത്തിലായിരുന്നു. സോ ഗോൾഡിലൂടെ ഞങ്ങൾ ഈ തടസം ഇല്ലാതാക്കുകയും സ്വന്തമാക്കാനും സമ്പാദിക്കാനും ഓരോ ഇന്ത്യക്കാരനും അവസരം നൽകുകയുമാണ്. സൂക്ഷ്മമായ സമ്പാദ്യങ്ങൾ അർത്ഥവത്തായ നിക്ഷേപങ്ങളാക്കി മാറ്റുന്നതിലൂടെ ഒരു ദേശീയ മുന്നേറ്റത്തിനാണ് ഞങ്ങൾ തിരി തെളിക്കുന്നത്. ഇവിടെയുള്ള ഓരോ ചെറിയ നീക്കങ്ങളും സമ്പാദ്യവും സ്വത്തു സൃഷ്ടിക്കലുമായി മാറുന്നു. സ്വത്തു സമ്പാദിക്കൽ ഒരു ശീലമാണ് അല്ലാതെ പ്രത്യേകാവകാശമല്ല എന്ന നിലയിലേക്കാണ് ഇതിലൂടെ ചെന്നെത്തുന്നത്,' അവർ ചൂണ്ടിക്കാട്ടി.

സുരക്ഷിതമായ സ്വർണം സ്വന്തമാക്കാൻ എല്ലാവർക്കും അവസരം നൽകുന്ന സുതാര്യമായ രീതിയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ സെയ്ഫ് ഗോൾഡ് സഹസ്ഥാപകയും സിഒഒയുമായ റിയ ചാറ്റർജി കൂട്ടിച്ചേർത്തു. ''വിപുലമായ വിതരണത്തിനും വലിയ തോതിലെ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരലിനും അവസരം ഒരുക്കുന്നതാണ് വിൻസോയുടെ സംവിധാനം. വിൻസോയുമായി സഹകരിക്കുന്നതിലൂടെ ദശലക്ഷക്കണക്കിന് യുവ ഇന്ത്യക്കാർക്ക് ആദ്യമായി സമ്പാദിക്കാനും സ്വർണത്തിൽ സുരക്ഷിതമായി നിക്ഷേപിക്കാനും തങ്ങൾ അവസരമൊരുക്കുകയാണ്. ഇതിനകം തന്നെ അവർക്കറിയാവുന്ന ഒരു സംവിധാനത്തിലൂടെ ലളിതമായാണതു സാധിക്കുന്നത്.''


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.