Sections

ലക്ഷ്യബോധത്തോടെയുള്ള യാത്ര: കോൺട്രാക്ടറെ ആദരിച്ച് അംബുജ സിമൻറ്‌സ്

Wednesday, Dec 17, 2025
Reported By Admin
Ambuja Cements honours Plan-Arts founder Abdul Nisar in Kerala

കൊച്ചി: സർക്കാർ ജോലി ഉപേക്ഷിച്ച് തന്റെ ഇഷ്ട മേഖലയായ കെട്ടിട നിർമാണ മേഖലയിലെത്തി തന്റേതായ ഇടം പടുത്തുയർത്തിയ കോൺട്രാകറെ ആദരിച്ച് അംബുജ സിമന്റ്സ്. പ്ലാൻ-ആർട്സ് ഉടമയും എറണാകുളം സ്വദേശിയുമായ അബ്ദുൽ നിസാറാണ് കഴിഞ്ഞ 25 വർഷക്കാലമായി അംബുജ സിമന്റ്സിന്റെ ഉത്പ്പന്നങ്ങൾ ഉപയോഗിച്ച് നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നത്. വീടുകൾ വെറും കെട്ടിടങ്ങളല്ല മറിച്ച് അവിടെ താമസിക്കുന്നവരുടെ ജീവിതത്തെ പ്രതിഫലിപ്പിക്കണമെന്ന വിശ്വാസത്തോടെയാണ് അബ്ദുൽ നിസാർ 'പ്ലാൻ-ആർട്സ്' എന്ന സ്ഥാപനം ആരംഭിച്ചത്.

ഗുണനിലവാരവും ഉപഭോക്തൃ സംതൃപ്തിയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന ഇവർ ഇന്ന് 200ലധികം പദ്ധതികൾ വിജയകരമായി പൂർത്തിയാക്കി വിശ്വാസ്യതയുള്ള സ്ഥാപനമായി വളർന്നു കഴിഞ്ഞു. എഞ്ചിനീയർമാർ, സൂപ്പർവൈസർമാർ, മേസ്തിരിമാർ, തൊഴിലാളികൾ എന്നിവരുൾപ്പടെ നിലവിൽ 35 പേരടങ്ങുന്ന ടീമാണ് അബ്ദുൽ നിസാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നത്.

കഴിഞ്ഞ 25 വർഷത്തിലധികമായി അംബുജ സിമന്റ്സുമായി സഹകരിച്ചുവരുന്ന ഇദ്ദേഹം ബ്രാൻഡിന്റെ വിശ്വസനീയമായ ഗുണനിലവാരവും സാങ്കേതിക പിന്തുണയും തന്റെ വളർച്ചയിലെ നിർണായക ഘടകങ്ങളായിരുന്നുവെന്ന് അടിവരയിടുന്നു. പ്ലാൻ-ആർട്സിന്റെ എല്ലാ പദ്ധതികൾക്കും അംബുജയുടെ എഞ്ചിനീയർമാർ സൈറ്റ് സേവനങ്ങൾ നൽകുന്നുണ്ട്. കൂടാതെ എസിടി - അംബുജ സർട്ടിഫൈഡ് ടെക്നോളജി ബാനറുകൾ സ്ഥാപിക്കുകയും മെഡിക്ലെയിം ആനുകൂല്യങ്ങൾ വിപുലീകരിക്കുകയും, സിഇഒ ക്ലബ് അംഗത്വം എന്നിവയിലൂടെ ഇദ്ദേഹത്തെ ആദരിക്കുകയും ചെയ്തിട്ടുണ്ട്.

തങ്ങളുടെ ഓരോ നിർമാണ സൈറ്റുകളും സന്ദർശിച്ച് നിർമാണ പ്രവർത്തനങ്ങൾക്ക് മാർഗനിർദേശം നൽകുകയും ഉപഭോക്താക്കളുടെ ഗൃഹപ്രവേശന ചടങ്ങുകളിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. വിശ്വാസം, പരിചരണം, ലക്ഷ്യബോധം എന്നിവയോടെ കേരളത്തിലെ വീടുകൾക്ക് രൂപം നൽകുന്ന അബ്ദുൽ നിസാറിനെ പോലുള്ളവരെ പിന്തുണയ്ക്കുന്നതിൽ അഭിമാനിക്കുന്നതായി അംബുജ സിമന്റ്സ് അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.