Sections

എയ്സ് വെക്ടർ പുതുക്കിയ ഡിആർഎച്ച്പി സെബിക്ക് സമർപ്പിച്ചു

Wednesday, Dec 10, 2025
Reported By Admin
Ace Vector Files Updated DRHP with SEBI for IPO

കൊച്ചി: സോഫ്റ്റ്ബാങ്ക് പിന്തുണയ്ക്കുന്ന ഡിജിറ്റൽ-കൊമേഴ്സ് ഇക്കോസിസ്റ്റമായ എയ്സ് വെക്ടർ ലിമിറ്റഡ് പ്രാഥമിക പൊതു ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പുതുക്കിയ ഡിആർഎച്ച്പി സമർപ്പിച്ചു. 300 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 6.387 കോടി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനിയിൽ ലൈഫ് സ്റ്റൈൽ ഇ-കൊമേഴ്സ് മാർക്കറ്റ്പ്ലേസായ സ്നാപ്ഡീൽ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം സജ്ജമാക്കാൻ സഹായിക്കുന്ന സാസ് പ്ലാറ്റ്ഫോമായ യൂണികൊമേഴ്സ്, ഓമ്നിചാനൽ ഉപഭോക്തൃ ബ്രാൻഡ് ബിസിനസ് സ്റ്റെല്ലറോ ബ്രാൻഡ്സ് എന്നിവ ഉൾപ്പെടുന്നു.

ഐപിഒയിലൂടെ സമാഹരിക്കുന്ന തുക ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ചെലവുകൾക്കും, സ്നാപ്ഡീലിൻറെ മാർക്കറ്റിംഗ്, ബിസിനസ് പ്രമോഷൻ ചെലവുകൾക്കും, ഏറ്റെടുക്കലുകൾക്കും, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കുമായിരിക്കും ഉപയോഗിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.