Sections

ടിവിഎസ് ക്രെഡിറ്റിൻറെ വായ്പാ വിതരണത്തിൽ 21 ശതമാനവും അറ്റാദായത്തിൽ 22 ശതമാനവും വർധനവ്

Friday, Jan 30, 2026
Reported By Admin
TVS Credit Records 21% Growth in Loan Disbursements

കൊച്ചി: രാജ്യത്തെ മുൻനിര എൻബിഎഫ്സികളിൽ ഒന്നായ ടിവിഎസ് ക്രെഡിറ്റ് സർവീസസ് നടപ്പു സാമ്പത്തിക വർഷത്തിൻറെ ആദ്യ ഒൻപതു മാസങ്ങളിലെ വായ്പാ വിതരണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 21 ശതമാനം വർധനവു കൈവരിച്ചു. ആദ്യ ഒൻപതു മാസങ്ങളിൽ ആകെ വരുമാനം എട്ടു ശതമാനം വർധനവോടെ 5351 കോടി രൂപയിലും എത്തിയിട്ടുണ്ട്. അറ്റാദായം 22 ശതമാനം വർധനവോടെ 658 കോടി രൂപയിലും എത്തിയിട്ടുണ്ട്. കമ്പനി ആകെ കൈകാര്യം ചെയ്യുന്ന ആസ്തികൾ 2025 ഡിസംബറിലെ കണക്കനുസരിച്ച് 29,678 കോടി രൂപയാണ്. ഒൻപതു ശതമാനം വർധനവാണിതു കാണിക്കുന്നതെന്നും സാമ്പത്തിക ഫലങ്ങൾ വ്യക്തമാക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.