- Trending Now:
കൊച്ചി: യുടിഐ മിഡ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ 12,000 കോടി രൂപയിലെത്തിയതായി 2025 നവംബർ 30 ലെ കണക്കുകൾ സൂചിപ്പിക്കുന്നു. 2004 ഏപ്രിൽ ഏഴിനാണ് പദ്ധതി നിലവിൽ വന്നത്. പദ്ധതിയുടെ 72 ശതമാനം നിക്ഷേപവും മിഡ് ക്യാപ് കമ്പനികളിലും 20 ശതമാനം സ്മോൾ കാപ് കമ്പനികളിലും ശേഷിക്കുന്നത് ലാർജ് ക്യാപ് കമ്പനികളിലുമാണെന്ന് നവംബർ 30ലെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
പോളികാബ് ഇന്ത്യ, ഫ്യൂണിക്സ് മിൽസ്, പെർസിസ്റ്റൻറ് സിസ്റ്റംസ്, മാക്സ് ഫിനാൻഷ്യൽ സർവ്വീസസ്, കോഫോർജ്, ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, ഹീറോ മോട്ടോകോർപ്, അജന്ത ഫാർമ, ട്യൂബ് ഇൻവെസ്റ്റ്മെൻറ്സ് ഓഫ് ഇന്ത്യ എന്നിവയാണ് പദ്ധതിയുടെ നിക്ഷേപം ഏറ്റവും കൂടുതലുള്ള കമ്പനികൾ, ഇവ ആകെ നിക്ഷേപത്തിൻറെ 22 ശതമാനം വരും. തങ്ങളുടെ മുഖ്യ ഓഹരി നിക്ഷേപത്തിനു പിന്തുണ നൽകുന്ന വിധത്തിൽ മിഡ് ക്യാപ് കമ്പനികളിൽ മുഖ്യമായി നിക്ഷേപിക്കുന്നതിൽ താൽപര്യമുളള നിക്ഷേപകരെ സംബന്ധിച്ച് അനുയോജ്യമായ പദ്ധതിയാണ് യുടിഐ മിഡ് ക്യാപ് ഫണ്ട് എന്നാണ് വിദഗദ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.