- Trending Now:
കൊച്ചി: ഇന്ത്യയിൽ വളർന്നു വന്ന ഏറ്റവും വലിയ ഡിജിറ്റൽ വിനോദ സംവിധാനമായ വിൻസോ അമേരിക്കയിലേക്കുള്ള പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യൻ സാങ്കേതികവിദ്യ, ഗെയിമിംഗ് രംഗത്തെ പുതുമകൾ, ബൗദ്ധിക സ്വത്ത്, കഴിവുകൾ തുടങ്ങിയവ ആഗോള തലത്തിലേക്ക് എത്തിക്കുന്ന മേഖലയിലെ നിർണായക നാഴികക്കല്ലാണിത്. 2023-ൽ ബ്രസീലിലേക്ക് വിജയകരമായി പ്രവർത്തനം വിപുലീകരിച്ചതിന് തുടർച്ചയാണ് അമേരിക്കയിലേക്കുള്ള വികസനം.
പ്രതിവർഷം 20 ബില്യൺ മൊബൈൽ ഗെയിം ഡൗൺലോഡുകൾ നടക്കുന്ന ഇന്ത്യ, ബ്രസീൽ,അമേരിക്ക എന്നിവിടങ്ങളിലെ സംയോജിത വിപണി മൂല്യം 65-70 ബില്യൺ യുഎസ് ഡോളറാണ്.
'അമേരിക്കയിൽ വിൻസോയുടെ ലോഞ്ച് ഞങ്ങൾക്കും ഇന്ത്യയുടെ ഡിജിറ്റൽ എന്റർടൈൻമെന്റ് ആവാസവ്യവസ്ഥയ്ക്കും അഭിമാനകരമായ ഒരു നാഴികക്കല്ലാണ്. ഞങ്ങളുടെ പുതിയ ഷോർട്ട് വീഡിയോ ഫോർമാറ്റായ സോ ടിവി അവതരിപ്പിക്കുന്നതിലും ഞങ്ങൾക്ക് ആവേശമുണ്ട്,' വിൻസോയുടെ സഹസ്ഥാപകരായ സൗമ്യ സിംഗ് റാത്തോഡും പാവൻ നന്ദയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.