- Trending Now:
കൊച്ചി: ഇന്ത്യയിലെ തദ്ദേശീയമായി വളർന്ന ഏറ്റവും വലിയ ഡിജിറ്റൽ എൻറർടൈൻമെൻറ് സംവിധാനവും 250 ദശലക്ഷത്തിലേറെ ഉപയോക്താക്കളുമുള്ള ആഗോള തലത്തിൽ വളർന്നു കൊണ്ടിരിക്കുന്ന സ്ഥാപനവുമായ വിൻസോ തങ്ങളുടെ പതാകവാഹക നീക്കമായ ബാറ്റിൽ ഓഫ് സൂപ്പർ സ്കോളേഴ്സിൻറെ (ബിഒഎസ്എസ്) അഞ്ചാമതു സീസൺ വിജയകരമായി പൂർത്തിയാക്കി. ഐഐഎം അഹമ്മദാബാദ്, ഐഐഎം ബാംഗ്ലൂർ, ഐഐഎം കൽക്കട്ട, ഐഐഎം ലഖ്നൗ, ഫാക്കൽറ്റി ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് ഡെൽഹി എന്നിവയുമായി സഹകരിച്ചാണിതു സംഘടിപ്പിച്ചത്.
അക്കാദമിക് മികവുകളെ പ്രയോജനപ്പെടുത്താനാവുന്ന വിധത്തിൽ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ കൺസ്യൂമർ ടെക് ഡിജിറ്റൽ പുതുമകളുടെ ഭാവി രൂപപ്പെടുത്തുന്ന രീതിയിലാണ് വിൻസോ ബിഒഎസ്എസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കയറ്റുമതി ചെയ്യാനാവുന്ന ഗുണനിലവാരമുള്ള സാങ്കേതികവിദ്യയും ബൗദ്ധിക സ്വത്തും ഇന്ത്യയിൽ സൃഷ്ടിച്ച് ആഗോള വിപണിയിൽ പ്രയോജനപ്പെടുത്താനാവുന്ന വിധത്തിൽ ഇതിനായുള്ള നേതൃനിരയെ പടുത്തുയർത്തുകയും ചെയ്യും.
ഡിപ്പാർട്ട്മെൻറ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻറ് ഇൻറേണൽ ട്രേഡുമായി സഹകരിച്ച് അവതരിപ്പിച്ച വിൻസോയുടെ ഗ്ലോബൽ സെൻറർ ഫോർ എക്സലൻസ് ഇന്ത്യയിലെ ഏറ്റവും മികച്ച യുവ മനസുകളെ മുൻനിര സ്ഥാപനങ്ങളിൽ നിന്നു തെരഞ്ഞെടുത്ത് വിൻസോയുടെ 200-ൽ ഏറെ അംഗങ്ങളുള്ള സംഘവുമായി ബന്ധിപ്പിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.