Sections

കേരള ബജറ്റ് എംഎസ്എംഇ മേഖലയ്ക്ക് ഗുണപ്രദമോ?

Friday, Feb 03, 2023
Reported By admin
budget

ഖാദി-ഗ്രാമ വ്യവസായത്തിന് 16.10 കോടി രൂപയാണ് അനുവദിച്ചത്


സംസ്ഥാന ബജറ്റിൽ എംഎസ്എംഇ മേഖലക്ക് തലോടൽ. കേരളത്തിന്റെ ആഭ്യന്തര ഉൽപ്പാദനവും തൊഴിൽ സംരംഭ നിക്ഷേപ അവസരങ്ങളും വർദ്ധിപ്പിക്കാൻ മേക്ക് ഇൻ കേരള പദ്ധതി വ്യാപകമാക്കും . മെയ്ക്ക് ഇൻ കേരള പദ്ധതിക്ക് 100 കോടി രൂപ. പ്രത്യേക സ്കെയിൽ അപ്പ് പാക്കേജും സ്വാഗതാർഹം. ചെറുകിട വ്യവസായ മേഖലക്ക് 212.70 കോടി രൂപ അനുവദിച്ചു . സ്വയം തൊഴിൽ സഹായ പദ്ധതിക്കായി 60 കോടി രൂപ വകയിരുത്തി. എംഎസ്എംഇകളുടെ പുനരുജ്ജീവന പാക്കേജായി 2.5 കോടി രൂപ വക ഇരുത്തി.

അനുബന്ധ വ്യവസായങ്ങൾക്കുമുണ്ട് കൂടുതൽ തുക. കയർ വ്യവസായത്തിന് 117 കോടി രൂപ അനുവദിച്ചപ്പോൾ കശുവണ്ടി വ്യവസായത്തിന് 58 കോടി രൂപ വകയിരുത്തി. ഖാദി-ഗ്രാമ വ്യവസായത്തിന് 16.10 കോടി രൂപയാണ് അനുവദിച്ചത്.

തൊഴിൽ സംരംഭ നിക്ഷേപ അവസരങ്ങൾ വർദ്ധിപ്പിക്കാൻ മേക്ക് ഇൻ കേരള പദ്ധതി വികസിപ്പിക്കും. കേരളത്തിൽ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്ന മെയ്ക്ക് ഇൻ കേരള പദ്ധതിക്ക് 100 കോടി രൂപ വക ഇരുത്തി. സംസ്ഥാനത്ത് നിലവിലുള്ള സംരംഭങ്ങളിൽ നിന്ന് തെരഞ്ഞടുത്ത 1,000 സംരംഭങ്ങൾക്ക് നാല് വർഷം കൊണ്ട് 1,00,000 കോടി രൂപ വിറ്റുവരവ് കൈവരിക്കുന്ന രീതിയിലുള്ള പ്രത്യേക സ്കെയിൽ അപ്പ് പാക്കേജ് ഇതിനൊപ്പം പ്രഖ്യാപിച്ചു. ചെറുകിട സംരംഭകർക്ക് ഏറെ പ്രതീകിഷ നൽകുന്ന ഒരു പദ്ധതിയാണിത്.

''ഗ്രാമീണ ചെറുകിട വ്യവസായങ്ങൾക്കായി മൊത്തം 483.40 കോടി രൂപ നീക്കി വെച്ചത് ഇടത്തരം സംരംഭങ്ങൾക്ക് ഉത്തേജനമാകും. മാത്രമല്ല, കോവിഡ് പ്രതിസന്ധി മൂലം നിലച്ചു പോകുകയോ തടസ്സപ്പെടുകയോ ചെയ്ത ചെറുകിട സംരംഭകർക്ക് വലിയ പിന്തുണ ഇതുവഴി ലഭിക്കുമെന്നാണ് പ്രതീക്ഷ. ബഹുനില വ്യവസായ എസ്റ്റേറ്റുകൾ നിർമിക്കുമെന്ന പ്രഖ്യാപനവും ജില്ലാ വ്യവസായ കേന്ദ്രങ്ങൾ മുഖേന വിവിധ ശേഷിവർധന പദ്ധതികൾ നടപ്പാക്കുന്ന പദ്ധതിയും സംരംഭകർക്ക് ഗുണം ചെയ്യും. കൂടാതെ വർഷംതോറും ഒരു രാജ്യാന്തര വ്യാപാര മേള തുടങ്ങാനുള്ള പദ്ധതി നമ്മുടെ പ്രാദേശിക ബിസിനസിന് പുതിയ അവസരങ്ങൾ തുറന്നു നൽകും.' കെ എസ് ഐ ഡി സി ഡയറക്ടറും വികെസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ വികെസി റസാക്ക് പറയുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.