Sections

റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ വൈറ്റ് കെയ്ൻ ദിനം ആചരിച്ചു

Thursday, Oct 19, 2023
Reported By Admin
White Cane Day

കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വൈറ്റ് കെയ്ൻ ദിനം ആചരിച്ചു. ക്ലബ് നടപ്പാക്കുന്ന പ്രോജക്ട് സൂര്യയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ വിസ്മയ ഇൻഫോപാർക്കിൽ നടന്ന ചടങ്ങിൽ സിയാൽ എംഡി എസ്. സുഹാസ് ഐഎഎസ് വൈറ്റ് കെയ്ൻ റാലി ഫ്ളാഗ് ഓഫ് ചെയ്തു. ടിസിഎസ് വൈസ് പ്രസിഡന്റും കേരള ഹെഡുമായ ദിനേശ് തമ്പി വിശിഷ്ടാഥിതയായിരുന്നു.

റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബൽ പ്രസിഡന്റ് ബിനൂപ് പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൊക്കേഷണൽ സർവീസസ് ഡയറക്ടർ കലാ രവിശങ്കർ പ്രോജക്ട് സൂര്യയെ കുറിച്ച് വിശദീകരിച്ചു. അജീഷ് തോമസ് വൈറ്റ് കെയ്ൻ സന്ദേശം നൽകി. റോട്ടറി ഡിസ്ട്രിക്ട് 3201 ഡയറക്ടർ അരവിന്ദ് പി.എസ്, അസിസ്റ്റന്റ് ഗവർണർ അനൂപ് മേനോൻ, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബൽ സെക്രട്ടറി ബിനു ടി. പോൾ തുടങ്ങിയവർ സംസാരിച്ചു.

ഡിജിറ്റൽ പരിശീലനത്തിലൂടെ കാഴ്ചവൈകല്യമുള്ളവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബൽ, ബെംഗലൂരുവിലെ ഇനേബിൾ ഇന്ത്യയെന്ന സംഘടനയുടെ പങ്കാളിത്തത്തോടെ പ്രോജക്ട് സൂര്യ നടപ്പാക്കുന്നത്. 2008-ൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി വിസ്മയ ഇൻഫോപാർക് കാമ്പസിൽ കാഴ്ചവൈകല്യമുള്ളവർക്കായി ആറ് മാസത്തെ തൊഴിലധിഷ്ടിത കമ്പ്യൂട്ടർ പരിശീലനം സൗജന്യമായിലഭ്യമാക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.