Sections

ബിസിനസിന് ഉപകാരപ്പെടുന്ന പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ്

Sunday, Feb 19, 2023
Reported By admin
whatsapp

ബിസിനസ് വേഗത്തിലാക്കാൻ സഹായിക്കുന്ന പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ് ബിസിനസ് 


ഉപഭോക്താക്കളുടെ സൗകര്യാർത്ഥം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. ഇക്കൂട്ടത്തിൽ പുതിയതാണ് വാട്സ്ആപ്പ് ബിസിനസുമായി ബന്ധപ്പെട്ട പുതിയ ഫീച്ചർ

ഉപഭോക്താക്കൾ, ജീവനക്കാർ, ഇടപാടുകാർ എന്നിവരുമായി ആശയവിനിമയം നടത്തി ബിസിനസ് വേഗത്തിലാക്കാൻ സഹായിക്കുന്ന പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ് ബിസിനസ് . ഇതിലാണ് പുതിയ അപ്ഡേഷൻ വാട്സ്ആപ്പ് കൊണ്ടുവന്നത്. കമ്മ്യൂണിറ്റീസ് രൂപീകരിക്കാൻ സഹായിക്കുന്ന ഫീച്ചറാണ് അവതരിപ്പിച്ചത്. ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഫീച്ചർ അവതരിപ്പിച്ചത്. ഭാവിയിൽ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ അവതരിപ്പിക്കുമെന്നാണ് വാട്സ്ആപ്പ് പറയുന്നത്.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് വാട്സ്ആപ്പിന്റെ 2.23.4.14 അപ്ഡേറ്റ് വേർഷനിലേക്ക് മാറുന്നവർക്ക് ഈ ഫീച്ചർ പ്രയോജനപ്പെടുത്താൻ കഴിയും. ബിസിനസ് ആപ്പിൽ കമ്മ്യൂണിറ്റീസ് ക്രിയേറ്റ് ചെയ്ത് ഉപഭോക്താക്കളുമായി വേഗത്തിൽ ആശയവിനിമയം നടത്താനുള്ള സൗകര്യമാണ് ഒരുക്കിയത്. ഇതിന് പുറമേ ഉപയോക്താവ് ക്രിയേറ്റ് ചെയ്തതും ചേർന്നതുമായ എല്ലാ കമ്മ്യൂണിറ്റികളുടെയും പട്ടിക കാണാനും ഇത് വഴിയൊരുക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.