Sections

ഇന്ന് കർക്കിടകം 1: കർക്കിടകത്തിൽ ആചരിക്കേണ്ടതും ആഹരിക്കേണ്ടതും എന്തൊക്കെ?

Monday, Jul 17, 2023
Reported By Admin
Karkkidakam

ഇന്ന് കർക്കടകം ഒന്ന് പിറന്നിരിക്കുകയാണ് വിശ്വാസങ്ങളുടെയും ജീവിതചര്യയുടെയും കൂടിച്ചേരലാണ് മലയാളികൾക്ക് അവസാന മലയാള മാസമായ കർക്കടകം. കർക്കടകത്തിൽ രോഗങ്ങൾ അകറ്റി ആരോഗ്യം മെച്ചപ്പെടുത്താൻ ഭക്ഷണത്തിലും ജീവിതചര്യയിലും ചില ചിട്ടകൾ പാലിക്കേണ്ടതുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം മഴക്കാലവും ചൂടുകാലവും ആണ് കൂടുതൽ അനുഭവപ്പെടുന്നത്. ഉഷ്ണ കാലത്തിന്റെയും ശീതകാലത്തിന്റെയും മധ്യത്തിൽ വരുന്ന വർഷകാലം പ്രകൃതിയിലും ജീവ ശരീരത്തിലും ഒരു പുതുക്കിപ്പണി നടത്തുന്ന സമയമാണ്. കർക്കിടകത്തിൽ വെയിലും, കാറ്റും, മഴയും മാറിമാറി വരുന്നതുകൊണ്ട് ദേഹാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടും. കർക്കടകത്തിൽ നമുക്ക് ദേഹത്തിന്റെ ശക്തിയും ദഹനവും വളരെ കുറവായിരിക്കും. കർക്കടകത്തിൽ വാദം, പിത്തം, കഫം എന്നിവ മൂലമുള്ള അസുഖങ്ങൾ നമുക്ക് ഉണ്ടാകുന്നു. മനസ്സിൽ നിന്നും ശരീരത്തിൽ നിന്നും വിഷ വസ്തുക്കളെ നീക്കം ചെയ്യുന്നതിന് ഏറ്റവും മികച്ച സമയമാണ് കർക്കടക മാസം. അതുകൊണ്ട് തന്നെയാണ് കർക്കടകമാസത്തിൽ ആയുർവേദ ചികിത്സ നടത്തണമെന്ന് പറയുന്നത്.

കർക്കടമാസവും ആയുർവേദവും

ഈ സമയത്തിൽ ചർമ്മം മൃദുവാകുന്നത് കൊണ്ട് തന്നെ കർക്കിടക ചികിത്സയ്ക്ക് ഏറ്റവും മികച്ച സമയമാണ് ഇത്. ഈ സമയത്ത് ആയുർവേദ ചികിത്സ നടത്തുന്നവരാണെങ്കിൽ ഇവർക്ക് പ്രതിരോധശേഷിയും ആരോഗ്യവും വർദ്ധിക്കുന്നതിന് ഈ ചികിത്സ സഹായകമാകുന്നു. ഇത് കൂടാതെ നമ്മുടെ ആയുസ്സ് വർദ്ധിക്കുന്നതിന് ഏറ്റവും മികച്ച ചികിത്സയാണ് പഞ്ചകർമ്മ ചികിത്സ. ഇതിന്റെ ഗുണങ്ങൾ നിങ്ങളുടെ ശരീരത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്നു. ഇത് കൂടാതെ ശരീരത്തിലെ ഈർപ്പം കുറച്ച് ചർമ്മത്തിന് മൃദുത്വം നൽകുന്നു ഈ സമയം ചികിത്സയ്ക്ക് ഉപയോഗിക്കുന്ന എണ്ണയും മറ്റും ശരീരത്തിലേക്ക് നല്ലതുപോലെ ആഗിയിരണം ചെയ്യപ്പെടുന്നു. അതുകൊണ്ട് തന്നെയാണ് ഈ സമയത്ത് ആയുർവേദ ചികിത്സ നടത്തണമെന്ന് പറയാറുള്ളത്. ആയുർവേദ ചികിത്സയിലെ പൂർണ്ണഫലം ലഭിക്കുന്നതിന് വേണ്ടി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഏറ്റവും കൂടുതൽ ദഹന പ്രശ്നങ്ങൾ ഉണ്ടാകുന്നത് മഴക്കാലത്താണ്. അതുകൊണ്ട് തന്നെ മാംസ ആഹാരങ്ങൾ ഒഴിവാക്കി വെജിറ്റേറിയനാകുന്നതാണ് ഏറ്റവും ഉത്തമം. ഇതോടൊപ്പം ശാരീരിക പ്രവർത്തനങ്ങളായ യോഗ, ധ്യാനം, മസാജ് എന്നിവ ഉൾപ്പെടുന്ന കർശനമായ ജീവിതശൈലി നമ്മുടെ ആരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തും.

കർക്കടക കഞ്ഞി കഴിക്കുന്ന മാസം കൂടിയാണ് ഈ മാസം. ധാന്യങ്ങളും സുഗന്ധദ്രവ്യങ്ങളും നിരവധി ഔഷധസസ്യങ്ങളും ചേർത്താണ് ഇത് തയ്യാറാക്കുന്നത്. ഈ കഞ്ഞി കുടിക്കുന്നത് നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, ശരീരത്തിലെ എല്ലാ അസ്വാസ്ഥ്യങ്ങളിൽ നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

കർക്കടകത്തിൽ കഴിക്കേണ്ടത്

ഈ മാസത്തിൽ ദഹനം പെട്ടെന്ന് നടക്കുന്ന ആഹാരസാധനങ്ങൾ വേണം കഴിക്കാൻ.

  • ധാന്യങ്ങൾ- അരി ഗോതമ്പ് എന്നിവ
  • പച്ചക്കറികൾ- വെണ്ടയ്ക്ക, ചുരക്ക, ചേന, സവാള, വെളുത്തുള്ളി, ചുവന്നുള്ളി, കൊത്തമര, അമരയ്ക്ക, പയർ, പച്ചിലകൾ എന്നിവ
  • പയറുവർഗ്ഗങ്ങൾ-ചെറുപയർ, മുതിര
  • പഴങ്ങൾ- മാങ്ങാ, മുന്തിരി, ഈന്തപ്പഴം, നാരങ്ങ ,പൈനാപ്പിൾ, പപ്പായ എന്നിവ
  • തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ

കഷ്ടതകളും ആകുലതകളും നിറയുന്നു എന്ന് കണക്കാക്കപ്പെടുന്ന കർക്കിടകത്തിൽ ഭക്തർക്ക് ഒരു ആശ്വാസം രാമായണ ശീലുകളാണ്. ഹൈന്ദവ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും ഒരു മാസം നീണ്ടുനിൽക്കുന്ന രാമായണ വായനകൾക്ക് ഈ മാസമാണ് തുടക്കമാവുക. ചിലർ ഈ മാസത്തിൽ രാമായണ പാരായത്തിനൊപ്പം വ്രതം അനുഷ്ഠിക്കാറുണ്ട്. അതുകൊണ്ട് ഈ മാസത്തെ രാമായണമാസം എന്നും അറിയപെടുന്നു.

കർക്കിടകത്തിലെ കറുത്തവാവ് ദിവസമാണ് കർക്കടകവാവ്.പൂർവികർക്ക് ബലി നടത്തുന്നത് ഈ ദിവസമാണ്. ഈ ദിവസം ബലി ഇട്ടാൽ പൂർവികർക്ക് ആത്മശാന്തി ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഹൈന്ദവ ആചാരപ്രകാരം ഈ ദിവസം ബലിതർപ്പണത്തിന് പ്രസിദ്ധമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.