Sections

എന്താണ് സെൽഫ് ഇമേജ്? സെൽഫി ഇമേജ് ഉള്ള വ്യക്തികളുടെ പെരുമാറ്റമെങ്ങനെ?

Wednesday, Jun 21, 2023
Reported By Admin
Self Image

എന്താണ് സെൽഫ് ഇമേജ്?


നമ്മൾ നമ്മളെ എങ്ങനെ കാണുന്നു എന്നതാണ് സെൽഫ് ഇമേജ് എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലെങ്കിൽ എന്നെക്കുറിച്ച് എനിക്കുണ്ടാകുന്ന വിലയിരുത്തൽ അതാണ് സെൽഫ് ഇമേജ്. നമ്മുടെ സബ് കോൺഷ്യസ് മൈൻഡിൽ, മറ്റുള്ള ആൾക്കാരുടെ സംസാരത്തിൽ നിന്നോ കളിയാക്കലിൽ നിന്നോ ഒക്കെ ആയിരിക്കും ചിലപ്പോൾ നമ്മുടെ സെൽഫ് ഇമേജ് രൂപപ്പെട്ടു വരുന്നത്. നമുക്ക് ഇത് മാറ്റാൻ സാധിക്കും ഈ സെൽഫ് ഇമേജ് എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. സെൽഫ് ഇമേജ് എന്ന ടോപ്പികിൽ പല മേഖലകൾ ഉണ്ട്, ഇന്ന് നമ്മൾ നോക്കുന്നത് സെൽഫി ഇമേജ് ഉള്ള വ്യക്തികളുടെ പെരുമാറ്റത്തെ കുറിച്ചാണ്.

സെൽഫ് ഇമേജ് ഉള്ള ആൾക്കാരുടെ പെരുമാറ്റം നമ്മൾ ശ്രദ്ധിച്ചാൽ നമുക്ക് പല പ്രത്യേകതകൾ കാണാൻ സാധിക്കും.

  • ഇത്തരക്കാർ പാസ്ററ് ഓർത്ത് പ്രസൻഡിൽ ജീവിക്കുന്നവർ ആയിരിക്കില്ല പണ്ടെനിക്ക് കഴിവില്ലായിരുന്നു, പണ്ട് എന്റെ വീട്ടുകാർ പാവപ്പെട്ടവരായിരുന്നു, പണ്ട് എന്നെ അവർ ഉപദ്രവിച്ചിട്ടുണ്ട്, ഇങ്ങനെ പണ്ടെപ്പോഴോ കഴിഞ്ഞുപോയ കാര്യങ്ങളെ കുറിച്ച് ഓർത്ത് ഇപ്പോഴും ദുഃഖിക്കുന്ന ആൾക്കാർ ആയിരികില്ല.
  • മനസാക്ഷിക്ക് വിരുദ്ധമായി ഇത്തരക്കാർ ഒന്നും ചെയ്യാറില്ല. സത്യസന്ധരായി ജീവിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാരാണ്. ഇത്തരക്കാരിൽ നിന്ന് യാതൊരുവിധ ബുദ്ധിമുട്ടുകളും സമൂഹത്തിനും ഉണ്ടാകാറില്ല. നുണയും ചതിയും വഞ്ചനയും ഒന്നും ഇല്ലാത്ത ആൾക്കാർ ആയിരിക്കും.
  • പോസിറ്റീവ് ആറ്റിറ്റിയൂഡ് ഉള്ള ആൾക്കാർ ആയിരിക്കും. അവർ പൊതുവേ പോസിറ്റീവ് ആറ്റിറ്റിയൂഡ് ഉള്ള ആൾക്കാരുമായി കൂട്ടു കൂടുകയും, നെഗറ്റീവ് കാര്യങ്ങൾ ചിന്തിക്കുകയോ പ്രവർത്തിക്കുകയോ സംസാരിക്കുകയോ ചെയ്യാത്ത ആൾക്കാരായിരിക്കും.
  • ദൃഢനിശ്ചയമുള്ള ആൾക്കാർ ആയിരിക്കും. അവർ ആലോചിച്ചു തീരുമാനമെടുക്കുകയും അതിൽ ഉറച്ചു നിൽക്കുന്നവരും ആയിരിക്കും.
  • സെൽഫ് ഇമേജ് ഉള്ള ആൾക്കാർ മാനുഷിക പരിഗണന വെച്ച് പെരുമാറുന്ന കൂട്ടരാണ്. അവർ ഏതൊരു കാര്യം പ്രവർത്തിക്കുമ്പോഴും മാനുഷിക പരിഗണനയ്ക്ക്, അല്ലെങ്കിൽ മനുഷ്യത്വത്തിന് മുൻഗണന കൊടുക്കുന്ന ആൾക്കാർ ആയിരിക്കും. അതുകൊണ്ടുതന്നെ സമൂഹത്തിനു ഗുണകരമായ കാര്യങ്ങൾ ചെയ്യുന്നതിന് എപ്പോഴും താല്പര്യമുള്ളവർ ആയിരിക്കും.
  • മറ്റുള്ളവർ നല്ലത് പറഞ്ഞാൽ അതിനെ അംഗീകരിക്കുകയും, തെറ്റു പറഞ്ഞാൽ അത് തള്ളിക്കളയുന്നവരുമായിരിക്കും. അവർ വ്യക്തവും സ്പഷ്ടവുമായി സംസാരിക്കാൻ കഴിവുള്ളവർ ആയിരിക്കും. അതുകൊണ്ടുതന്നെ ആശയവിനിമയത്തിനുള്ള കഴിവ് ഇവർക്ക് കൂടുതലായിരിക്കും. മറ്റുള്ളവരുമായി നന്നായിട്ട് പെരുമാറാനുള്ള കഴിവ് ഇവർക്ക് ഉണ്ടായിരിക്കും.
  • പൊതുവെ എല്ലാത്തിനും അഭിപ്രായം പറയാത്ത ആൾക്കാരായിരിക്കും ഇവർ. അഭിപ്രായം പറയുമ്പോൾ വ്യക്തമായി അറിയാവുന്ന കാര്യത്തിന് മാത്രമേ ഇത്തരക്കാർ അഭിപ്രായം പറയാറുള്ളൂ. അറിഞ്ഞുകൂടാത്ത കാര്യത്തിന് അറിയാം എന്ന രീതിയിൽ ഇവർ അഭിപ്രായം പറയാറില്ല.
  • സെൽഫ് ഇമേജ് ഉള്ള ആൾക്കാർ സെൽഫ് ലവ് കൂടിയുള്ള ആൾക്കാർ ആയിരിക്കും. നമുക്ക് നമ്മളെ ഒരു വിലയും ഇല്ലെങ്കിൽ അത് മറ്റുള്ളവർക്ക് ഒരിക്കലും നമ്മളോട് ഉണ്ടാവുകയില്ല.
  • സെൽഫ് ഇമേജ് ഉള്ള സ്വന്തം കഴിവുകളെ തിരിച്ചറിയുന്നവർ ആയിരിക്കും.
  • മറ്റുള്ളവരെ ഇഷ്ടപ്പെടുന്ന ആൾക്കാർ ആയിരിക്കും. മറ്റുള്ളവരെ ബഹുമാനിക്കുകയും, ആദരിക്കുകയും, അവരുടെ കഴിവുകൾ അംഗീകരിക്കുകയും ചെയ്യുന്ന ആൾക്കാർ ആയിരിക്കും ഇവർ ഈ പറയുന്ന സെൽഫ് ഇമേജ് ഉള്ള ആൾക്കാർ.

അടുത്ത ദിവസം സെൽഫ് ഇമേജ് എങ്ങനെ ഇല്ലാതാകുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.