Sections

ടൈം മാനേജ്മെന്റ് എങ്ങനെ ഭംഗിയായി നിർവ്വഹിക്കാം?

Thursday, Jun 15, 2023
Reported By Admin
Motivation

പൊതുവേ എല്ലാരും പറയുന്ന പരാതിയാണ് എനിക്ക് എന്റെ കാര്യങ്ങൾ പൂർത്തിയാക്കാൻ വേണ്ടി, എന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ വേണ്ടി സമയം ലഭിക്കുന്നില്ല. എനിക്ക് ജോലി പൂർത്തീകരിക്കുവാൻ സമയം കിട്ടുന്നില്ല, എനിക്ക് പാഷൻ ശ്രദ്ധിക്കാൻ വേണ്ടി സമയം കിട്ടുന്നില്ല, അച്ഛനമ്മമാരെ നോക്കാൻ സമയം കിട്ടുന്നില്ല, മക്കളെ ശ്രദ്ധിക്കുവാൻ സമയം കിട്ടുന്നില്ല, എന്നിങ്ങനെയുള്ള സമയം ലഭിക്കുന്നില്ല എന്ന പരാതി പലർക്കും ഉണ്ട്. ഇന്ന് നമ്മൾ നോക്കുന്നത് ഈ തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി സമയത്തെ എങ്ങനെ വിനിയോഗിക്കാം എന്നാണ്.

ലോകത്തിൽ സമയത്തിന് വിലകൽപ്പിക്കുന്നവരാണ് വിജയികളായി മാറുന്നത്. എല്ലാപേർക്കും ഒരുപോലെയാണ് സമയം കിട്ടുന്നത്. ഇന്ത്യൻ പ്രധാനമന്ത്രിക്കും അമേരിക്കൻ പ്രസിഡന്റിനും ഏതൊരു പണക്കാരനും, ഏത് പാവപ്പെട്ടവനും, പണ്ഡിതനും, പാമരനും എല്ലാം സമയം ഒരുപോലെയാണ് ലഭിക്കുന്നത്. സമയത്തെ നമുക്ക് ശരിയായി മാനേജ് ചെയ്യാൻ പറ്റാത്തതാണെന്ന് ആദ്യം മനസ്സിലാക്കണം. സമയത്തെ ശരിയായി മാനേജ് ചെയ്യാൻ പറ്റാത്തത് നാം അതിനെക്കുറിച്ച് മനസ്സിലാക്കാത്തത് കൊണ്ടാണ്. ഇന്ത്യയിൽ പ്രത്യേകിച്ച് മലയാളികൾക്ക് എവിടെനിന്നും ടൈം മാനേജ്മെന്റിനെ കുറിച്ച് ഒരു പഠനം കിട്ടിയിട്ടില്ല. ടൈം മാനേജ്മെന്റിനെ കുറിച്ച് മാത്രമല്ല ഫിനാൻഷ്യൽ മാനേജ്മെന്റ്, മെന്റൽ ഹെൽത്ത് എങ്ങനെ സ്ട്രോങ്ങ് ആക്കാം എന്നീ പ്രധാനപ്പെട്ട കാര്യങ്ങൾ പഠിച്ചു വരുന്ന പ്രവണത ഇവിടെ ഇല്ല. അതുപോലെ തന്നെ മതപരമായ കാര്യങ്ങളിൽ ടൈം മാനേജ്മെന്റ് എങ്ങനെ ചെയ്യണം, ഒരു ദിവസതെ ദിനചര്യകൾ എങ്ങനെ മാനേജ് ചെയ്യണം എന്നിവ പൂർണമായും പറയുന്ന പഠനം ഒന്നും തന്നെ നമുക്കില്ല.

സമയത്തെ കൃത്യമായി എങ്ങനെ ഉപയോഗിക്കാമെന്ന കഴിവ് നമുക്ക് കുറവാണ്. സമയത്തിന് ഒരു കാര്യം നടന്നില്ലെങ്കിൽ നമുക്ക് സ്ട്രെസ് ഉണ്ടാവുകയും ചെയ്യുന്നു. അതുപോലെ തന്നെ സമയം കൊല്ലികൾ ആയ ഒരുപാട് കാര്യങ്ങൾ നമ്മുടെ നാട്ടിൽ കൂടിവരുന്നു.

ഇപ്പോൾ നമ്മൾ സോഷ്യൽ മീഡിയയിൽ ഒരുപാട് സമയം ചിലവാക്കാറുണ്ട്. അതുപോലെതന്നെ ഇപ്പോൾ ഫംഗ്ഷൻസും ഒരുപാട് കൂടുതലാണ്. എന്തിനും ഏതിനും ഫംഗ്ഷൻസ് മാത്രമാണ് ഇന്നത്തെ രീതി. ബർത്ത് ഡേ പാർട്ടി, ഡാൻസ് പാർട്ടി, മാരേജ് ഫങ്ക്ഷൻസ് അങ്ങനെ. ഇതൊന്നും പോരാഞ്ഞ് രണ്ട് ദിവസംകൊണ്ട് നടന്നുകൊണ്ടിരുന്ന കല്യാണങ്ങൾ ഇപ്പോൾ ഒരാഴ്ചവരെ നീണ്ടുനിൽക്കുന്ന അവസ്ഥയാണ്, മഞ്ഞ കല്യാണം, മൈലാഞ്ചി കല്യാണം എന്നിങ്ങനെ നീണ്ടുപോകുന്ന ഓരോ ചടങ്ങുകൾ. അതുകൊണ്ടുതന്നെ നമ്മുടെ കാര്യം നോക്കാനോ അല്ലെങ്കിൽ നമ്മുടെ ലക്ഷ്യത്തിലേക്ക് പോകാനുള്ള സമയം കിട്ടുന്നില്ല എന്ന് പരാതി പലർക്കും ഉണ്ട്. ഇതിന് എന്താണ് പരിഹാരം എന്ന് നമുക്ക് നോക്കാം.

നമുക്ക് എല്ലാദിവസവും To do ലിസ്റ്റ് വേണം

To do ലിസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത് ഇന്ന് അല്ലെങ്കിൽ നാളെ എന്തൊക്കെ കാര്യം ചെയ്യണം എന്ന് ഒരു കൃത്യതയാർന്ന പട്ടിക ഉണ്ടാക്കണം. ഈ പട്ടിക തയ്യാറാക്കുമ്പോൾ എഴുതുന്ന കാര്യങ്ങൾ A, B, C, D എന്നു ക്രമീകരിക്കണം.

A യിൽ എഴുതേണ്ട കാര്യങ്ങൾ ഏറ്റവും അത്യാവശ്യമായ കാര്യങ്ങൾ ആയിരിക്കണം

B യിൽ സൂചിപ്പിക്കേണ്ടത് ഇന്നത്തെ അത്യാവശ്യമല്ല നാളത്തെ അത്യാവശ്യ കാര്യങ്ങളാണ്

C ൽ എഴുതേണ്ടത് അത്യാവശ്യമല്ല വേണമെങ്കിൽ ചെയ്താൽ മതി എന്നുള്ള കാര്യങ്ങൾ

D യിൽ സൂചിപ്പിക്കേണ്ടത് നമുക്ക് ഒരു ആവശ്യവുമില്ല ചെയ്യുന്നതുകൊണ്ട് നമുക്ക് ഒരു ഉപകാരവും ഇല്ലാത്ത കാര്യങ്ങൾ

ഇങ്ങനെ തരം തിരിച്ചാലുള്ള നേട്ടം എന്താന്ന് ചോദിച്ചാൽ, ഏറ്റവും അത്യാവശ്യ കാര്യമായ A കാറ്റഗറിയിൽ ഉള്ള കാര്യങ്ങൾ നിർബന്ധം ചെയ്യുകയും രണ്ടാമത് ശ്രദ്ധിക്കേണ്ടത് B കാറ്റഗറിയിലുള്ള നാളത്തെ അത്യാവശ്യ കാര്യവും ആയിരിക്കണം.

A എന്ന് ഉദ്ദേശിക്കുന്നത് ഏറ്റവും അത്യാവശ്യ കാര്യങ്ങളാണ്. ഉദാഹരണം ഇന്ന് പരീക്ഷയാണ് അത് നമുക്ക് മാറ്റിവയ്ക്കാൻ കഴിയില്ല. അതുപോലെ കെഎസ്ഇബി ബില്ല് അടയ്ക്കേണ്ട ലാസ്റ്റ് ഡേറ്റ് ആണ് അത് നമുക്ക് ഇന്ന് തന്നെ അടക്കേണ്ടതാണ്, ലോൺ എമൗണ്ട് അടക്കേണ്ട ലാസ്റ്റ് ഡേറ്റ് ആണ്, അത് ഇന്ന് തന്നെ ചെയേണ്ട അത്യാവശ്യകരമാണ്. ഇതാണ് എ കാറ്റഗറികൊണ്ട് ഉദ്ദേശിക്കുന്നത്.

B കൊണ്ട് ഉദ്ദേശിക്കുന്നത് നാളത്തെ അത്യാവശ്യ കാര്യമാണ്. നാം ഇന്ന് വ്യായാമം ചെയ്താൽ നാളെ നമുക്ക് നല്ല ആരോഗ്യം കിട്ടും. ഇന്ന് പരീക്ഷയ്ക്ക് നന്നായി പഠിച്ചാൽ നാളെ നമുക്ക് നല്ല മാർക്ക് കിട്ടും. ലോൺ എമൗണ്ട് ഇന്ന് അടച്ചാൽ നാളെ നമുക്ക് ടെൻഷൻ അടിക്കേണ്ട ആവശ്യമില്ല. എന്തെന്നാൽ നാളെ ചെയ്യേണ്ട കാര്യങ്ങൾ നമ്മൾ മുന്നേ തന്നെ ചെയ്തു വയ്ക്കുകയാണെങ്കിൽ നമുക്ക് നാളെ ടെൻഷൻ അടിക്കേണ്ട കാര്യമില്ല. ജീവിതത്തിൽ വിജയിച്ച പലരും B കോളത്തിൽ ഫോക്കസ് ചെയ്യുന്നവരായിരിക്കും. ബി കോളത്തിൽ ഫോക്കസ് ചെയ്യുന്നവർക്ക് അത്യാവശ്യ കാര്യമോ നാളത്തെ അത്യാവശ്യ കാര്യമോ ഉണ്ടാവുകയില്ല അവർക്ക് A കോളം എപ്പോഴും ഒഴിഞ്ഞു കിടക്കുന്ന ഒന്നായിരിക്കും.

C കൊണ്ട് ഉദ്ദേശിക്കുന്നത് വിനോദത്തിന് പോവുക, കൂട്ടുകാരുമായി ഫ്രണ്ട്ഷിപ്പ് കൂടുക, നമ്മുടെ സുഹൃത്തിനെ ഫോണിൽ വിളിക്കുക, സോഷ്യൽ മീഡിയ വഴി സുഹൃത്തുക്കളുമായി ബന്ധപ്പെടുക, ഇതൊക്കെ നമുക്ക് അത്യാവശ്യമല്ല എന്നാൽ ഒരു എന്റർടൈമിന് വേണ്ടി ഇടയ്ക്കിടയ്ക്ക് ഇത് ആവശ്യമാണ്. പാട്ട് കേൾക്കുക എന്നത് അത്യാവശ്യ കാര്യമല്ല വേണമെങ്കിൽ ചെയ്താൽ മതി.

D എന്ന് പറഞ്ഞാൽ ഒരിക്കലും ചെയ്യാൻ പാടില്ല. ഒരാളുടെ കുറ്റം പറഞ്ഞ് സമയം കളയുക, പരദൂഷണം പറഞ്ഞ് സമയം കളയുക നമ്മുടെ ശത്രുവിനെ കുറിച്ച് ഓർത്ത് സമയം കളയുക വെറുതെ കിടന്നുറങ്ങുക ഇതൊക്കെയാണ് ഡീ ൽ വരുന്നത്.

D യിൽ വരുന്ന കാര്യങ്ങൾ ഒഴിവാക്കുകയും, B യിൽ വരുന്ന കാര്യങ്ങൾ കൂടുതൽ ഫോക്കസ് ചെയ്യുകയും ചെയ്യണം. B യിലുള്ള കാര്യങ്ങൾ നമ്മൾ നേരത്തെ ചെയ്തു വെച്ചാൽ നമുക്ക് നാളെ ഒരു അത്യാവശ്യ കാര്യവും ഉണ്ടാവുകയില്ല. അതുമാത്രമല്ല നമ്മുടെ ജീവിതത്തിന് വല്യ മാറ്റം അതിൽ നിന്ന് ഉണ്ടാവുകയും ചെയ്യും.

ജീവിത വിജയത്തിനായി ആത്മവിശ്വാസം വർധിക്കാൻ നാം ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ?... Read More

മൾട്ടി ടാസ്കിങ് ഒഴിവാക്കുക

നമ്മളെക്കൊണ്ട് ഒരേസമയം ഒരു കാര്യം മാത്രമേ ചെയ്യാൻ കഴിയുകയുള്ളൂ, അത് മനുഷ്യശരീരത്തിന്റെ പ്രത്യേകതയാണ്. ഒരേസമയം അഞ്ചു മാറും കാര്യങ്ങൾ ഏറ്റെടുത്ത് ചെയ്യാൻ നിന്നാൽ ചിലപ്പോൾ ഒരു കാര്യം പോലും നന്നായി ചെയ്യാൻ പറ്റിയെന്ന് വരില്ല. അതുകൊണ്ട് മൾട്ടി ടാസ്കിങ് ഒഴിവാക്കുക.

നാം ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ബാച്ച് ബാച്ച് ആയി ചെയ്യുക

നാം ഒരു ഷോപ്പിങ്ങിന് പോകുന്ന സമയത്ത് വേറെ എന്തെങ്കിലും കാര്യം കൂടി വാങ്ങണം എന്നുണ്ടെങ്കിൽ അതിന്റെ കൂട്ടത്തിൽ തന്നെ വാങ്ങി പോകാൻ പ്രത്യേകം ശ്രദ്ധിക്കണം.

എന്ത് കാര്യം ചെയ്താലും ഒരു മണിക്കൂറിൽ 5 മിനിറ്റ് ഇടവേള എടുക്കണം

നമ്മൾ തുടർച്ചയായി ഒരേ കാര്യം ചെയ്തുകൊണ്ടിരിക്കുവാൻ പാടില്ല, എങ്കിൽ ആ പ്രവർത്തിയിൽ നമുക്ക് വിരസത ഉണ്ടാക്കും.

സോഷ്യൽ മീഡിയ വിലയിരുത്തി മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ

പൊതുവേ റീൽസ്,ഫെയ്സ്ബുക്ക്, ഗെയിം, എന്നിവ കണ്ടുകൊണ്ടിരുന്നാൽ അത് നമ്മുടെ സമയം പോവുകയും, അതുകൊണ്ട് നമുക്ക് ഒരു പ്രയോജനം ഉണ്ടാവുകയും ഇല്ല. മറ്റുള്ളവരുടെ കുറ്റം പറഞ്ഞുകൊണ്ടിരുന്നാൽ നമുക്ക് യാതൊരു ഗുണം ഇല്ല.

നോ പറയേണ്ട ഇടത്ത് നോ പറയണം

നോ എന്ന് പറയേണ്ടിടത്ത് നോ എന്ന് തന്നെ പറയണം. നമുക്ക് പലർക്കും നോ പറയാൻ മടിയാണ്, നമ്മൾ അങ്ങനെ പറഞ്ഞാൽ അവർ എന്ത് വിചാരിക്കും, അവർക്ക് വിഷമം ആകും എന്നൊക്കെ ചിന്തിക്കേണ്ട ആവശ്യമില്ല. ചിലപ്പോൾ ചിലർ നമുക്ക് വേണ്ടാത്ത കാര്യങ്ങൾ ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കും, മറ്റുചിലർ അനാവശ്യ യാത്രകൾക്ക് പ്രേരിപ്പിക്കും. നമുക്ക് പ്രധാനപെട്ട കാര്യം അല്ലെങ്കിൽ അവിടെ നോ പറയുക. ഇല്ലെങ്കിൽ അവർക്ക് വേണ്ടി അനാവശ്യമായി നമ്മുടെ സമയം പാഴാകും.

ആരോഗ്യകരമായ ഒരു ശരീരം

നമ്മുടെ ശരീരവും മനസും ആരോഗ്യകരമായി വയ്ക്കേണ്ടത് നമ്മുടെ ആവശ്യമാണ്. വ്യായാമത്തിലൂടെയും നല്ല ഭക്ഷണത്തിലൂടെയും നമ്മുടെ ശരീരത്തെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ മാത്രം ആവശ്യമാണ്. ഇന്ന് നമ്മുടെ ശരീരം നന്നായി സൂക്ഷിച്ചില്ലെങ്കിൽ നാളെ അതിനുവേണ്ടി നമ്മുടെ സമയം പാഴാക്കേണ്ടതായി വരും. അതുകൊണ്ട് ആരോഗ്യസംരക്ഷണത്തിന് വളരെ പ്രാധാന്യം നൽകുക.

അനാവശ്യ ചിന്തകൾ ഒഴിവാക്കുക

നടന്ന കാര്യത്തെക്കുറിച്ചോ, നടക്കാൻ പോകുന്ന കാര്യത്തെക്കുറിചോ എപ്പോഴും അധികമായി ചിന്തിക്കേണ്ട കാര്യമില്ല. അത് നമ്മുടെ സമയത്തെ പാഴാക്കുന്ന ഒരു കാര്യമാണ്.

കുടുംബത്തിനുവേണ്ടി സമയം മാറ്റി വയ്ക്കുക

ഓഫീസ് കാര്യങ്ങൾ പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് നമ്മുടെ കുടുംബവും. ചിലർ ഓഫീസിലെ കാര്യം വീട്ടിൽ കൊണ്ട് വരികയും, വീട്ടിലെ കാര്യങ്ങൾക്ക് സമയം കണ്ടെത്താതെ വരികയും ചെയ്യുമ്പോ കുടുംബ പ്രശ്നം ഉണ്ടാവുകയും, അത് അവർക്ക് മാനസികമായി സ്ട്രസ്സ് ഉണ്ടാക്കുകയും ചെയ്യും. അതോടൊപ്പം തന്നെ സമയം വളരെയധികം അവിടെ പാഴാകും. അതുകൊണ്ട് ഫാമിലിക്ക് വേണ്ടി കുറച്ച് സമയം മാറ്റിവയ്ക്കണം.

To do ലിസ്റ്റ് തയ്യാറാക്കുമ്പോൾ ഓഫീസിലെ കാര്യങ്ങൾക്ക് വേണ്ടി പ്രത്യേക സമയവും, വീട്ടിലെ കാര്യങ്ങൾക്ക് വേണ്ടി പ്രത്യേക സമയവും കണ്ടെത്തണം.

നമ്മൾ തയ്യാറാക്കിയ To do ലിസ്റ്റിലെ കാര്യങ്ങളെല്ലാം രാത്രി നമ്മൾ ഒന്നുകൂടി വായിച്ചു വിലയിരുത്തണം അതിലെ കാര്യങ്ങളെല്ലാം തന്നെ നമ്മൾ ചെയ്തിട്ടുണ്ടോ എന്ന് നോക്കണം. അതിൽ ചെയ്യാത്ത കാര്യങ്ങൾ ഉണ്ടെങ്കിൽ അത് നാളത്തെ മുൻഗണന പട്ടികയിൽ കൊണ്ടുവരണം.

ഈ രീതിയിൽ നമ്മുടെ സമയം ക്രമീകരിച്ചാൽ നമുക്ക് ടൈം മാനേജ്മെന്റ് വളരെ നല്ല രീതിയിൽ തന്നെ ചെയ്യാൻ സാധിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.