Sections

ക്രോസ് സെല്ലിംഗ്, അപ്‌സെല്ലിംഗ്, ഡൗൺ സെല്ലിംഗ് എന്നാൽ എന്ത്? ഈ ടെക്‌നിക്കുകൾ ഉപയോഗിച്ച് കച്ചവടം എങ്ങനെ വർധിപ്പിക്കാം

Monday, Jul 17, 2023
Reported By Admin
Sales Skill

ഒരു പ്രോഡക്റ്റ് വിൽക്കുന്നതിൽ നിരവധി ടെക്നിക്കുകൾ ഇന്ന് നിലവിലുണ്ട്. അതിൽ പ്രധാനപ്പെട്ട മുന്ന് ടെക്നിക്കുകളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

  • ക്രോസ് സെല്ലിംഗ്
  • അപ്പ് സെല്ലിംഗ്
  • ഡൗൺ സെല്ലിംഗ്

ക്രോസ് സെല്ലിംഗ്

ഒരു പ്രോഡക്റ്റ് വിൽക്കുന്നതിനോടൊപ്പം തന്നെ ഒരു അനുബന്ധ പ്രോഡക്റ്റ് വിൽക്കുന്നതിനെയാണ് ക്രോസ് സെല്ലിങ് എന്ന് പറയുന്നത്. ഇതിനെ അറ്റാച്ച്മെന്റ് സെല്ലിങ് എന്നും പറയാറുണ്ട്. ഇതിന് ഏറ്റവും വലിയ ഉദാഹരണം ആമസോണിൽ നാം ഒരു സാധനം വാങ്ങാൻ വേണ്ടി ശ്രമിക്കുമ്പോൾ അതിനോടൊപ്പം ചില പ്രോഡക്ടുകൾ കൂടി ചേർത്ത് വിൽക്കുന്ന രീതി നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ഈ രീതിയാണ് ക്രോസ് സെല്ലിംഗ് എന്ന് പറയുന്നത്. ഇത് മിക്ക മേഖലയിലും ഉപയോഗിക്കാവുന്ന ഒരു സെല്ലിംഗ് രീതിയാണ്. ചില കടകളിൽ മസാലദോശ ബില്ല് ചെയ്യുമ്പോൾ അതിന്റെ ഒപ്പം ഒരു വട കൂടി കൊണ്ടു വയ്ക്കാറുണ്ട്. മസാല ദോശയോടൊപ്പം വടയുടെ വില്പനയും കസ്റ്റമർ ആവശ്യപ്പെടാതെ തന്നെ നടക്കുന്നു. ഇങ്ങനെ കൊണ്ടുവരുന്ന വട 80% ആൾക്കാരും തിരിച്ചു കൊടുക്കാറില്ല 20% ആൾക്കാർ മാത്രമാണ് അത് വേണ്ട എന്ന് പറഞ്ഞു തിരിച്ചു നൽകുന്നത്. ഒരു പ്രോഡക്റ്റിന്റെ കൂടെ മറ്റൊരു പ്രോഡക്റ്റ് കൂടി കസ്റ്റമർ വലുതായി ശ്രദ്ധിക്കാതെ വിൽപ്പനനടത്തുന്നതിനെയാണ് ക്രോസ് സെല്ലിങ് എന്ന് പറയുന്നത്. കസ്റ്റമർ കാർ വാങ്ങുമ്പോൾ അതിന്റെ അക്സസറീസ് കൂടി എക്സിക്യൂട്ടീവ് വിൽക്കാൻ ശ്രമിക്കാറുണ്ട്. കമ്പ്യൂട്ടർ വാങ്ങുന്നതിന്റെ കൂടെത്തന്നെ പെൻഡ്രൈവ്, പ്രിന്റർ എന്നിവ വിൽക്കാൻ വേണ്ടി ശ്രമിക്കാറുണ്ട്. എല്ലാ മേഖലയിലും ബിസിനസ് വർധിപ്പിക്കാൻ ഉപയോഗിക്കാവുന്ന ഒരു ടെക്നിക്കാണ് ക്രോസ് സെല്ലിംഗ്.

അപ്പ് സെല്ലിംഗ്

മറ്റൊരു മികച്ച സെല്ലിംഗ് രീതിയാണ് അപ്പ് സെല്ലിംഗ്. ഉദാഹരണമായി ഒരു കസ്റ്റമർ കാർ വാങ്ങിക്കാൻ ശ്രമിക്കുമ്പോൾ ബേസ് മോഡൽ ആണ് നോക്കുന്നതെങ്കിൽ അതിനെക്കാളും കുറച്ചുകൂടെ അപ്ഗ്രേഡ് ആയിട്ടുള്ള വേരിയന്റ് ആ കസ്റ്റമറിന് വിൽക്കുന്ന രീതിയാണ് അപ്പ് സെല്ലിംഗ് എന്ന് പറയുന്നത്. 2 ലക്ഷം രൂപയുടെ പ്രോഡക്റ്റ് വാങ്ങാൻ വരുന്ന ആളിനെ കൊണ്ട് 2,20,000 രൂപയ്ക്ക് ഉള്ള പ്രോഡക്റ്റ് വാങ്ങിപ്പിക്കുന്ന രീതി. ആയിരം രൂപയുടെ ഷർട്ട് വാങ്ങിക്കാൻ പോകുന്ന കസ്റ്റമറിനെ കൊണ്ട് 2000 രൂപയുടെ ഷർട്ട് വാങ്ങിപ്പിക്കുന്ന രീതി. ഇതിനെയാണ് അപ്പ് സെല്ലിംഗ് എന്ന് പറയുന്നത്.

ഡൗൺ സെല്ലിംഗ്

കസ്റ്റമർ സാധനം വാങ്ങാൻ വരുമ്പോൾ വില കൂടുതൽ കാരണം സാധനം എടുക്കാതെ വരുമ്പോൾ ആ വിലയേക്കാളും കുറഞ്ഞ വിലയ്ക്കുള്ള സാധനം കൊടുക്കുന്നതിനെയാണ് ഡൗൺ സെല്ലിംഗ് എന്ന് പറയുന്നത്. ആ കസ്റ്റമർ പ്രോഡക്റ്റിന്റെ ക്വാളിറ്റിയെക്കാളും ശ്രദ്ധിക്കുന്നത് അതിന്റെ പ്രൈസ് ആയിരിക്കും. കസ്റ്റമർ സാമ്പത്തികമായാണ് നോക്കുന്നത് എങ്കിൽ ആ കസ്റ്റമറിനെ കളയാതിരിക്കാൻ വേണ്ടി കുറഞ്ഞ സാധനം വിൽക്കുന്നതിനെയാണ് ഡൗൺ സെല്ലിംഗ് എന്ന് പറയുന്നത്. ഇന്നത്തെ ആധുനിക കാലഘട്ടത്തിലെ ഓൺലൈൻ സെയിൽസിൽ ഈ മൂന്ന് രീതിയിൽ സാധനങ്ങൾ വിൽക്കുന്നുണ്ട്. ഒരു കുറഞ്ഞ പ്രോഡക്റ്റിന്റെ പരസ്യത്തിനോടൊപ്പം തന്നെ അതിന്റെ വില കൂടിയ പ്രോഡക്റ്റും കൂടാതെ ക്രോസ്സ് സെല്ലിംഗും ചെയ്യാറുണ്ട്. ഈ മൂന്ന് സെയിൽസിനെ കുറിച്ച് നമ്മൾ വ്യക്തമായി പഠിക്കുകയാണെങ്കിൽ, നമ്മുടെ ബിസ്നസിൽ അപ്ലൈ ചെയ്യുകയാണെങ്കിൽ ദിവസവും സെയിൽസിന്റെ ഒരു 20 ശതമാനം വർദ്ധിപ്പിക്കാൻ നമുക്ക് സാധിക്കും.



സെയിൽസിനെക്കുറിച്ചും സെയിൽസ് ടെക്‌നിക്കുകളെക്കുറിച്ചുമുള്ള അറിവുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.