Sections

മികച്ച ചിന്തകൾ നിലനിർത്താൻ സെയിൽസ്മാന്മാർ അനുവർത്തിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

Monday, Oct 30, 2023
Reported By Soumya
Sales Tips

മികച്ച ചിന്തയുള്ള ആളുകളായിരിക്കണം സെയിൽസ്മാൻമാർ. മനസ്സിനെ മോശമാക്കുന്ന ചിന്തകൾ നിങ്ങളെ പിറകോട്ട് അടിക്കും. നിങ്ങൾ അനുവർത്തിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

  • എപ്പോഴും പോസിറ്റീവ് ആയിട്ടുള്ള ചിന്തകൾ മനസ്സിലൂടെ കടത്തിവിടുക. എനിക്ക് കഴിയില്ല എന്ന് പറയുന്നതിന് പകരം എനിക്ക് കഴിയും എന്ന് എപ്പോഴും മനസ്സിൽ പറയുക. എനിക്ക് ലക്ഷ്യങ്ങൾ നേടാൻ കഴിയില്ല എന്ന് പറയുന്നതിന് പകരം ഞാനത് നേടും എന്ന് പറയുക.
  • ലക്ഷ്യത്തിലേക്ക് ചിന്തയെ തിരിക്കുക. എന്താണ് നിങ്ങളുടെ ലക്ഷ്യം അതിന് വേണ്ടിയിട്ടുള്ളതായിരിക്കണം നിങ്ങളുടെ ചിന്തകൾ.
  • ലക്ഷ്യം നേടുമെന്ന് ഉറച്ച വിശ്വാസം നിലനിർത്തണം. പുറത്ത് പോസിറ്റീവായ കാര്യങ്ങൾ പറയുകയും പക്ഷേ നിങ്ങളുടെ ചിന്ത നെഗറ്റീവ് ആണെങ്കിൽ അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.
  • എപ്പോഴും മനസ്സിൽ ടാർജറ്റ് അച്ചീവ് ചെയ്യുന്നതായി ഇല്ലെങ്കിൽ ലക്ഷ്യം നേടുന്നതായി ഇമാജിൻ ചെയ്തു കൊണ്ടിരിക്കുക.
  • ക്ഷമയോടെ കാത്തിരിക്കണം എപ്പോഴും പെട്ടെന്ന് കാര്യങ്ങൾ നേടാൻ സാധിച്ചു എന്ന് വരില്ല.
  • അതി തീവ്രമായ ആഗ്രഹം നിങ്ങൾക്ക് എപ്പോഴും ഉണ്ടാകണം. എപ്പോഴും നേടണമെന്നും, സെയിൽസിൽ വിജയിക്കണമെന്ന് ആഗ്രഹം നിങ്ങൾക്ക് ഉണ്ടാകണം.
  • വിജയത്തെക്കുറിച്ച് ഒരിക്കലും ഭയപ്പാട് ഉണ്ടാകാൻ പാടില്ല.
  • മറ്റുള്ളവരോട് നന്ദിയും, കടപ്പാടും എപ്പോഴും ഉണ്ടാകണം. ഒരു കസ്റ്റമർ നിങ്ങളോട് മോശമായി പെരുമാറിയാലും അയാളോട് ദേഷ്യപ്പെടുന്നതിനുപകരം അത് ഒരു അനുഭവമായി എടുക്കാൻ ശ്രമിക്കണം.
  • മറ്റുള്ളവർക്ക് തെറ്റുപറ്റിയാൽ അതിനു മാപ്പ് നൽകാനുള്ള മനസ്ഥിതി നിങ്ങൾക്കുണ്ടാകണം.
  • നിങ്ങളുടെ ചുറ്റുപാട് എപ്പോഴും പോസിറ്റീവ് ആയ രീതിയിൽ ആയിരിക്കണം. വൃത്തിയുള്ള വസ്ത്രം ധരിക്കുക, ഉറങ്ങുന്ന റൂം അവരെ വൃത്തിയായി വയ്ക്കുക, പോസിറ്റീവ് ആയ സുഹൃത്ത് ബന്ധങ്ങൾ ഉണ്ടാക്കുക ഇങ്ങനെ പോസിറ്റീവ് അന്തരീക്ഷം നിലനിർത്താൻ വേണ്ടി പ്രത്യേകം ശ്രദ്ധിക്കുക.

ഇത്രയും കാര്യങ്ങൾ നിങ്ങളുടെ ചിന്തകളെ സ്വാധീനിക്കുന്നവയാണ്.



സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.