Sections

സെയിൽസ്മാന്മാർ പുതിയ പഠനങ്ങൾ നടത്തുന്നതിന്റെ ഗുണങ്ങളെന്തെല്ലാം?

Saturday, Aug 26, 2023
Reported By Soumya
Sales Tips

സെയിൽസ് രംഗത്ത് പ്രവർത്തിക്കുന്ന ആളുകൾ എന്നും അപ്ഡേഷൻ ചെയ്യാൻ വേണ്ടി ശ്രമിക്കണം. നിങ്ങളുടെ കഴിവുകൾ കൂട്ടുന്നതിന് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കണം. ഇതിനു വേണ്ടി സെയിൽസിനെക്കുറിച്ചുള്ള പഠനങ്ങൾ ദിവസവും നടത്തണം. ഒരു നിശ്ചിത സമയം ഇതിനുവേണ്ടി എല്ലാ ദിവസവും മാറ്റിവയ്ക്കണം. എല്ലാദിവസവും സെയിൽസിനു വേണ്ടി പഠനങ്ങൾ നടത്തുന്നതിന്റെ ഗുണങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

  • സെയിൽസിൽ നിങ്ങൾ നിരന്തരം പഠിച്ചുകൊണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്. നിത്യാഭ്യാസി ആനയെ എടുക്കുമെന്ന് പറയാറുണ്ട് അതുപോലെ നിരന്തരം സെയിൽസിലെ ടെക്നിക്കുകളെയും, കാര്യങ്ങളെയും കുറിച്ച് പഠിച്ചു കൊണ്ടിരുന്നു കഴിഞ്ഞാൽ സെയിൽ രംഗത്തുള്ള നിങ്ങളുടെ കഴിവ് അപാരമായി വർദ്ധിക്കും.
  • ലോകം മുഴുവൻ മാറിക്കൊണ്ടിരിക്കുകയാണ്. മാറ്റത്തിനനുസരിച്ച് അപ്ഡേഷൻ ചെയ്യാൻ നിങ്ങൾ തയ്യാറായില്ലെങ്കിൽ നിങ്ങൾ പുറകിലോട്ട് പോയിക്കൊണ്ടിരിക്കും. സെയിൽസ് രംഗത്തുള്ള ചില പ്രായമുള്ള ആൾക്കാർക്ക് സെയിൽസിലെ പ്രകടനം കുറഞ്ഞു വരുന്നതിന്റെ കാരണം അപ്ഡേഷൻ ചെയ്യാത്തത് കൊണ്ടാണ്. എന്നാൽ അപ്ഡേഷൻ ചെയ്യുന്ന പ്രായംചെന്ന ആൾക്കാർ ചെറുപ്പക്കാരെക്കാളും വളരെ ഭംഗിയായി സെയിൽസ് നടത്തുന്നവരാണ്. അവിടെ എക്സ്പീരിയൻസും പുതിയ മാറ്റങ്ങളും ഒരുമിച്ചു ചേരുമ്പോൾ മികച്ച റിസൾട്ടാണ് സൃഷ്ടിക്കാറുള്ളത്.
  • ആൾക്കാരുടെ ട്രെൻഡ്സ്, സ്വഭാവവും, സാമ്പത്തിക നില ഇവയെല്ലാം വളരെ പെട്ടെന്ന് തന്നെ മാറിക്കൊണ്ടിരിക്കുകയാണ്. കണ്ണടച്ച് തുറക്കുന്ന സമയങ്ങളിലാണ് ആൾക്കാരുടെ സാമ്പത്തിക നിലയും, വളർച്ചയും, തകർച്ചയുമെല്ലാം ഉണ്ടാകുന്നത്. ഈ ട്രെൻഡിനനുസരിച്ച് കാര്യങ്ങൾ മനസ്സിലാക്കണമെങ്കിൽ നിങ്ങൾക്ക് നിരന്തരമായ പഠനം അത്യാവശ്യമാണ്.
  • സെയിൽസ് ടാലന്റ് പോലെ തന്നെ സ്കില്ലും വളരെ അത്യാവശ്യമാണ്. നിരന്തരം പഠിക്കുന്ന ആളുകൾക്ക് മാത്രമേ സ്കിൽ വർദ്ധിക്കുകയുള്ളൂ. അതുകൊണ്ട് സ്കിൽ ആർജിക്കുന്നതിന് വേണ്ടി നിങ്ങൾ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കണം.
  • നിലവിളക്ക് ദിവസവും തേക്കുമ്പോഴാണ് അത് ക്ലാവ് പിടിക്കാതെ തിളങ്ങുന്നത്. അതുപോലെ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ സെയിൽസ് നൈപുണ്യം വർദ്ധിച്ചുകൊണ്ടിരിക്കും.
  • സെയിൽസ് രംഗത്ത് താഴെക്കിടയിൽ നിൽക്കുന്ന ചില ആൾക്കാരുണ്ട്. അവർക്ക് മുന്നോട്ടു പോകാൻ സാധിക്കുന്നില്ല. കാരണം അവരുടെ നിരന്തരമായ പഠനത്തിന്റെ കുറവാണ്.
  • സെയിൽസ്മാൻ എപ്പോഴും പ്രമോഷൻ പോലെയുള്ള റിസ്ക്കുകൾ ഏറ്റെടുക്കാൻ തയ്യാറാവണം. ചില ആൾക്കാർക്ക് പ്രമോഷൻ ഏറ്റെടുക്കുന്നത് വളരെ മടിയാണ്. അവർ എപ്പോഴും കൺഫർട്ടബിൾ സോണിൽ നിൽക്കാൻ താല്പര്യപ്പെടുന്നവരാണ്. ഇതിന്റെ പ്രധാനപ്പെട്ട കാരണ സെയിൽസ് പഠനത്തിനുള്ള അവരുടെ അറിവില്ലായ്മയാണ്. എപ്പോഴും വെറും സെയിൽസ്മാൻ ആയി നിൽക്കാതെ അതിൽനിന്ന് ഉയർന്ന സിഇഒ പോലുള്ള പോസ്റ്റുകളിൽ എത്താൻ ശ്രമിക്കണം. അതിനു വേണ്ടി എം ബി എ പഠനങ്ങൾ നടത്തു, കഴിവുകൾ വർധിപ്പിക്കുക, ഭാഷ നൈപുണ്യം ഉണ്ടാക്കുക, ഇംഗ്ലീഷ് ഹിന്ദി പോലുള്ള ഭാഷകളിൽ നൈപുണ്യം ഉണ്ടാക്കുക ഇങ്ങനെ വിവിധ കഴിവുകൾ അർജിച്ചുകൊണ്ട് മുന്നോട്ടു പോകുവാൻ ശ്രമിക്കണം.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.