Sections

നിങ്ങളുടെ സ്ഥാപനത്തിൽ റിയൽ അക്കൗണ്ടിംഗ് ചെയ്യുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാം?

Tuesday, Apr 02, 2024
Reported By Soumya
Real Accounting

ബിസിനെസ്സിൽ നിൽക്കുന്ന ആളുകൾ അക്കൗണ്ടിങ്ങിനു വളരെ അധികം പ്രാധാന്യം കൊടുക്കേണ്ടതിനെ കുറിച്ച് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. സാധാരണ ചാറ്റേർഡ് അക്കൗണ്ടന്റ് വഴി എല്ലാ വർഷവും ഉള്ള കണക്കുകൾ കൊടുക്കാറുണ്ട്. പക്ഷേ ഇതുമാത്രം മതിയോ എന്നുള്ളതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്. എല്ലാ മാസവും ജിഎസ്ടി അടയ്ക്കുന്നതിന് വേണ്ടി ഒരു കണക്ക് കൊടുക്കാറുണ്ട് ആ കണക്കിന്റെ അടിസ്ഥാനത്തിൽ ജിഎസ്ടി കണക്കാക്കി ജി എസ് ടി എമൗണ്ട് അടയ്ക്കാറുണ്ട്. എല്ലാ വർഷവും ഐ റ്റി റിട്ടേൺസും ബിസിനസ്സുകാർ അടയ്ക്കാറുണ്ട്. ഇതിനു വേണ്ടി മാത്രമാണ് അക്കൗണ്ടിംഗ് ബിസിനസ് സ്ഥാപനം നടത്താറുള്ളത്. ഇതിനു മാത്രം പോരാ എന്നുള്ളതാണ് വാസ്തവമായ കാര്യം. എല്ലാ ദിവസവുമുള്ള വരവ് ചെലവ് കണക്കു ബോധിപ്പിക്കാനുള്ള രീതി എല്ലാ ബിസിനസ് സ്ഥാപനത്തിലും ഉണ്ടാകണം. ഇങ്ങനെ എല്ലാ കാര്യവും നോക്കുന്ന അക്കൗണ്ടിങ്ങിനെയാണ് റിയൽ അക്കൗണ്ടിംഗ് എന്ന് വിളിക്കാറുള്ളത്. ഇത് മികച്ച എല്ലാ ബിസിനസ് സ്ഥാപനത്തിലും ഉണ്ടാകും. എല്ലാ ദിവസവും ഏതൊക്കെ കാര്യത്തിനാണ് പൈസ ചെലവായത്, എന്തൊക്കെയാണ് പർച്ചയ്സ് ചെയ്തത്, ജി എസ് ടി ക്ക് പുറത്തുള്ള ചിലവുകൾ ചിലപ്പോൾ നടത്തിയേക്കും അവ എന്താണ്, ഇടത്തരം സ്ഥാപനങ്ങളിൽ ഭക്ഷണം വാങ്ങേണ്ടി വന്നിരിക്കാം, പിരിവുകാർക്ക് പൈസ കൊടുത്തേക്കാം ഇങ്ങനെ പലപല ചിലവുകൾ ബിസിനസ് സ്ഥാപനത്തിൽ നടക്കുന്നതിനെക്കുറിച്ച് ബിസിനസ്സുകാർ ബോധവാന്മാർ ആയിരിക്കില്ല. ഇത് പരിഹരിക്കുന്നതിനു വേണ്ടി റിയൽ അക്കൗണ്ടിംഗ് എന്ന് പറയുന്ന രീതി ആ സ്ഥാപനങ്ങളിൽ കൊണ്ടുവരുന്നത്. റിയൽ അക്കൗണ്ടിംഗ് ചെയ്യുന്നതിന്റെ ഗുണങ്ങളെകുറിച്ചാണ് ഇന്ന് പറയുന്നത് .

  • റിയൽ അക്കൗണ്ടിംഗ് ചെയ്യുന്നതിന് വേണ്ടി നിങ്ങളുടെ ഒരു സ്റ്റാഫിനെ വയ്ക്കുന്നതാണ് ഏറ്റവും നല്ലതു .അത്യാവശ്യം അക്കൗണ്ടിംഗ് അറിയാവുന്ന ആൾ ആയിരിക്കണം. വളരെ വ്യക്തമായി കാര്യങ്ങൾ ചെയുന്ന ആൾ ആയിരിക്കണം.
  • റിയൽ അക്കൗന്ടിഗിന് നിരവധി സോഫ്റ്റ്വെയർ ഇന്ന് ലഭ്യമാണ്.ആ സോഫ്റ്റ്വെയർ വഴി അതാതു ദിവസത്തെ വരവ് ചെലവ് കണക്കു എന്റർ ചെയ്തുകൊണ്ട് നമുക്ക് നോക്കാൻ പറ്റും.എന്തിലാണ് കൂടുതൽ പണം പാഴായി പോകുന്നത് എന്ന് നോക്കി കണക്കാക്കാൻ പറ്റും.
  • റിയൽ അക്കൗണ്ടിംഗ് ചെയ്താലുള്ള നേട്ടം എന്ന് പറഞ്ഞാൽ കണക്കുകൾ വളരെ വ്യക്തം ആയിരിക്കും .പലപ്പോഴും ഒരു ബിസിനസ് ഓർണറിന് അറിയില്ല ഏതു വഴിയാണ് കൂടുതൽ കാശ് പോകുന്നതെന്ന് .റിയൽ അക്കൗണ്ടിങ് ചെയ്തു കഴിഞ്ഞാൽ ഇതിലാണ് കൂടുതൽ കാശ് ചിലവാകുന്നതെന്നു അറിയാൻ കഴിയും.
  • പലതുള്ളി പെരുവെള്ളം എന്ന് പറയാറുണ്ട് അതുപോലെ ഈ പാഴായി പോകുന്ന ക്യാഷ് കണ്ടുപിടിക്കാൻ കഴിഞ്ഞാൽ നല്ല സാമ്പത്തിക ലാഭം ഉണ്ടാക്കാൻ കഴിയും.
  • ചിലപ്പോൾ സ്റ്റാഫുകൾ ശ്രെദ്ധിക്കാത്തതു കൊണ്ട് ചില നഷ്ടങ്ങൾ വന്നേക്കാം ചിലപ്പോൾ മനഃപൂർവം പൈസ മോഷ്ടിക്കുന്നതാകാം. അന്നന്നുള്ള റിയൽ അക്കൗണ്ടിംഗ് നടത്തി കഴിഞ്ഞാൽ സ്റ്റാഫുകളുടെ കള്ളത്തരങ്ങൾ അല്ലെങ്കിൽ അവരുടെ അബദ്ധങ്ങൾ കണ്ടു പിടിക്കാനും ക്രെമീകരിച്ചു കൊണ്ടുപോകാനും കഴിയും ആ വഴിയുള്ള നഷ്ടം തീർച്ചയായും ക്രെമീകരിക്കുവാൻ കഴിയും.
  • എല്ലാദിവസവും കണക്കു നോക്കുന്നുടെന്നു മനസിലാക്കി കഴിഞ്ഞാൽ തെറ്റുകൾ ചെയ്യാതിരിക്കാനുള്ള ജാഗ്രതാ സ്റ്റാഫുകൾ കാണിക്കും .കണക്കുകൾ വല്ലപോഴും നോക്കുന്നത് കൊണ്ടാണ് സ്റ്റാഫുകൾക്ക് കള്ളത്തരങ്ങൾ ചെയ്യുവാനുള്ള റെൻഡൻസി ഉണ്ടാകുന്നത്.

ഏതൊരു സ്ഥാപനത്തിൽ ആണെങ്കിലും റിയൽ അക്കൗണ്ടിങ്ങിനു വേണ്ടി കരുതൽ നടത്തുന്നത് നല്ലതായിരിക്കും.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.