Sections

ഓണത്തോടനുബന്ധിച്ച് മെഗാ ഡെലിവറിയുമായി ഫോക്‌സ്വാഗൺ

Saturday, Aug 26, 2023
Reported By Admin
Volkswagen

കൊച്ചി: ഓണത്തോടനുബന്ധിച്ച് ഫോക്സ്വാഗൺ ഇന്ത്യ കേരളത്തിൽ 150 ഫോക്സ്വാഗൺ കാറുകൾ വിതരണം ചെയ്തു. ഇതിൽ ആഗോള വാഹന സുരക്ഷാ മാനദണ്ഡമായ ഗ്ലോബ എൻക്യാപ് സുരക്ഷയിൽ ഫൈവ് സ്റ്റാർ സേഫ്റ്റി കിട്ടിയ വാഹനങ്ങളായ ഫോക്സ്വാഗൺ ടൈഗൂൺ, ഫോക്സ്വാഗൺ വെർടസ് എന്നിവയും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഫോക്സ്വാഗൺ ടിഗ്വാനും ഉൾപ്പെടുന്നു. ജർമ്മൻ എഞ്ചിനീയറിംഗ്, സമാനതകളില്ലാത്ത ഡ്രൈവിംഗ് അനുഭവം, സുരക്ഷയോടുള്ള പ്രതിബദ്ധത എന്നിവയെയാണ് കാണിക്കുന്നത്.

പുതിയ കാർ മെഗാ ഡെലിവറിക്ക് പുറമേ കമ്പനി അതിൻറെ ദാസ് വെൽറ്റ്ഒട്ടോ (ഡിഡബ്ല്യുഎ) വിഭാഗത്തിൻറെ കീഴിൽ തിരഞ്ഞെടുത്ത 50 പ്രീ-ഓൺഡ് കാറുകളും ഉപഭോക്താക്കൾക്ക് വിതരണം ചെയ്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.