Sections

സൂപ്പർബോട്ടംസ് 5 ദശലക്ഷം ഡോളർ സമാഹരിച്ചു

Friday, Aug 25, 2023
Reported By Admin
Super Bottoms

കൊച്ചി: സുസ്ഥിര ബേബി ആൻഡ് മോം കെയർ ബ്രാൻഡായ സൂപ്പർബോട്ടംസ് സീരീസ് എ1 ഫണ്ടിങിലൂടെ 5 ദശലക്ഷം ഡോളർ സമാഹരിച്ചു. വിപുലമായ വിഭാഗം ഉപഭോക്താക്കളിലേക്ക് എത്താൻ ഉൽപന്ന നിര വൈവിധ്യവൽക്കരിക്കാനാണ് ഇതിലൂടെയുള്ള നിക്ഷേപങ്ങൾ വഴി ലക്ഷ്യമിടുന്നത്. ലോക് ക്യാപിറ്റലും ഷാർപ് വെഞ്ചേഴ്സുമാണ് സീരീസ് എ1 ഫണ്ടിങിന് നേതൃത്വം നൽകിയത്.

രക്ഷിതാക്കളുടെ സമൂഹത്തിൽ നിന്നു തങ്ങൾക്ക് മികച്ച പിന്തുണയാണു ലഭിച്ച് വരുന്നതെന്ന് സൂപ്പർബോട്ടംസ് സ്ഥാപക പല്ലവി ഉതഗി പറഞ്ഞു. ലോക് കാപിറ്റൽ, ഷാർപ് വെഞ്ചേഴ്സ്, ഡിഎസ്ജി കൺസ്യൂമർ പാർട്ട്ണേഴ്സ്, സാമ കാപിറ്റൽ തുടങ്ങിയ കൺസ്യൂമർ ഓറിയൻറഡ് നിക്ഷേപകരുമായി സഹകരിക്കാനായതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.

2016-ൽ പല്ലവി ഉതഗി സ്ഥാപിച്ച സൂപ്പർബോട്ടംസ് ബേബി ആൻഡ് മോം കെയർ വിഭാഗത്തിൽ സുസ്ഥിരതയോടെയുള്ള നീക്കങ്ങളോടെ തങ്ങളുടേതായ അംഗീകാരം നേടിയെടുക്കുകയായിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.