എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്കും വികാസത്തിനും വൈറ്റമിൻ ഡി യുടെ പ്രാധാന്യം നമുക്ക് ഏവർക്കും അറിയാം ചില രോഗങ്ങൾക്ക് മെച്ചപ്പെട്ട പ്രതിരോധം നൽകാനും വൈറ്റമിൻ ഡി സഹായിക്കും. എന്നാൽ പലരിലും വൈറ്റമിൻ ഡി കുറയുന്ന ഒരു അവസ്ഥ ഇന്ന് കാണുന്നുണ്ട്. വൈറ്റമിൻ ഡി കുറഞ്ഞാൽ ക്ഷീണവും കോച്ചിപ്പിടുത്തവും തളർച്ചയും ഒക്കെ നിങ്ങൾക്ക് തോന്നിയേക്കാം. വൈറ്റമിൻ ഡിയുടെ ആരോഗ്യകരമായ സ്രോതസ്സുകൾ ആയ ചില ഭക്ഷ്യവസ്തുക്കളെ കുറിച്ചാണ് നമ്മൾ ഇന്ന് നോക്കുന്നത്.
- കൂണുകളിൽ പലയിനങ്ങളിലും വലിയ അളവിൽ വൈറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്. വളർച്ച സമയത്ത് ഇത് ഒരുപാട് സൂര്യപ്രകാശം ഏൽക്കുന്നുണ്ട് എന്നതുകൊണ്ട് തന്നെ ഇവയ്ക്ക് വൈറ്റമിൻ ഡിയെ വഹിക്കാനുള്ള ശേഷിയും ഉണ്ട്.
- മുട്ടയുടെ മഞ്ഞക്കരുവിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെങ്കിലും ഇത് വൈറ്റമിൻ ഡി യുടെ വലിയ ഒരു സ്രോതസ്സാണ്. ദിവസവും മുട്ടയുടെ വെള്ള കഴിക്കുന്നത് വൈറ്റമിൻ ഡിയുടെ അഭാവം മൂലമുള്ള പ്രശ്നങ്ങളെ പരിഹരിക്കാൻ സഹായിക്കുന്നു.
- പാലും ബദാമും ഓട്സും ഓറഞ്ച് ജ്യൂസും ഉൾപ്പെടെ ഭക്ഷണങ്ങൾ വൈറ്റമിൻ ഡി യുടെ വലിയ കലവറയാണ് .അതുകൊണ്ടുതന്നെ ഇവ ദിവസവും കഴിക്കുന്നത് വൈറ്റമിൻ ഡി യുടെ അഭാവം പരിഹരിക്കാൻ നല്ലതാണ്.
- പനീർ വിറ്റാമിൻ ഡിയുടെ ഉറവിടമാണ്. വിവിധ ബ്രാൻഡുകൾ അനുസരിച്ച് വിറ്റാമിൻ ഡിയുടെ അളവ് വ്യത്യാസപ്പെടാം. എന്നിരുന്നാലും നിങ്ങളുടെ ഭക്ഷണത്തിൽ പനീർ ഉൾപ്പെടുത്തുന്നത് മറ്റ് അവശ്യ പോഷകങ്ങൾക്കൊപ്പം വിറ്റാമിൻ ഡി ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കും.
- പുഴമീൻ, സാൽമൺ, കോലി, ചൂര, അയല തുടങ്ങിയ മത്സ്യങ്ങളിലും മീനിന്റെ 6കുടലിൽ നിന്നും ഉത്പാദിപ്പിക്കുന്ന എണ്ണകളിലും വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയതിനാൽ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

ഔഷധഗുണങ്ങളാൽ സമ്പന്നം: ചെമ്പരത്തി പൂവിന്റെ ആരോഗ്യഗുണങ്ങളും ഹർബൽ ചായ തയ്യാറാക്കൽ രീതിയും... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.