Sections

ഔഷധഗുണങ്ങളാൽ സമ്പന്നം: ചെമ്പരത്തി പൂവിന്റെ ആരോഗ്യഗുണങ്ങളും ഹർബൽ ചായ തയ്യാറാക്കൽ രീതിയും

Wednesday, May 28, 2025
Reported By Soumya
Hibiscus (Chemparathi) Flowers: Varieties, Medicinal Benefits & Traditional Tea Recipe from Kera

ചെമ്പരത്തി അതിൻറെ ഇനങ്ങളുടെ വൈവിധ്യത്താൽ ഏറെ പ്രശസ്തമാണ്. സൗത്ത് കൊറിയ, മലേഷ്യ, ഹെയ്റ്റി എന്നീ രാജ്യങ്ങളുടെ ദേശീയ പുഷ്പമാണ് ഇത്. ഇന്ത്യയിൽ ചെമ്പരത്തിപ്പൂവ് ഹൈന്ദവ ആരാധനയിൽ ഒരു പ്രധാന ഘടകമാണ്. ചെമ്പരത്തിയുടെ പൂവും ഇലയും ഏറെ ഔഷധഗണമുള്ളവയാണ്. ഭാരതീയ ആയുർവേദത്തിൽ നൂറ്റാണ്ടുകളായി ചെമ്പരത്തി പല രോഗങ്ങൾക്കും പ്രതിവിധിയായി ഉപയോഗിച്ചുവരുന്നു.ചെമ്പരത്തി ഇലകൾക്കും വൈവിധ്യമാർന്ന ഉപയോഗമാണുള്ളത്. മെക്സിക്കൻ രീതിയിൽ ആഹാരവിഭവങ്ങളുടെ അലങ്കാരത്തിന് ഉണങ്ങിയ ചെമ്പരത്തിപ്പൂവ് ഉപയോഗിച്ചു വരുന്നു. ചെമ്പരത്തിപ്പൂവ് ഉപയോഗിച്ചുള്ള ഒരിനം ചായ ലോകത്ത് പലയിടങ്ങളിലും പ്രശസ്തമാണ്. ഇവ പല ദേശങ്ങളിൽ പല പേരുകളിലാണ് അറിയപ്പെടുന്നത്.

  • തലമുടിയിൽ ഉപയോഗിക്കാവുന്ന ഹെയർ കണ്ടീഷണറായി ചെമ്പരത്തി ഉപയോഗിക്കാം. ഇലയും, പൂവിൻറെ ഇതളുകളും അരച്ച് ഒരു പ്രകൃതിദത്ത കണ്ടീഷണറായി ഉപയോഗിക്കാം. മുടിക്ക് നിറം കൂടുതൽ കിട്ടാനും, താരൻ കുറയ്ക്കാനും ഷാംപൂ കൊണ്ട് കഴുകിയ ശേഷം ഇത് ഉപയോഗിക്കുക.
  • ചെമ്പരത്തി കൊണ്ടുള്ള ചായ പല രാജ്യങ്ങളിലും ഔഷധമായി ഉപയോഗിക്കുന്നുണ്ട്. വൃക്കത്തകരാറുള്ളവരിൽ മൂത്രോത്പാദനം സുഗമമാക്കാൻ പഞ്ചസാര ചേർക്കാത്ത ചെമ്പരത്തി ചായ നല്ലതാണ്. മാനസിക സമ്മർദ്ധം കുറയ്ക്കാനും ചെമ്പരത്തി ചായ ഉപയോഗിക്കപ്പെടുന്നു.
  • ചർമ്മസംരക്ഷണത്തിനുപയോഗിക്കുന്ന ഉത്പന്നങ്ങളിലുള്ള ഘടകങ്ങൾ ചെമ്പരത്തിയിലും അടങ്ങിയിട്ടുണ്ട്. പരമ്പരാഗത ചൈനീസ് ഔഷധങ്ങളിൽ ചെമ്പരത്തിയിലയുടെ നീര് സൂര്യപ്രകാശത്തിൽ നിന്നുള്ള അൾട്രാ വയലറ്റ് റേഡിയേഷൻ ഒഴിവാക്കാനായി ഉപയോഗിച്ചിരുന്നു. കൂടാതെ ചർമ്മത്തിലെ ചുളിവുകൾക്കും മറ്റ് പല പ്രശ്നങ്ങൾക്കും അവർ ചെമ്പരത്തി ഉപയോഗപ്പെടുത്തുന്നു.
  • ഉയർന്ന രക്തസമ്മർദ്ധം അനുഭവിക്കുന്നവർക്ക് ആശ്വാസം നല്കാൻ ചെമ്പരത്തി കൊണ്ടുള്ള ചായ കുടിക്കുന്നത് സഹായിക്കും. സ്ഥിരവും, നിയന്ത്രിതവുമായ ഉപയോഗം ഇതിന് ആവശ്യമാണ്.
  • ചെമ്പരത്തിയിൽ നിന്നെടുക്കുന്ന എണ്ണ മുറിവുകൾ ഉണക്കാൻ ഉപയോഗിക്കുന്നു. ക്യാൻസർ മൂലമുള്ള മുറിവുകൾ ഉണക്കാനും ഇത് ഫലപ്രദമാണ്. ആരംഭദശയിലുള്ള ക്യാൻസറിനാണ് ഇത് ഏറെ ഗുണം ചെയ്യുക. ചെമ്പരത്തി എണ്ണ ഉപയോഗിച്ചാൽ മുറിവുകൾ വേഗത്തിൽ ഉണങ്ങും.
  • ദോഷകരമായ എൽ.ഡി.എൽ കൊളസ്ട്രോൾ കുറയ്ക്കാൻ ചെമ്പരത്തി ഇലകൊണ്ടുള്ള ചായ ഫലപ്രദമാണ്. ധമനികളിൽ കൊഴുപ്പ് അടിയുന്നത് തടയുകയും അതുവഴി കൊള്സ്ട്രോൾ കുറയ്ക്കാനും ഇത് സഹായിക്കും.
  • ചുമ, ജലദോഷം എന്നിവയെ തടയാൻ സഹായിക്കുന്ന വിറ്റാമിൻ സി സമൃദ്ധമായി ചെമ്പരത്തി ചായയിലും, മറ്റ് ഉത്പന്നങ്ങളിലുമടങ്ങിയിരിക്കുന്നു. ജലദോഷത്തിന് ശമനം കിട്ടാനും ഇവ സഹായിക്കും.
  • ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ് ചെമ്പരത്തി. ശരീരത്തിലെ ദോഷകാരികളായ മൂലകങ്ങളെ പുറന്തള്ളാൻ ഇതിന് കഴിവുണ്ട്. അതിനാൽ ചെമ്പരത്തി ഉപയോഗം വഴി പ്രായം കൂടുന്നത് മൂലമുണ്ടാകുന്ന പല ശാരീരികപ്രവർത്തനങ്ങളെയും തടഞ്ഞ് ആയുർദൈർഘ്യം കൂട്ടാൻ ഇവ സഹായിക്കും.

ചായ തയ്യാറാക്കുന്ന വിധം

ചെമ്പരുത്തി പൂവ് - 6 എണ്ണം (3 ഗ്ലാസ് ചായ തയാറാക്കാം)

ഇഞ്ചി - ചെറിയ കഷ്ണങ്ങൾ 5-6 എണ്ണം

പട്ട - ഒരു ചെറിയ കഷ്ണം

വെള്ളം - 3 ഗ്ലാസ്

തേൻ - ആവശ്യത്തിന്

നാരങ്ങാനീര് (ഒരു ഗ്ലാസിന് ) - 1/2 നാരങ്ങയുടെ നീര്

  • ചെമ്പരുത്തി പൂവിന്റെ ഇതളുകൾ മാത്രം എടുക്കുക, വെള്ളത്തിലിട്ട് നന്നായി കഴുകി എടുക്കുക (പൊടികളും പ്രാണികളും കളയാൻ വേണ്ടിയാണ്)
  • ഒരു പാത്രത്തിൽ 3 ഗ്ലാസ് വെള്ളം തിളപ്പിക്കുക. അതിലേക്ക് ഇഞ്ചിയും പട്ടയും ചേർക്കുക. നന്നായി തിളച്ച ശേഷം, വെള്ളം ചെമ്പരുത്തി പൂവിലേക്കു ഒഴിക്കുക. 2 മിനിറ്റോളം അടച്ച് വെക്കുക. ഇളക്കരുത്.
  • പൂവിന്റെ ചുവന്ന നിറം വെള്ളത്തിലേക്ക് കലർന്ന് കടും ചുവപ്പ് നിറം ആവും. നന്നായി അരിച്ചെടുക്കുക. ശേഷം തേനും നാരങ്ങ നീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇപ്പോൾ ചായയുടെ കളർ ഇളം ചുവപ്പ് ആയിട്ടുണ്ടാവും.ഇത് ചൂടോടു കൂടിയോ തണുപ്പിച്ചോ കഴിക്കാവുന്നതാണ്.
  • ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഈ പാനിയം ഉപയോഗിക്കരുത്.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.