Sections

ന്യൂഡൽഹിയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ തത്സമയം വി മൂവീസ് & ടിവിയിലൂടെ

Friday, Aug 15, 2025
Reported By Admin
Vi Movies & TV Independence Day Special

കൊച്ചി: ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനാഘോഷത്തിൻറെ ഭാഗമായി വിയുടെ കണ്ടൻറ് അഗ്രിഗേറ്റർ പ്ലാറ്റ്ഫോമായ വി മൂവീസ് & ടിവി തത്സമയ പരിപാടികൾ, ദേശസ്നേഹമുണർത്തുന്ന സിനിമകൾ, പ്രീമിയം ഒടിടി ഷോകൾ തുടങ്ങിയവ ലഭ്യമാക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം ആവേശം പകരുന്നതും വിനോദപ്രദവുമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വി ഉപഭോക്താക്കൾക്ക് ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങൾ വി മൂവീസ് & ടി.വി. ആപ്പിലൂടെ തത്സമയം കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന പതാക ഉയർത്തൽ ചടങ്ങും പ്രസംഗവും ഇതിൽ ഉൾപ്പെടുന്നു. വി മൂവീസ് & ടി.വി. സബ്സ്ക്രിപ്ഷൻ ഇല്ലാത്തവർക്കും ഈ സേവനം സൗജന്യമായി ലഭിക്കും.

വി മൂവീസ് & ടിവി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കാണാനുള്ള പ്രത്യേക പരിപാടികളുടെ പട്ടികയും ഒരുക്കിയിട്ടുണ്ട്. ഒറ്റ റീചാർജിൽ, ജിയോ ഹോട്ട്സ്റ്റാർ, സോണി ലിവ്, സീ5, തുടങ്ങിയ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളിലെ മികച്ച കണ്ടൻറുകൾ ഒരിടത്ത് ലഭ്യമാകും. നിരവധി സബ്സ്ക്രിപ്ഷനുകൾ ഇല്ലാതെ തന്നെ ദേശസ്നേഹമുണർത്തുന്ന സിനിമകളും ശ്രദ്ധേയമായ സീരീസുകളും വി ഉപഭോക്താക്കൾക്ക് ആസ്വദിക്കാം. ഈ പ്രത്യേക പട്ടികയിൽ ഉറി, ദി സർജിക്കൽ സ്ട്രൈക്ക് (സീ5), മുഖ്ബിർ - ദി സ്റ്റോറി ഓഫ് എ സ്പൈ (സീ5), സാം ബഹാദൂർ (സീ5), അവരോദ്: ദി സീവേജ് വിത്ത്ഇൻ (സോണിലീവ്), നീർജ (ജിയോ ഹോട്ട്സ്റ്റാർ) തുടങ്ങിയ ധീരതയുടെയും ത്യാഗത്തിൻറെയും ദേശീയ അഭിമാനത്തിൻറെയും കഥകൾ പറയുന്ന പ്രചോദനാത്മകമായ നിരവധി ചലച്ചിത്രങ്ങളാണ് ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

154 രൂപ മുതൽ ആരംഭിക്കുന്ന പ്ലാനുകളിലൂടെ വി മൂവീസ് & ടി.വി 17 പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളായ ജിയോ ഹോട്ട്സ്റ്റാർ, സോണി ലിവ്, സീ5, ഷെമാരൂ എന്നിവയുൾപ്പെടെ എളുപ്പത്തിൽ ലഭ്യമാകും. ഇതിലൂടെ ബ്ലോക്ക്ബസ്റ്റർ സിനിമകൾ, പ്രീമിയം ഷോകൾ, തത്സമയ പരിപാടികൾ എന്നിവ എപ്പോൾ വേണമെങ്കിലും, എവിടെ നിന്നും ആസ്വദിക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.