- Trending Now:
തിരുവനന്തപുരം: തൊഴിലാളി വർഗ്ഗപാർട്ടി എന്ന പേരിൽ ഭരിക്കുന്ന ഈ സർക്കാർ തൊഴിലാളികളായ ആശമാരെ മാത്രം കാണുന്നില്ലെന്ന് - ആരോഗ്യ വിദഗ്ദ്ധനും കോൺഗ്രസ് നേതാവുമായ ഡോ.എസ്.എസ്.ലാൽ. ആശ സമരത്തിന്റെ ഒന്നാം വാർഷികത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം നിർത്തിയാൽ വേതനം വർധിപ്പിക്കാമെന്ന് ധാർഷ്ട്യത്തോടെ പറഞ്ഞ ഒരു സർക്കാർ കേരള ചരിത്രത്തിലുണ്ടായിട്ടില്ല. പലരും മാറി മാറി ഭരിച്ചിരുന്നപ്പോൾ എതിരെ നിൽക്കുന്നവരെ കേൾക്കാനും അവർ പറയുന്നതിൽ കാര്യമുണ്ടോ എന്ന് ചിന്തിക്കാനും ശേഷിയുള്ള ഭരണാധികാരികളിൽ നിന്ന് സ്വേച്ഛാധിപത്യ രീതിയിലേക്ക് ഈ സർക്കാർ അധപ്പതിച്ചിരിക്കുന്നു. എന്നിട്ട് ആരോഗ്യമേഖല ഇവർ ഒന്നാമതാക്കി എന്ന് നാടുനീളെയുള്ള പ്രചാരണവും.
കേരളത്തിന്റെ ആരോഗ്യ രംഗം പതിറ്റാണ്ടുകൾക്ക് മുമ്പേ ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളേക്കാൾ മുന്നിലാണ്. കേരളത്തിലെ മാതൃ മരണ നിരക്കും ശിശു മരണ നിരക്കും വർഷങ്ങളായി കുറഞ്ഞു വരുന്നു. ആ നേട്ടങ്ങളുടെ എല്ലാ അവകാശവും തങ്ങൾക്കാണെന്ന തെറ്റിദ്ധാരണ പരത്തുന്ന സർക്കാർ ഇക്കാര്യത്തിൽ ആശാവർക്കർമാരുടെ സംഭാവന വിസ്മരിക്കുകയാണുണ്ടായത്. പൊതുര്യനാരോഗ്യത്തിനായി കഠിനാദ്ധ്വാനം ചെയ്യുന്ന ആശ വർക്കർമാരെക്കൊണ്ട് പെരുവഴിയിൽ സമരം ചെയ്യിപ്പിച്ചത് സർക്കാരിന്റെ പിടിവാശിയും പിടിപ്പുകേടുമാണെന്ന് ഡോ.എസ്.എസ്. ലാൽ പറഞ്ഞു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ഒപ്പിടുന്ന ആദ്യ ഉത്തരുവകളിൽ ഒന്ന് ആശമാരുടെ കാര്യങ്ങൾ പരിഹരിക്കുന്നതായിരിക്കുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂൺ 30ന് യു.ഡി.എഫ് നിയമിച്ച ആരോഗ്യ കമ്മീഷൻ റിപ്പോർട്ട് വ്യാഴാഴ്ച പ്രതിപക്ഷനേതാവ് കോഴിക്കോട് പ്രകാശനം ചെയ്യും. യു.ഡി.എഫിന്റെ താൽപര്യപ്രകാശം ആശാവർക്കർമാരുടെ പ്രശ്നങ്ങൾ കമ്മിഷൻ വിശദമായി പഠിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.