Sections

വേനലവധിക്കാല യാത്രകൾക്കായി മികച്ച ഇൻറർനാഷണൽ റോമിംഗ് പ്ലാനുകളുമായി വി

Friday, May 23, 2025
Reported By Admin
Vi Upgrades International Roaming Postpaid Plans with Double Data, Free Incoming Calls & Baggage

  • ഇരട്ടി ഡാറ്റ, സൗജന്യ ഇൻകമിംഗ് കോളുകൾ, ബാഗേജ് സംരക്ഷണം തുടങ്ങിയവ ലഭ്യമാണ്
  • വി ഉപയോക്താക്കൾക്ക് വേനലവധിക്കാലത്ത് 649 രൂപ മുതൽ ആരംഭിക്കുന്ന പ്ലാനുകൾ 145-ൽ അധികം രാജ്യങ്ങളിൽ പ്രാബല്യത്തിലാണ്

കൊച്ചി: പ്രമുഖ ടെലികോം ഓപ്പറേറ്ററായ വി ഈ യാത്രാ സീസണിൽ കൂടുതൽ ആനുകൂല്യങ്ങളും, സൗകര്യങ്ങളും, മൂല്യവും നൽകുന്നതിനായി മൂന്ന് ഇൻറർനാഷണൽ റോമിംഗ് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ മെച്ചപ്പെടുത്തി.

വിയുടെ പുതുക്കിയ ഈ മൂന്ന് പോസ്റ്റ്പെയ്ഡ് ഇൻറർനാഷണൽ റോമിംഗ് പ്ലാനുകൾ ഇരട്ടി ഡാറ്റയും അൺലിമിറ്റഡ് ഇൻകമിംഗ് കോളുകളും ഉൾപ്പെടെ ചുരുങ്ങിയ കാലയളവിലേക്കും ദീർഘകാലത്തേക്കുമുള്ള യാത്രാ ആവശ്യങ്ങൾക്ക് അനുയോജ്യമായ തരത്തിൽ തയാറാക്കിയതാണ്.

പരിമിത കാലയളവിലെ ഓഫറായ ഡബിൾ ഡാറ്റ ഉപയോഗിച്ച് വിദേശയാത്ര ചെയ്യുന്ന വി ഉപഭോക്താക്കൾക്ക് ഇനി ഡാറ്റ തീർന്നുപോകുമെന്ന ആശങ്കയില്ലാതെ മാപ്പുകൾ ഉപയോഗിച്ച് സഞ്ചരിക്കാനും, തടസ്സമില്ലാതെ വീഡിയോ കോളുകൾ ചെയ്യാനും, വിനോദ പരിപാടികൾ സ്ട്രീം ചെയ്യാനും, ഫോട്ടോകൾ പങ്കുവെക്കാനും, ജോലിയുമായി ബന്ധപ്പെട്ട ഇമെയിലുകൾ നോക്കുവാനുമെല്ലാം സാധിക്കും.

649 രൂപയുടെ 1 ദിവസം കാലാവധിയുള്ള പ്ലാനിൽ 1 ജിബി പുതുക്കിയ ഡബിൾ ഡാറ്റ ആനുകൂല്യം, 50 മിനിറ്റ് വോയിസ് കോളുകൾ, 10 എസ്എംഎസ്, സൗജന്യ ഇൻകമിംഗ് എന്നിവ കോളുകൾ ലഭ്യമാണ്.

2999 രൂപയുടെ 10 ദിവസം കാലാവധിയുള്ള പ്ലാനിൽ 10 ജിബി പുതുക്കിയ ഡബിൾ ഡാറ്റ ആനുകൂല്യം, 300 മിനിറ്റ് വോയിസ് കോളുകൾ, 50 എസ്എംഎസ്, സൗജന്യ ഇൻകമിംഗ് എന്നിവ കോളുകൾ ലഭ്യമാണ്.

3999 രൂപയുടെ 30 ദിവസം കാലാവധിയുള്ള പ്ലാനിൽ 30 ജിബി പുതുക്കിയ ഡബിൾ ഡാറ്റ ആനുകൂല്യം, 1500 മിനിറ്റ് വോയിസ് കോളുകൾ, 100 എസ്എംഎസ്, സൗജന്യ ഇൻകമിംഗ് എന്നിവ കോളുകൾ ലഭ്യമാണ്.

വി ഉപഭോക്താക്കൾക്ക് 60 ദിവസം മുൻപ് വരെ അവരുടെ റോമിംഗ് പ്ലാൻ ആക്ടിവേറ്റ് ചെയ്യാൻ ഷെഡ്യൂൾ ചെയ്യാം. കൂടുതൽ സൗകര്യത്തിനായി വി ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ഇൻറർനാഷണൽ റോമിംഗ് പ്ലാനുകൾ എപ്പോൾ വേണമെങ്കിലും ആക്റ്റിവേറ്റ് ചെയ്യാം. ഇത് ഉപയോക്താക്കൾക്ക് തങ്ങളുടെ യാത്രാ ലക്ഷ്യസ്ഥാനം, കാലാവധി, ഇഷ്ടപ്പെട്ട പ്ലാൻ എന്നിവ ഏതാനും ക്ലിക്കുകളിലൂടെ തിരഞ്ഞെടുക്കാം.

വിദേശയാത്ര ചെയ്യുന്ന ഉപയോക്താക്കൾക്ക് പിന്തുണ നൽകുന്നതിനായി വി 24 മണിക്കൂറും പ്രവർത്തിക്കുന്ന അന്താരാഷ്ട്ര റോമിംഗ് സഹായം നൽകുന്നു. നെറ്റ്വർക്ക് സംബന്ധിച്ച സംശയങ്ങൾക്കും സേവന സഹായങ്ങൾക്കും 24 മണിക്കൂറും ലഭ്യമാകുന്ന പ്രത്യേക കസ്റ്റമർ സപ്പോർട്ട് ലഭ്യമാണ്.

യാത്രാനുഭവം കൂടുതൽ സുരക്ഷിതമാക്കാൻ എല്ലാ പോസ്റ്റ്പെയ്ഡ് ഇൻറർനാഷണൽ റോമിംഗ് പ്ലാനുകളോടൊപ്പവും ബാഗേജ് സംരക്ഷണം നൽകുന്നതിനായി വി ബ്ലൂ റിബൺ ബാഗ്സുമായി പങ്കാളിത്തം തുടരുന്നു. ചെക്ക്-ഇൻ ലഗേജ് പരാതി നൽകി 96 മണിക്കൂറിന് ശേഷവും അവരുടെ ചെക്ക്-ഇൻ ചെയ്ത ലഗേജ് വൈകുകയോ നഷ്ടപ്പെടുകയോ ചെയ്യുകയാണെങ്കിൽ ഉപഭോക്താക്കൾക്ക് വെറും 99 രൂപ നിരക്കിൽ ഒരു ബാഗിന് 19,800 രൂപവരെ വരെ നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകും. ഈ സൗകര്യം അന്താരാഷ്ട്ര യാത്രകളിൽ ഉപഭോക്താക്കൾക്ക് കൂടുതൽ മനസ്സമാധാനം നൽകുന്നു.

പുതുക്കിയ ഇൻറർനാഷണൽ റോമിംഗ് സേവനങ്ങളിലൂടെ കൂടുതൽ ഡാറ്റ, പ്രത്യേക കസ്റ്റമർ സപ്പോർട്ട്, വിശ്വസനീയമായ കണക്ടിവിറ്റി, അധിക യാത്രാ സുരക്ഷ എന്നിവ ലഭ്യമാക്കിക്കൊണ്ട് വി ഉപഭോക്തൃ-സൗഹൃദ അന്താരാഷ്ട്ര റോമിംഗ് അനുഭവം ഒരുക്കിയിരിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.