Sections

ഹജ്ജ് തീർത്ഥാടകർക്കായി ഇൻറർനാഷണൽ റോമിങ് പ്ലാനുകളുമായി വി

Thursday, May 08, 2025
Reported By Admin
Vi Launches Gulf Roaming Packs with Unlimited Incoming Calls for Prepaid & Postpaid Users

കൊച്ചി: ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്ററായ വി പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കായി അൺലിമിറ്റഡ് ഇൻകമിംഗ് കോളുകളുമായി ഗൾഫ് മേഖലയ്ക്കായുള്ള ആദ്യത്തെ ഇൻറർനാഷണൽ റോമിങ് പായ്ക്കുകൾ അവതരിപ്പിച്ചു.

അൺലിമിറ്റഡ് ഇൻകമിംഗ് കോളുകൾക്ക് പുറമെ ഈ പായ്ക്കുകളിൽ 20 ദിവസത്തെയും 40 ദിവസത്തെയും കാലാവധിയോടുകൂടി അധിക ഡാറ്റാ ക്വാട്ട, സൗജന്യ ഔട്ട്ഗോയിംഗ് മിനിറ്റുകൾ, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയും നൽകുന്നു. ഉയർന്ന ഇൻറർനാഷണൽ റോമിംഗ് നിരക്കുകളെക്കുറിച്ച് ആശങ്കപ്പെടാതെ ഈ ദീർഘ കാലാവധിയുള്ള പ്ലാനുകൾ തീർത്ഥാടകർക്ക് കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കണക്റ്റഡ് ആയിരിക്കാനും സഹായിക്കുന്നു.

പ്രീപെയ്ഡ് പായ്ക്കിൽ 1199 രൂപയ്ക്ക് 20 ദിവസത്തേയ്ക്ക് അൺലിമിറ്റഡ് ഇൻകമിംഗ് കോളുകൾ, 2ജിബി ഡാറ്റ, 150 മിനിറ്റ് ഔട്ട്ഗോയിംഗ് കോളുകൾ, ഓരോ എസ്എംഎസിനും 15 രൂപയും, 2388 രൂപയ്ക്ക് 40 ദിവസത്തേയ്ക്ക് അൺലിമിറ്റഡ് ഇൻകമിംഗ് കോളുകൾ, 4ജിബി ഡാറ്റ, 300 മിനിറ്റ് ഔട്ട്ഗോയിംഗ് കോളുകൾ, ഓരോ എസ്എംഎസിനും 15 രൂപയുമാണ്.

പോസ്റ്റ്പെയ്ഡിൻറെ 2500 രൂപയുടെ പായ്ക്കിൽ 20 ദിവസത്തേയ്ക്ക് അൺലിമിറ്റഡ് ഇൻകമിംഗ് കോളുകൾ, 4ജിബി ഡാറ്റ, 500 മിനിറ്റ് ഔട്ട്ഗോയിംഗ് കോളുകൾ, ഇൻകമ്മിംഗ് എസ്എംഎസും, 20 ഔട്ട്ഗോയിംഗ് എസ്എംഎസ് സൗജന്യം. പോസ്റ്റ്പെയ്ഡിൻറെ 4500 രൂപയുടെ പായ്ക്കിൽ 40 ദിവസത്തേയ്ക്ക് അൺലിമിറ്റഡ് ഇൻകമിംഗ് കോളുകൾ, 8ജിബി ഡാറ്റ, 1000 മിനിറ്റ് ഔട്ട്ഗോയിംഗ് കോളുകൾ, ഇൻകമിംഗ് എസ്എംഎസും 30 ഔട്ട്ഗോയിംഗ് എസ്എംഎസ് സൗജന്യം.

വി ഉപഭോക്താക്കളുടെ യാത്രാ ദൈർഘ്യത്തിനും ഉപയോഗത്തിനും അനുസരിച്ച് ഏറ്റവും അനുയോജ്യമായ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്. കുറച്ച് ദിവസത്തേയ്ക്കായി യാത്ര ചെയ്യുന്നവർക്കായി 495 രൂപയ്ക്ക് 3 ദിവസത്തേയ്ക്ക് പരിമിതമായ ആനുകൂല്യങ്ങളോടെയും 749 രൂപയ്ക്ക് 1 ദിവസത്തെ അൺലിമിറ്റഡ് ആനുകൂല്യങ്ങളും വി ലഭ്യമാക്കുന്നു. ഇതിലൂടെ ഉപഭോക്താക്കൾക്ക് വിദേശത്ത് തടസ്സമില്ലാത്ത അനുഭവം ആസ്വദിക്കാൻ സഹായിക്കുന്നു.

പ്രധാനപ്പെട്ട എല്ലാ ഇൻറർനാഷണൽ റോമിംഗ് പ്ലാനുകളിലും അൺലിമിറ്റഡ് ഇൻകമിംഗ് കോളുകൾ പോലുള്ള മികച്ച ആനുകൂല്യങ്ങളുമായി അന്താരാഷ്ട്ര യാത്രക്കാർക്ക് ഏറ്റവും ആകർഷകമായ ആനുകൂല്യങ്ങൾ വി നൽകുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.