- Trending Now:
കൊച്ചി: നഗരം ക്രിസ്മസ് വിരുന്നുകളിലും ആഘോഷങ്ങളിലും മുഴുകിയപ്പോഴും കൊച്ചി മുസിരിസ് ബിനാലെ വേദികളിൽ സന്ദർശന പ്രവാഹമായിരുന്നു. കുടുംബങ്ങളും വിദ്യാർത്ഥികളും വിനോദസഞ്ചാരികളും കലസ്നേഹികളും ഉൾപ്പെടെയുള്ള സന്ദർശകരുടെ വലിയ നിര തന്നെ ക്രിസ്മസ് ദിനത്തിൽ ബിനാലെയിലേക്ക് ഒഴുകിയെത്തി.
കേന്ദ്ര വിനോദസഞ്ചാര ജോയിന്റ് സെക്രട്ടറി ശ്രീ എസ് ഹരികിഷോർ ബിനാലെ വേദികൾ സന്ദർശിച്ചു. ബിനാലെ വെറുമൊരു കലാപ്രദർശനം മാത്രമല്ല, ആഗോള ശ്രദ്ധയാകർഷിക്കുന്ന ഒരു സാംസ്കാരിക-വിനോദസഞ്ചാര അടയാളം കൂടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രശസ്ത നടനും സംവിധായകനുമായ മധുപാൽ ഉൾപ്പെടെയുള്ള പ്രമുഖരും ബിനാലെ കാണാനെത്തിയിരുന്നു. ബിനാലെ ഒരു ദിവസം കൊണ്ട് കണ്ടുതീർക്കാനാവില്ലെന്നും ഇനിയും വരണമെന്നും മധുപാൽ പറഞ്ഞു. ഷെബ ചാച്ചിയുടെ വീഡിയോ ഇൻസ്റ്റലേഷൻ ആഴത്തിൽ സ്പർശിച്ചതായും ഓരോ സൃഷ്ടിക്കും മനസ്സിലാക്കാൻ സാധിക്കുന്ന ഒട്ടേറെ തലങ്ങളും അർത്ഥങ്ങളുമുണ്ടെന്നും മധുപാൽ കൂട്ടിച്ചേർത്തു.
വൈകുന്നേരമായിട്ടും ആസ്പിൻവാൾ ഹൗസിലെ സന്ദർശകരുടെ തിരക്കിന് കുറവുണ്ടായിരുന്നില്ല. ബിനാലെ ക്രിസ്മസ് ആഘോഷങ്ങളുമായി മത്സരിക്കുകയല്ല, മറിച്ച് ആഘോഷത്തിന്റെ ഭാഗമായി മാറുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.