Sections

ഇൻഫോപാർക്ക് തൃശൂർ കാമ്പസിൽ ക്രിസ്മസ് ആഘോഷം

Saturday, Dec 27, 2025
Reported By Admin
Infopark Thrissur Hosts ChrisTechiMas 2K25 Celebrations

തൃശൂർ: ഇൻഫോപാർക്ക് തൃശൂർ ടെക്കീസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'ക്രിസ്ടെക്കിമസ് 2K25' (ChrisTechiMas 2K25) എന്ന വർണ്ണാഭമായ ക്രിസ്തുമസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിവിധ ഐടി കമ്പനികളിലെ ജീവനക്കാർ സജീവമായി പങ്കെടുത്തു.

'വൈബ്സ് 2K25' എന്ന പേരിൽ സംഘടിപ്പിച്ച നൃത്ത മത്സരം ഏറെ ശ്രദ്ധേയമായി. ഇൻഫോപാർക്ക് അസിസ്റ്ററ്റ് ജനറൽ മാനേജർ - അഡ്മിനിസ്ട്രേഷൻ & എച്ച് ആർ സജിത്ത് എം ജി, ഇൻഫോപാർക്ക് അസി. മാനേജർ അനിൽ എം., ജനറൽ കൺവീനർ ജോസാന്റോ തോമസ്, ജോമി ജോൺസൺ, സൂരജ് കെ. ആർ. എന്നിവർ ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.

സാപ്പയർ ടെക്നോളജീസ് ആയിരുന്നു മുഖ്യ സ്പോൺസർ. എക്സാകോർ ഐടി സൊല്യൂഷൻസ്, ഗാലക്റ്റിക്കോ എക്സ്പ്രസ് സൊല്യൂഷൻസ്, ജോബിൻ ആൻഡ് ജിസ്മി, വെബ് ആൻഡ് ക്രാഫ്റ്റ്സ്, വോക്സ്റോ തുടങ്ങിയവർ കോ-സ്പോൺസർമാരായി.

ഇൻഫോപാർക്ക് തൃശ്ശൂർ കാമ്പസിൽ 58 ഐടി-ഐടി അനുബന്ധ കമ്പനികളിലായി 2000 ലേറെ ജീവനക്കാരാണുള്ളത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.