- Trending Now:
കൊച്ചി: ഗോദ്റെജ് എൻറർപ്രൈസസ് ഗ്രൂപ്പിൻറെ സെക്യൂരിറ്റി സൊല്യൂഷൻസ് വിഭാഗം കൊച്ചിയിലെ ഇടപ്പള്ളിയിൽ പുതിയ എക്സ്ക്ലൂസീവ് സ്റ്റോർ ആരംഭിച്ചു. ഇടപ്പള്ളിയിലെ എൻഎച്ച് 66ൽ സൗത്ത് ഇന്ത്യൻ ബാങ്ക് ഓവർസീസ് ബ്രാഞ്ചിന് സമീപം കണയന്നൂർ ജെ വാർഡ് നമ്പർ 46ൽ ഡോർ നമ്പർ 2761ലാണ് ഈ സ്റ്റോർ പ്രവർത്തിക്കുന്നത്. കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നതിനും ഹോം ലോക്കർ, സ്ഥാപന വിഭാഗങ്ങളിലെ നേതൃസ്ഥാനം ഉറപ്പിക്കുന്നതിനുമുള്ള ലക്ഷ്യത്തോടെയാണിത്.
സ്വർണ്ണാഭരണ വിനിമയത്തിൻറെയും വ്യാപാരത്തിൻറെയും പ്രധാന കേന്ദ്രമെന്ന നിലയിൽ കൊച്ചി അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾക്കായുള്ള തന്ത്രപരമായ വിപണിയാണ്. വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കുമായി വിപുലമായ അത്യാധുനിക സുരക്ഷാ ഉൽപ്പന്നങ്ങൾ ഈ പുതിയ സ്റ്റോറിൽ ലഭ്യമാണ്.
സ്വർണ്ണം സുരക്ഷിതമായി സൂക്ഷിക്കാനുള്ള സ്ഥലവും അതിനായുള്ള വർധിച്ചു വരുന്ന ആവിശ്യകതകളും കണക്കിലെടുക്കുമ്പോൾ കൊച്ചി തങ്ങൾക്ക് പ്രധാന വിപണിയാണ്. തങ്ങളുടെ സെക്യൂരിറ്റി സൊല്യൂഷൻസ് ഉൽപ്പന്നങ്ങൾക്ക് കേരളത്തിൽ മികച്ച ആവിശ്യകതയാണുള്ളത്. അത്യാധുനിക ഹോം ലോക്കറുകൾക്കും സ്ഥാപനങ്ങൾക്കായുള്ള സുരക്ഷാ സംവിധാനങ്ങൾക്കുമുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയുടെ പശ്ചാത്തലത്തിൽ അടുത്ത മൂന്ന് വർഷങ്ങളിൽ 20 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷ. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ സ്വർണ്ണവില ഗണ്യമായി വർദ്ധിച്ചതോടെ അതുമായി ബന്ധപ്പെട്ട സുരക്ഷാ വെല്ലുവിളികളും വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്വർണ്ണം സുരക്ഷിതമായി സൂക്ഷിക്കുക എന്നത് ജ്വല്ലറികൾക്കും വീട്ടുടമസ്ഥർക്കും ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഈ പുതിയ എക്സ്ക്ലൂസീവ് സ്റ്റോറിലൂടെ തങ്ങളുടെ ഹോം, സ്ഥാപനങ്ങൾക്കായുള്ള സുരക്ഷാ ഉൽപ്പന്നങ്ങൾ ഒരിടത്തു ലഭ്യമാക്കുകയാണ്. ഇതുവഴി ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ വാങ്ങിക്കുന്നതിന് മുൻപ് അത്യാധുനിക സുരക്ഷാ മാനദണ്ഡങ്ങൾ, സാങ്കേതികവിദ്യകൾ, അവയുടെ ഉപയോഗം എന്നിവയെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ കഴിയുമെന്ന് ഗോദ്റെജ് എൻറർപ്രൈസസ് ഗ്രൂപ്പിൻറെ സെക്യൂരിറ്റി സൊല്യൂഷൻസ് ബിസിനസിൻറെ തലവൻ പുഷ്കർ ഗോക്ലെ പറഞ്ഞു.
എൻഎക്സ് പ്രോ പ്ലസ്, എൻഎക്സ് പ്രോ ലക്സ്, മാട്രിക്സ് എന്നിവയുൾപ്പെടെയുള്ള ഉപഭോക്താക്കൾക്ക് നേരിട്ടുള്ള ഹോം ലോക്കറുകളുടെ വിപുലമായ ശേഖരം കൊച്ചിയിലെ സ്റ്റോറിലുണ്ട്. മെച്ചപ്പെട്ട സുരക്ഷ, സൂക്ഷിയ്ക്കാനുള്ള കൂടുതൽ സ്ഥലം, മികച്ച ഈടുനിൽപ്പ് എന്നിവ നൽകുന്നതിനായിട്ടാണ് ഈ അത്യാധുനിക ഹോം ലോക്കർ വിവിധ വകഭേദങ്ങളിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാധാരണ അലമാരകളേക്കാൾ 10 മുതൽ 250 മടങ്ങ് വരെ കരുത്തുള്ള തരത്തിലാണ് ഈ ലോക്കറുകൾ നിർമ്മിച്ചിരിക്കുന്നത്. ആധുനിക വീടുകളുടെ മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ ആവശ്യങ്ങൾ നിറവേറ്റാൻ ഇവ സഹായിക്കുന്നു.
ബിസിനസ് ആവശ്യങ്ങൾക്കും സ്ഥാപനങ്ങളുടെ സുരക്ഷാ ഉൽപ്പന്നങ്ങളുടെ വിപുലമായ ഒരു ശ്രേണിയും ഈ സ്റ്റോറിൽ ലഭ്യമാണ്. ഇതിൽ രാജ്യത്തെ ആദ്യ ബിഐഎസ്-സർട്ടിഫൈഡ് ക്ലാസ് ഇ സേഫ് ആയ 'ഡിഫൻഡർ ഓറം പ്രോ റോയൽ' ഉൾപ്പെടുന്നു. കൂടാതെ ബാങ്കുകൾ, ജ്വല്ലറി വ്യാപാരികൾ, വാണിജ്യ സ്ഥാപനങ്ങൾ, വിവിധ സ്ഥാപനങ്ങൾ എന്നിവയ്ക്കായി രൂപകൽപ്പന ചെയ്ത ഉയർന്ന സുരക്ഷയുള്ള സേഫുകളും വോൾട്ടുകളും ഇവിടെ ലഭ്യമാണ്. ഇതോടൊപ്പം വിശ്വസനീയമായ സ്വർണ്ണ പരിശോധനാ സംവിധാനങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് സ്വർണ്ണ പരിശോധനാ യന്ത്രമായ 'അക്യുഗോൾഡ് ഐഇഡിഎക്സ്' ഈ കൊച്ചി സ്റ്റോറിലുണ്ട്.
ഗോദ്റെജ് സെക്യൂരിറ്റി സൊല്യൂഷൻസിനെ സംബന്ധിച്ചിടത്തോളം കേരളം ഒരു പ്രധാന വിപണിയായി തുടരുന്നു. നിലവിൽ സംസ്ഥാനത്തെ ഹോം ലോക്കർ വിഭാഗത്തിൽ ഏകദേശം 80 ശതമാനം വിപണി വിഹിതം കമ്പനിക്കുണ്ട്.എക്സ്ക്ലൂസീവ് സ്റ്റോറുകൾ, ഡീലർ ഔട്ട്ലെറ്റുകൾ, റീട്ടെയിൽ കൗണ്ടറുകൾ, കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും കമ്പനി തന്നെ നേരിട്ട് നടത്തുന്നതുമായ സ്റ്റോറുകൾ, മോഡേൺ ട്രേഡ് ലൊക്കേഷനുകൾ എന്നിവയുൾപ്പെടെയുള്ള വിപുലമായ റീട്ടെയിൽ-പങ്കാളിത്ത ശൃംഖലയുടെ പിന്തുണയോടെ കേരളത്തിലെ 14 ജില്ലകളിലും ഗോദ്റെജ് സെക്യൂരിറ്റി സൊല്യൂഷൻസിന് ശക്തമായ സാന്നിധ്യമുണ്ട്.
കേരളത്തിലെ ഹോം സെക്യൂരിറ്റി വിപണി വർഷംതോറും ഏകദേശം 20 ശതമാനം നിരക്കിൽ വളരുമ്പോൾ, വാണിജ്യവും സ്ഥാപനപരവുമായ സുരക്ഷാ വിഭാഗം വർഷംതോറും 15 ശതമാനത്തോളം വളർച്ചയാണ് കൈവരിക്കുന്നത്. രണ്ടും മൂന്നും നിര പട്ടണങ്ങളിൽ നിന്നുള്ള ആവശ്യകതയും വർധിച്ചുവരികയാണ്. ഇത് പ്രാന്തപ്രദേശങ്ങളിലെയും അർദ്ധ നഗര മേഖലകളിലെയും വിപണികളിലേക്ക് സ്വാധീനം ശക്തമാക്കാൻ പുതിയ അവസരങ്ങൾ തുറക്കുകയാണ്.
കേരളത്തിലുടനീളം സാന്നിധ്യം കൂടുതൽ വിപുലമാക്കാൻ കമ്പനി പദ്ധതിയിടുന്നു. ഇതിൻറെ ഭാഗമായി ഹോം ലോക്കർ വിഭാഗത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം, വീടുകൾക്കും സ്ഥാപനങ്ങൾക്കുമായി അത്യാധുനികവും ഉയർന്ന സുരക്ഷയുള്ളതുമായ സംവിധാനങ്ങൾ അവതരിപ്പിക്കുന്നതിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്റ്റോറിലെത്തുന്ന ഉപഭോക്താക്കൾക്ക് തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്കും മോഡലുകൾക്കും പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.