- Trending Now:
കൊച്ചി: സാങ്കേതികവിദ്യ സമ്പദ്വളർച്ചയെയും സാമൂഹിക പുരോഗതിയെയും ഒരേസമയം പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിന്റെ ശക്തമായ ഉപകരണമാകാമെന്ന് സാംസങ് സോൾവ് ഫോർ ടുമാറോ (എസ്എഫ്ടി) 2025-ഐഐടി ഡൽഹിയുമായി ചേർന്നുള്ള പരിപാടിയിൽ-യുവ ഇനവേറ്റർമാർ തെളിയിച്ചു.
'സാങ്കേതികവിദ്യയിലൂടെ പരിസ്ഥിതി സുസ്ഥിരത' എന്ന പ്രമേയത്തിൽ ഇന്ത്യയിലുടനീളം ആയിരക്കണക്കിന് വിദ്യാർത്ഥികൾ വിഭവ സംരക്ഷണം, മാലിന്യസംസ്കരണം, ശുദ്ധജലം, കാർബൺ കുറവ് തുടങ്ങിയ മേഖലകളിൽ മുന്നേറ്റപരമായ പരിഹാരങ്ങൾ അവതരിപ്പിച്ചു.
ജലം, ഊർജം, മാലിന്യം, ജൈവവൈവിധ്യം എന്നിവ സംരക്ഷിക്കുന്ന സാങ്കേതികവിദ്യകൾ വിദ്യാർത്ഥികൾ വികസിപ്പിച്ചു. സുസ്ഥിരതയെ ചെലവായി അല്ല, സാമ്പത്തികവും സാമൂഹികവുമായ വളർച്ചയ്ക്ക് പ്രേരകശക്തിയായി മാറ്റുന്ന സമീപനമാണ് ഇവയുടെ പ്രത്യേകത.
സാംസങ് സോൾവ് ഫോർ ടുമാറോ 2025ലെ പ്രമേയ ജേതാവായ പൃഥ്വി രക്ഷക് മൂന്ന് കൗമാരക്കാരായ അഭിഷേക് ധണ്ട, പ്രഭ്കിരത് സിംഗ്, രചിത ചന്ദോക് എന്നിവർ വികസിപ്പിച്ച മോഡുലാർ എഐ പവേർഡ് വേർമികംപോസ്റ്റിങ് സിസ്റ്റമാണ്. സ്മാർട്ട് സെൻസറുകൾ ഉപയോഗിച്ച് ജൈവ മാലിന്യങ്ങളെ പോഷകസമൃദ്ധമായ കമ്പോസ്റ്റാക്കി മാറ്റുന്ന പ്രക്രിയ, സ്വയംനിയന്ത്രിതമാക്കുന്ന ഈ പരിഹാരം സ്കൂളുകൾ, മാർക്കറ്റുകൾ, സമൂഹങ്ങൾ എന്നിവിടങ്ങളിൽ എളുപ്പത്തിൽ പ്രയോഗിക്കാവുന്നതാണ്.
ഡ്രോപ് ഓഫ് ഹോപ് (ഉത്തർപ്രദേശ്): സൗരോർജ്ജം ഉപയോഗിച്ച് വായുവിൽ നിന്ന് ജലം വേർതിരിക്കുന്ന ഉപകരണം, റന്യൂവബിൾ ഡിസാലിനേഷൻ (അസം): കുറഞ്ഞ ചെലവിലും ഊർജക്ഷമതയോടെയും ശുദ്ധ കുടിവെള്ളം ലഭ്യമാക്കുന്ന ഡീസാലിനേഷൻ സംവിധാനം, സ്മാൾബ്ലൂ (ഗുജറാത്ത്): എന്റർപ്രൈസ് ഡാറ്റ ഇൻഫ്രാസ്ട്രക്ചർ ഒപ്റ്റിമൈസ് ചെയ്ത് ക്ലൗഡ് ഇൻഫ്രയിലെ കാർബൺ ഫുട്പ്രിന്റ് കുറയ്ക്കുന്ന എഐ പ്ലാറ്റ്ഫോം, വോക്സ്മാപ്പ് (മധ്യപ്രദേശ്): ലിഡാർ, ഹൈഡെഫിനിഷൻ ഇമേജിംഗ് സെൻസറുകൾ ഘടിപ്പിച്ച ഡ്രോണുകൾ ഉപയോഗിച്ച് മലിനീകരണ ഡാറ്റ ശേഖരിച്ചു വോക്സൽ മാപ്പുകൾ സൃഷ്ടിക്കുന്ന സംവിധാനം തുടങ്ങിയവയാണ് മറ്റ് മുൻനിര ടീമുകൾ അവതരിപ്പിച്ച പരിസ്ഥിതി പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ.
ജേതാക്കൾക്ക് ഐഐടി ഡൽഹിയിൽ 1 കോടി രൂപവരെ ഇൻക്യൂബേഷൻ പിന്തുണ ലഭിച്ചു. കൂടാതെ മുൻനിര ടീമുകൾക്ക് 1 ലക്ഷം രൂപയുടെ ഗ്രാന്റുകൾ, ഗുഡ്വിൽ അവാർഡ്, യങ് ഇനവേറ്റർ അവാർഡ്, കൂടാതെ മുന്നിലെത്തിയ 20 ടീമുകൾക്ക് ഗാലക്സി ഇസഡ് ഫൽപ്പ് സ്മാർട്ട്ഫോണുകളും നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.